എന്റെ ജീവിതത്തിലെ വെളിച്ചം പോയി, എല്ലാമെല്ലാമായ അമ്മയെ നഷ്ടപ്പെട്ടു; ദു:ഖ വാർത്ത പങ്കുവെച്ച് മാളവിക നായർ!

മമ്മൂട്ടിയുടെ മകളായിയെത്തി പ്രേക്ഷകരെ ഒരുപാട് കരയിപ്പിച്ച നടിയാണ് മാളവിക നായർ. കറുത്തപക്ഷികൾ എന്ന സിനിമ കണ്ടവരാരും മാളവിക അവതരിപ്പിച്ച മല്ലിയെന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബാലതാരമായി സിനിമയിലെത്തിയ മാളവിക പിന്നീട് നായിക പ്രാധാന്യമുള്ള വേഷങ്ങളും ചെയ്തു. അഭിനയത്തിൽ സജീവമല്ലെങ്കിലും നല്ല കഥാപാത്രങ്ങൾ വന്നാൽ താരം വിട്ടുകളയാറില്ല. പിഎച്ച്ഡി പഠനത്തിന്റെയും അധ്യാപിക റോളിലും തിരക്കിലാണിപ്പോൾ താരം.

സോഷ്യൽമീഡിയയിൽ സജീവമായ മാളവിക ഇപ്പോഴിതാ ഒരു ദു:ഖ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്റെ എല്ലാമെല്ലാമായ അമ്മയുടെ വേർപാടിന്റെ വിവരമാണ് സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ മാളവിക പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു എന്നാണ് മാളവിക കുറിച്ചത്.

Malavika Nair
Photo Credit: Malavika Nair / Instagram

അമ്മയുടെ സംസ്കാര ചടങ്ങുകളുടെ വിവരങ്ങളും താരം പങ്കുവെച്ചു. സുചിത്ര സേതുമാധവൻ എന്നാണ് മാളവികയുടെ അമ്മയുടെ പേര്. അമ്പത്തിയാറ് വയസായിരുന്നു. റിട്ട. ജോയിൻ്റ് ഡെവലപ്‌മെൻ്റ് കമ്മീഷണർ (റൂറൽ ഡെവലപ്‌മെൻ്റ്) പരേതനായ പി ഹരിദാസൻ്റെയും പ്രൊഫ. ബേബി ജി. നായരുടേയും മകളാണ്. ഇരുപത്തിയാറാം തിയ്യതിയാണ് മരണം സംഭവിച്ചത്. അമ്മയുടെ പെട്ടന്നുള്ള വേർപാടിന്റെ കാരണം മാളവിക പങ്കുവെച്ചിട്ടില്ല.

തിങ്കളാഴ്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ തൃശൂരിലെ വസതിയിൽ അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പാറമേക്കാവ് ശാന്തി ഘട്ട് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ചൊവ്വന്നൂർ പറപ്പൂർ വീട്ടിൽ സേതുമാധവൻ നായരാണ് ഭർത്താവ്. മാളവികയെ കൂടാതെ സുജിത്ത് ഹരിദാസ് എന്നൊരു മകൻ കൂടി സുചിത്ര സേതുമാധവനുണ്ട്.

വിദേശത്താണ് സഹോദരൻ പഠിച്ചത്. മാളവികയുടെ കലയ്ക്ക് എന്നും പ്രോത്സാഹനമായി നിന്നിട്ടുള്ളയാളാണ് അമ്മ. തൃശൂരിലാണ് മാളവിക ജനിച്ചതും വളർന്നതും ഇപ്പോൾ താമസിക്കുന്നതുമെല്ലാം. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാളവിക ആദ്യ സിനിമയായ കറുത്തപക്ഷിയിൽ അഭിനയിക്കുന്നത്. എന്താണ് അഭിനയം എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നൊന്നും ചിന്തിക്കാനുള്ള പ്രായം അന്ന് മാളവികയ്ക്ക് ഉണ്ടായിരുന്നില്ല.

സംവിധായകൻ കമലും നായകൻ മമ്മൂട്ടിയും പറഞ്ഞ് തന്ന കാര്യങ്ങൾ താൻ അതുപോലെ ചെയ്യുക മാത്രമാണ് കറുത്തപക്ഷിയിൽ ചെയ്തതെന്നാണ് മാളവിക മുമ്പ് പറഞ്ഞിട്ടുള്ളത്. ആളുകൾക്ക് ഇന്നും കറുത്തപക്ഷികളിലെ മല്ലിയാണ് മാളവിക. നായികയായി താരം ആദ്യം ചെയ്ത സിനിമ ഡഫേദാറാണ്. ടിനി ടോമായിരുന്നു ഈ സിനിമയിൽ മറ്റൊരു പ്ര​ധാന വേഷം ചെയ്തത്.

Malavika Nair
Photo Credit: Malavika Nair / Instagram

ഡിഗ്രിയും പിജിയും ചെയ്ത സെന്റ് തെരേസസ് കോളേജിൽ തന്നെയാണ് ഇപ്പോൾ മാളവിക അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നത്. അതിനൊപ്പമാണ് പിഎച്ച് ഡിക്ക് വേണ്ടിയുള്ള റിസേർച്ചും മറ്റും ചെയ്യുന്നത്. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനിലാണ് ബിരുദാനന്തര ബിരുദം മാളവിക പൂർത്തിയാക്കിയത്. ഹൈ ഡിസ്റ്റിങ്ഷനോട് കൂടെയാണ് മാളവിക വിജയിച്ചത്.‌ ഈ വിഭാഗത്തിൽ കോളജിലെ പിജി ടോപ്പറും മാളവികയായിരുന്നു.

സിനിമയിൽ ഇല്ലന്നേയുള്ളൂ എന്റേതായ രീതിയിൽ കരിയറിൽ ഒരു സൈഡിലൂടെ ഞാൻ മുന്നോട്ട് പോകുന്നുണ്ട്. പഠിച്ച കൊളേജിൽ തന്നെ പ്രൊഫസറായി ജോലി ചെയ്യാൻ കഴിയുന്നതും വലിയ ഭാഗ്യമായി കാണുന്നു എന്നാണ് അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മാളവിക പറഞ്ഞത്. മലയാള താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ ഫങ്ഷനുകളിൽ മാളവിക സ്ഥിരം സാന്നിധ്യമായി ഉണ്ടാകാറുണ്ട്.

നിരവധി പേരാണ് മാളവികയെ ആശ്വസിപ്പിച്ചും കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചനം അറിയിച്ചും എത്തുന്നത്. കറുത്തപക്ഷികളിലൂടെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും മാളവിക നേടിയിരുന്നു. 2022ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സിബിഐ 5 ആണ് അവസാനമായി റിലീസ് ചെയ്ത മാളവിക അഭിനയിച്ച സിനിമ.

More from Filmibeat

Read more about: malavika nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X