'എന്റെ ധനം മക്കളാണ്, കഴിഞ്ഞ വർഷം അവൻ ആടുകളുടെ നടുവിലായിരുന്നു, ഇത്തവണ എല്ലാവരുമുണ്ട്'; മല്ലിക സുകുമാരൻ!

ഇത്തവണത്തെ ഓണം മല്ലിക സുകുമാരന് വളരെ സ്പെഷ്യലാണ്. രണ്ട് മക്കളും അവരുടെ കുടുംബവും ഒപ്പമുണ്ട്. പലപ്പോഴും മക്കൾ ഷൂട്ടിങും മറ്റുമായി തിരക്കിലാണെങ്കിൽ എല്ലാവരും ഒരുമിച്ച് ഒരു ഓണാഘോഷം മല്ലികാ സുകുമാരന് സാധ്യമാകാറില്ലായിരുന്നു. പൃഥ്വിരാജിന് അടുത്തിടെയാണ് കാലിന് പരിക്കേറ്റത്.

അതുകൊണ്ട് തന്നെ കുറച്ച് നാളുകളായി ഷൂട്ടിങിനൊന്നും പോകാതെ എറണാകുളത്തെ വീട്ടിൽ വിശ്രമത്തിലാണ്. പൃഥ്വിരാജ് വീട്ടിലുള്ളത് കൊണ്ട് കൂടിയാണ് ഇത്തവണ ഇന്ദ്രജിത്തിനേയും കുടുംബത്തേയും കൂടി ക്ഷണിച്ച് എറണാകുളത്ത് ഓണമാ​ഘോഷിക്കാമെന്ന തീരുമാനത്തിലേക്ക് മല്ലിക സുകുമാരൻ എത്തിയത്.

മക്കൾ‌ക്കും കൊച്ചുമകൾക്കുമൊപ്പം മരുമക്കൾക്കും ഒപ്പം സദ്യയുണ്ണുന്ന മല്ലികയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇത്തവണ പട്ടുപാവാട അണിഞ്ഞ് മലയാള തനിമയിൽ‌ പൃഥ്വിരാജിന്റെ മകൾ അലംകൃതയുമുണ്ട്. പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം നിൽക്കുന്ന അലംകൃതയുടെ ചിത്രങ്ങൾ വൈറലായതോടെ മല്ലിക സുകുമാരന്റെ മുഖച്ഛായയാണ് അല്ലിക്കെന്നാണ് ആരാധകർ ഏറെയും കുറിച്ചത്.

Mallika Sukumaran

ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. 'രാജുവിന് ഒരു ചെറിയ കീഹോൾ സർജറിയാണ് നടത്തിയത്. അതിനുശേഷം ഫിസിയോതെറാപ്പി കൂറെ ദിവസം ചെയ്തിരുന്നു. ഇപ്പോൾ രാജു നടക്കാൻ തുടങ്ങി.'

'പക്ഷെ ഫൈറ്റ് പോലുള്ളവ ചെയ്യാൻ കുറച്ച് വൈകും. അതുപോലെ തന്നെ രാജുവിനെ കുറച്ച് നാളുകൾക്ക് ശേഷം വീട്ടിൽ കിട്ടിയ സന്തോഷമാണ് ഞങ്ങൾക്ക്. ഫിസിയോതെറാപ്പി ദിവസവും മൂന്ന് പ്രാവശ്യം ചെയ്യണമായിരുന്നു.'

'അതുകൊണ്ട് ഇക്കൊല്ലത്തെ ഓണം മക്കൾ‌ക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം എറണാകുളത്തായിരുന്നു. ഇന്ത്യയ്ക്കുള്ളിൽ ഉണ്ടെങ്കിൽ എങ്ങനെ എങ്കിലും എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കാൻ നോക്കും. പക്ഷെ കഴിഞ്ഞ പ്രാവശ്യം ആടുജീവിതത്തിന്റെ സെറ്റിലായിരുന്നു പൃഥ്വിരാജ്. ഓണത്തിന്റെ അന്ന് ആടുകളുടെ നടുക്ക് കിടക്കുന്ന രാജുവിന്റെ ഒരു ഫോട്ടോയാണ് ഞാൻ കണ്ടത്.'

'ചിലപ്പോൾ മക്കൾ വിദേശത്ത് യാത്രയിലാണെങ്കിൽ ഫോണിലൂടെയുള്ള വിഷിൽ ഒതുങ്ങും. നാട്ടിലുണ്ടെങ്കിൽ ഒരുമിച്ചായിരിക്കും ആഘോഷമെന്നും', മല്ലിക സുകുമാരൻ പറയുന്നു. ഇപ്പോഴത്തെ ആളുകൾ മെനക്കെട്ട് സദ്യ തയ്യാറാക്കാൻ ശ്രമിക്കുന്നില്ലെന്നും ഓർഡർ ചെയ്ത് കഴിക്കുകയാണെന്നും കുട്ടിക്കാലത്തെ തന്റെ ഓണവും ഇപ്പോഴത്തെ തന്റെ ഓണവും താരതമ്യപ്പെടുത്തി മല്ലിക പറയുന്നു.

Mallika Sukumaran

ഓണത്തിന് എവിടെ ഷൂട്ടിങിന് പോയതാണെങ്കിലും മക്കളുടെ അടുത്തേക്ക് സുകുവേട്ടൻ വരുമായിരുന്നു. ഓണസദ്യയും ഞങ്ങളുടെ കൂടെയെ കഴിക്കൂ. സുകുവേട്ടൻ ഏറെ പ്രിയപ്പെട്ട ഓലൻ മക്കൾക്കും വലിയ ഇഷ്ടമാണെന്നും മല്ലിക കൂട്ടിച്ചേർത്തു.

മോഹമല്ലിക എന്ന പേരിൽ നിന്നും മോഹ എന്ന വാക്ക് എടുത്ത് കളഞ്ഞതിനെ കുറിച്ചും താരം സംസാരിച്ചു. മോഹം ഒക്കെ തീർന്നപ്പോഴാണ് അത് പേരിൽ നിന്നും എടുത്ത് കളഞ്ഞത് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. സുകുമാരനൊപ്പമുള്ള ഏറ്റവും നല്ല ഓണം ഓർമയെ കുറിച്ചും മല്ലിക വിശ​ദീകരിച്ചു... 'ഇന്ദ്രൻ ജനിച്ചപ്പോഴുള്ള ഓണമാണത്.'

'ഇന്ദ്രന് അന്ന് ആറ് മാസം മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ആദ്യമായി ഒരു കുഞ്ഞ് കുടുംബത്തിലേക്ക് വന്ന സന്തോഷമായിരുന്നു എല്ലാവർക്കും. മക്കളുടെ കാര്യം വരുമ്പോൾ സുകുവേട്ടന് എന്നും ഉത്സാഹമാണ്. ഇന്ദ്രൻ അന്നും ഇന്നും രാജുവിന് സപ്പോർട്ടാണ്. എന്നോട് പറഞ്ഞില്ലെങ്കിലും ഇരുവരും കാര്യങ്ങൾ പരസ്പരം സംസാരിക്കും.'

'എന്റെ ഏറ്റവും വലിയ ധനം മക്കളാണെന്നും', മല്ലിക പറയുന്നു. നിര്‍ബന്ധിച്ച് വിശ്രമമെടുക്കേണ്ടി വരുമ്പോള്‍ ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന് തോന്നുന്നു എന്ന് കുറിച്ചാണ് ഓണചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത്. മല്ലിക സലുകുമാരന്റെയും കുടുംബത്തിന്റെയും ഓണചിത്രങ്ങൾ വൈറലാണ്.

More from Filmibeat

Read more about: mallika sukumaran onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X