'പൃഥ്വിയും സുപ്രിയയും ക്ഷണിച്ചില്ല, അല്ലി മറക്കാതെ വിളിച്ചു, അവളെ ഓർത്ത് അഭിമാനം തോന്നി'; മല്ലികാ സുകുമാരൻ

ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിലും തളരാതെ മുന്നോട്ട് ജീവിച്ച് ചങ്കൂറ്റത്തോടെ മക്കളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തി മാതൃകയായ വ്യക്തിത്വമാണ് നടി മല്ലികാ സുകുമാരന്റേത്. അന്നും ഇന്നും പ്രസരിപ്പോടെയല്ലാതെ മല്ലികാ സുകുമാരൻ ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മക്കൾ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായെങ്കിലും നടൻ സുകുമാരന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ അറിയപ്പെടാനാണ് മല്ലികാ സുകുമാരന് ഇഷ്ടം. സിനിമകളിൽ സജീവമാണ് ഇപ്പോഴും മല്ലികാ സു​കുമാരൻ.

അവസാനം മല്ലിക അഭിനയിച്ച് റിലീസിനെത്തിയ ചിത്രം മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയായിരുന്നു. മോഹൻലാലിന്റെ അമ്മ വേഷം മനോഹരമായാണ് മല്ലിക അവതരിപ്പിച്ചത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമ അൽഫോൺസ് പുത്രന്റെ ​ഗോൾഡാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മ വേഷം തന്നെയാണ് മല്ലികയ്ക്ക്. ഇപ്പോൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മല്ലികാ സുകുമാരൻ.

അലംകൃത പറഞ്ഞ വാക്കുകൾ സ്പർശിച്ചു

മക്കളേയും മരുമക്കളേയും കൊച്ചുമക്കളേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന മല്ലികാ സുകുമാരനാണ് വീഡിയോയിലുള്ളത്. തിരുവനന്തപുരത്താണ് മല്ലിക താമസിക്കുന്നത്. ഇടയ്ക്കൊക്കെ കൊച്ചിയിലെ ഫ്ലാറ്റിലും താമസിക്കാനെത്താറുണ്ട്. അത്തരത്തിൽ ഒരിക്കൽ അവിടെ താമസിക്കാനെത്തിയപ്പോൾ പൃഥ്വിരാജിന്റെ മകൾ അലംകൃത പറഞ്ഞ ചില വാക്കുകൾ തന്നെ ഒരുപാട് സ്പർശിച്ചുവെന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്. 'കൊച്ചിയിൽ ഫ്ലാറ്റുണ്ടെങ്കിലും ഇടക്ക് മാത്രമെ അങ്ങോട്ട് പോവാറുള്ളൂ. അങ്ങനെയൊരിക്കൽ പോയപ്പോഴാണ് രസകരമായൊരു ചോദ്യം വന്നത്. അത് ചോദിച്ചത് അലംകൃതയായിരുന്നു. എന്തിനാണ് അച്ഛമ്മ ഒറ്റയ്ക്ക് ഫ്ലാറ്റിൽ നിൽക്കുന്നതെന്നായിരുന്നു അവളുടെ ചോദ്യം.'

കൊച്ചി കണ്ടാൽ തിരുവനന്തപുരം വേണ്ട

'നമ്മളുടെ വീട്ടിലേക്ക് വാ... അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്നാണ് ഈ ക്രിസ്മസിന് അവളെന്നോട് പറഞ്ഞത്. എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു എന്ന് ഞാൻ അവനോട് തമാശ പറഞ്ഞിരുന്നു. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നിൽക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലെ അവൾ ചോദിച്ചു. ആറ് വയസെയുള്ളൂവെങ്കിലും വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടിയാണ് അല്ലി. കൊച്ചുമക്കൾ ഒരു ആനന്ദമാണ്. കൊച്ചി കണ്ടാൽ അമ്മൂമ്മയ്ക്ക് തിരുവനന്തപുരം വേണ്ടെന്നാണ് ഇപ്പോൾ. എന്റെ പിറന്നാളിന് എല്ലാവരും വന്നിരുന്നു. എല്ലാരും കേക്ക് കൊണ്ടുവന്ന് കട്ട് ചെയ്തിരുന്നു. അലംകൃതയ്ക്ക് സെപ്പറേറ്റ് കേക്ക് കട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ സുപ്രിയ ചെറിയൊരു കേക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു.'

റീൽസ് ചെയ്തത് പ്രാർഥനയുടെ നിർബന്ധം കൊണ്ട്

'ഇതൊക്കെ കഴിഞ്ഞാണ് പ്രാർത്ഥന ഞാനൊരു മ്യൂസിക്കിടാം നമുക്കെല്ലാമൊന്ന് കളിക്കാമെന്ന് പറഞ്ഞത്. അമ്മൂമ്മയ്ക്ക് വയസായി മോളേ... മുട്ടൊക്കെ വേദനയാണ്... വീഴും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പിടിച്ചോളാമെന്നായിരുന്നു പ്രാർത്ഥന പറഞ്ഞത്. അങ്ങനെ ഒരു പാട്ട് അവൾ ഇട്ടു. കുറ്ചച് സ്റ്റെപ്പ് കാണിച്ച് തന്ന് ചെയ്യാനും പറഞ്ഞു. ഇതെല്ലാം നക്ഷത്ര വീഡിയോയാക്കി എടുത്തിരുന്നു. ഇൻസ്റ്റഗ്രാമിലെ വീഡിയോ കണ്ട് സുഹൃത്തുക്കളൊക്കെ ഡാൻസ് നല്ലതായെന്ന് പറഞ്ഞിരുന്നു. ഒരു ഓളത്തിന് കൊച്ചുമക്കളോടൊപ്പം അങ്ങ് കൂടിയതാണ്. സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണിഷ്ടം. ഇപ്പോഴല്ലേ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നൊക്കെ വിശേഷിപ്പിച്ച് തുടങ്ങിയത്. കാര്യം കാണാൻ സുഖിപ്പിക്കുന്ന സ്വഭാവമല്ല സുകുവേട്ടന്റേത്.'

പൃഥ്വിരാജും ഒരു കൊച്ചു സുകുമാരനാണ്

'കാര്യം കാണാനായി ഒരു വർത്തമാനം.. മാറിനിന്ന് മറ്റാെരു കാര്യം ഇതൊന്നും അദ്ദേഹത്തിന് പിടിയില്ല. സ്ട്രയിറ്റ് ഫോർവേഡായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പൃഥ്വിരാജും ഒരു കൊച്ചു സുകുമാരനാണ്. കൊച്ചുമക്കളാണെന്റെ സൗഭാഗ്യം. നക്ഷത്രയും അലംകൃതയുമാണ് കൂടുതൽ അടുപ്പം കാണിക്കുന്നത്. പ്രാർത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത കാര്യങ്ങൾ പറയാറുണ്ട്. പ്രാർഥനയും നക്ഷത്രയും അലംകൃതയുമൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അവരിൽ നിന്ന് എന്തൊക്കയോ പഠിക്കാനുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്' മല്ലികാ സുകുമാരൻ പറയുന്നു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X