'ആദ്യത്തെ മോനാണ് അതുകൊണ്ട് ഇവനെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല, അദ്ദേഹത്തേപോലുള്ള ഭർത്താക്കന്മാർ വിരളമാണ്'

മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബം... അതാണ്‌ നടൻ സുകുമാരന്റേയുംമല്ലിക സുകുമാരന്റെയും ഫാമിലി മലയാളികൾക്ക്. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം. മക്കൾ രണ്ടും അറിയപ്പെടുന്ന യുവ നായകന്മാർ. മരുമക്കളിൽ ഒരാൾ അഭിനേതാവും ഫാഷൻ ഡിസൈനറും എങ്കിൽ മറ്റൊരാൾ മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവും. മൂന്ന് കൊച്ചുമക്കളിൽ രണ്ടുപേർ സിനിമയിലെത്തി. ഒരാൾ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു.

മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ അമ്മ സിനിമയും സീരിയലും ഒരുപോലെ സജീവമായി. ചെറിയ വേഷം പോലും മികവിറ്റതാക്കുന്ന മല്ലിക സുകുമാരന്റെ സിനിമയിലെ വേഷങ്ങൾ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. അടുത്തിടെയാണ് ചലച്ചിത്ര ജീവിതത്തിന്റെ അമ്പത് വർഷങ്ങൾ മല്ലിക സുകുമാരൻ പൂർത്തിയാക്കിയത്.

Mallika Sukumaran  Indrajith Sukumaran

ഇന്ദ്രജിത്തും പൃഥ്വിരാജും ജീവിത പങ്കാളികളെ പ്രണയത്തിലൂടെയാണ് കണ്ടെത്തിയത്. വളരെ നേരത്തെ വിവാഹം ചെയ്ത ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും മൂത്ത മകൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത പഠനത്തിന് ചേർന്ന് കഴിഞ്ഞു. ഇളയ മകൾ നക്ഷത്ര സ്കൂൾ വിദ്യാർത്ഥിനിയാണ്. പൃഥ്വിയുടെ മകൾ അല്ലിയും സ്കൂൾ ജീവിതത്തിന്റെ തുടക്കത്തിലാണ്. മല്ലികയുടെ മക്കൾ രണ്ടുപേരും വളരെ വിരളമായി മാത്രം മാധ്യമങ്ങൾ‌ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവരാണ്.

അതുകൊണ്ട് തന്നെ മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ‌ മാത്രമാണ് മല്ലികയുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങൾ ആരാധകർ അറിയുന്നത്. ഏറെ നാളുകൾക്കുശേഷം മൂത്തമകൻ ഇന്ദ്രജിത്തിനൊപ്പമുള്ള മല്ലി‌കയുടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഫ്ലവേഴ്സ് സ്റ്റാർ മാജിക്ക് എന്ന ഷോയിൽ മകനൊപ്പം അതിഥിയായി മല്ലിക എത്തിയതിന്റെ വീ‍ഡിയോയാണത്. അമ്മ സ്റ്റാർ സദസിലുണ്ടെന്ന് അറിയാതെയാണ് ഇന്ദ്രജിത്ത് ഷോയിൽ അതിഥിയായി എത്തിയത്. ഷോ തുടങ്ങി കുറച്ച് സമയം പിന്നിട്ടപ്പോൾ പിറകിലൂടെ ഒളിച്ചുവന്ന് മല്ലിക ഇന്ദ്രജിത്തിന്റെ കണ്ണുപൊത്തി. അമ്മയാണെന്ന് മനസിലാക്കിയ ഇന്ദ്രജിത്ത് സർപ്രൈസ്ഡായി. ഒരിക്കലും താൻ ഈ സർപ്രൈസ് അപ്രതീക്ഷിച്ചില്ലെന്നും ഭയങ്കര സർപ്രൈസായിരുന്നുവെന്ന് ഇന്ദ്രജിത്ത് പറയുകയും ചെയ്തു.

ശേഷം ഇരുവരും പരസ്പരം കെട്ടിപിടിച്ചു. എന്റെ ആദ്യത്തെ മോനാണ് ഇന്ദ്രൻ. അതുകൊണ്ട് ഇവനെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. എനിക്ക് ദൈവം വലിയ ​ദുഖം തന്നുവെങ്കിലും ഈ മക്കളുടെ ബലമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അ​ദ്ദേഹം വേണമായിരുന്നു ഇപ്പോൾ എന്നാണ് മല്ലിക മക്കളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Mallika Sukumaran  Indrajith Sukumaran

ഇന്ദ്രജിത്ത് സുകുമാരന്റെ ശബ്ദത്തിൽ സംസാരിക്കുന്നത് കേട്ട് മല്ലികയുടെ കണ്ണ് നിറയുന്നതും പ്രമോയിൽ കാണാം. സുകുമാരൻ റൊമാന്റിക്കായിരുന്നുവോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മല്ലികയുടെ മറുപടി. എന്നാൽ അമ്മ ചുമ്മ പറയുന്നതാണെന്നും അച്ഛൻ അത്ര റൊമാന്റിക്കായിരുന്നില്ലെന്നും ഇനിയിപ്പോൾ‌ റൊമാൻസ് ഞങ്ങൾ കാണാതെപോയതാണെയെന്ന് അറിയില്ലെന്നുമാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

ഇപ്പോഴത്തെ ജനറേഷനെ പോലെ പുറത്ത് വലി​യ കാണിക്കലുകൾ സുകുവേട്ടനുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിനെ പോലെ സ്നേഹിക്കാൻ അറിയാവുന്ന ഭർത്താക്കന്മാർ വിരളമാണെന്നേ ഞാൻ പറയൂ എന്നാണ് മല്ലിക ഭർത്താവ് സുകുമാരന്റെ സ്നേഹത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. സുകുവേട്ടൻ മരിക്കുമ്പോൾ അന്നെനിക്ക് 39 വയസാണ്. വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞവരുണ്ട്.

നാട്ടുമ്പുറത്തെ കാരണവന്മാരൊക്കെ സ്വാഭാവികമായും അങ്ങനെയേ പറയു. കുഞ്ഞുങ്ങളെ നന്നായി വളർത്തണമെന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ഞാൻ പതറിയാൽ സങ്കടപ്പെട്ടാൽ അതിൽ നിന്നുള്ള ബലഹീനതയിൽ എന്റെ കുഞ്ഞുങ്ങളും തളരും. ജീവിതമെന്നത് മനസിലെ വാശിയായിരുന്നു.

മക്കളെ നന്നായി വളർത്തണം സുകുവേട്ടൻ എന്നെ ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നു. എന്റെ മക്കൾക്ക് എന്നോടുള്ള സ്നേഹം കാണുമ്പോൾ അതിൽ വിജയിച്ചുവെന്ന് തന്നെയാണ് എന്റെ വിശ്വാസം എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മല്ലിക കുടുംബത്തെ കുറിച്ച് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X