For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അധികം സംസാരിക്കാതെ ആത്മാർഥമായി സ്നേഹിക്കും മമ്മൂട്ടി, പല സന്ദർഭങ്ങളിലും അനുഭവമുണ്ടായിട്ടുണ്ട്'; മല്ലിക

  |

  മമ്മൂട്ടിയെന്ന മഹാനടനെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് ഏത് മലയാളിക്കും. അദ്ദേഹത്തോടൊപ്പം വർഷങ്ങളായി പരിചയമുള്ളവരും സിനിമകൾ ചെയ്തിട്ടുള്ളവരും ഒപ്പം അഭിനയിച്ചിട്ടുള്ളവരും വരെ മമ്മൂട്ടിയെ കുറിച്ച് വാതോരാതെ ഇപ്പോഴും സംസാരിക്കും.

  മമ്മൂട്ടി ഇന്ന് മലയാളികളുടെ വികാരമായി മാറി കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ റോഷാക്കായിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാൻ തുടങ്ങിയിരുന്നു.

  Also Read: 'നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്'; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

  മമ്മൂട്ടിയുടെ പ്രകടനത്തെ സിനിമ കണ്ടവരെല്ലാം പുകഴ്ത്തുന്നുണ്ട്. എഴുപത്തൊന്ന് വയസിലെത്തിയിട്ടും അ​ദ്ദേഹം കാഴ്ചവെക്കുന്ന പ്രകടനമാണ് എല്ലാവരേയും അമ്പരപ്പിക്കുന്നത്.

  ഇപ്പോഴിത നടി മല്ലിക സുകുമാരൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബന്ധത്തിന്റെ ആഴം മനസിലാക്കി തന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

  'മമ്മൂട്ടി എന്ന കലാകാരനെ ഒരു സിനിമാ നടനിലും ഉപരിയായിട്ട് ഒരു സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസിലാക്കി തന്നിട്ടുള്ള വ്യക്തിയാണ് എന്നാണ് എന്റെ സുകുവേട്ടൻ പറഞ്ഞ് തന്ന അറിവ് വെച്ച് ഞാൻ മനസിലാക്കിയിട്ടുള്ളത്.'

  'ഞാൻ മമ്മൂട്ടിയെ അധികം പോയി കാണാറോ ഉപദ്രവിക്കാറോ ഒന്നും ഇല്ല. പക്ഷെ വളരെ ചെറുപ്പ കാലം മുതൽ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് മമ്മൂട്ടിയെ വളരെ അടുത്തറിയാം. സുകുവേട്ടനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച സ്ഫോടനം എന്ന സിനിമയുടെ ആലപ്പുഴയിലെ സെറ്റിൽ ഞാനും പോയിരുന്നു.'

  'അന്ന് ഇന്ദ്രജിത്ത് കൈക്കുഞ്ഞായിരുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ... കാരണം എന്റെ സുകുവേട്ടനുണ്ടായിരുന്ന ഒരു പേരുണ്ട്. ഇപ്പോൾ അത് പൃഥ്വിരാജിനുണ്ട്. അധികം സംസാരിക്കാത്ത വ്യക്തിയാണ് കുറച്ച് ജാഡയാണ് അഹ​ങ്കാരിയാണ് ധിക്കാരിയാണ് എന്നൊക്കെ എന്നാൽ അങ്ങനെയല്ല.'

  'അധികം സംസാരിച്ചിട്ട് പിന്നീട് പിന്നിൽ നിന്നും കുത്തുന്നവരെക്കാൾ എത്രയോ ഭേദമാണ്. അധികം സംസാരിക്കാതെ ആത്മാർഥമായി സ്നേഹിക്കുന്നവർ.'

  Also Read: ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്

  'പല സന്ദർഭങ്ങളിലും എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്. മമ്മൂട്ടി എന്ന് പറയുന്ന നടൻ ഉള്ളിൽ വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കുന്ന വ്യക്തിയാണ്' എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

  അഭിനയിച്ച് തുടങ്ങിയ കാലം മുതൽ പൃഥ്വിരാജ് മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്. പതിനെട്ടാം പടി, പോക്കിരി രാജ തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

  നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ത്രില്ലറായിരുന്നു. ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.

  അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീറാണ് തിരക്കഥ എഴുതിയത്. അതേസമയം ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളാണ്.

  കാതലാണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന സിനിമ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

  സാലു.കെ.തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

  Read more about: mallika sukumaran
  English summary
  Actress Mallika Sukumaran Open Up About Her Bonding With Mammootty-Read In malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X