'സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പലയിടത്തുള്ള മക്കളുടെ താമസം നടക്കില്ല, ഒന്നിച്ചുണ്ടാകുമായിരുന്നു'; മല്ലിക!

നായകനാും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ സുകുമാരന്റെ അപ്രതീക്ഷിത വേർപാടുണ്ടായത്. സിനിമയിൽ ഒരുപാട് കാലം ശോഭിച്ച് നിൽക്കേണ്ട കലാകാരൻ പെടുന്നനെ ഇല്ലാതായത് സിനിമാ മേഖലയ്ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

ആദ്യത്തെ വിവാഹബന്ധത്തിലൂടെ എല്ലാം നഷ്ടപ്പെട്ട മല്ലികയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് സുകുമാരനായിരുന്നു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ സുകുമാരനുണ്ടായിരുന്നു. മല്ലികയ്ക്കും രണ്ട് ആൺമക്കൾക്കും സുഭിക്ഷമായി ജീവിക്കാൻ വേണ്ടതെല്ലാം കരുതിവെച്ചശേഷമാണ് സുകുമാരൻ പോയത്.

സുകുമാരൻ മരിക്കുമ്പോൾ ചെറു പ്രായമായിരുന്നു മല്ലികയ്ക്ക്. പലരും മറ്റൊരു വിവാഹത്തെ കുറിച്ച് പറഞ്ഞെങ്കിലും സുകുമാരന്റെ ഓർമകളിൽ അദ്ദേഹത്തിന്റെ ആൺമക്കൾക്കായി ജീവിക്കാനായിരുന്നു മല്ലികയ്ക്ക് ഇഷ്ടം. സുകുമാരൻ എന്തൊക്കെ ആകണമെന്ന് മലയാള സിനിമ ആ​ഗ്രഹിച്ചോ അതെല്ലാമാണ് ഇന്ന് അദ്ദേഹത്തിന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും.

Mallika Sukumaran, prithviraj sukumaran, indrajith

ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയ ഇരുവരും ഇന്ന് സിനിമയിൽ കൈവെക്കാത്ത മേഖലകൾ കുറവാണ്. മല്ലികയിലൂടെ മക്കൾ മലയാള സിനിമയുടെ മുൻനിരയിൽ ഇരിക്കുന്നത് സുകുമാരൻ കണ്ണ് നിറയെ കണ്ട് ആസ്വദിക്കുന്നുണ്ടാകും.

ഇരുപത്തിയഞ്ച് വർഷം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് സുകുമാരൻ അന്തരിച്ചത്. അവിടെ നിന്ന് ഇങ്ങോട്ട് മല്ലികയുടെ പ്രയത്നം മുഴുവൻ മക്കളുടെ ഭാവിക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ മരുമക്കളും പേരക്കുട്ടികളുമെല്ലാമായി മല്ലികയുടെ കുടുംബം വലുതായെങ്കിലും ഒറ്റയ്ക്കാണ് താമസം. രണ്ട് മക്കൾക്കൊപ്പവും താമസിക്കാൻ മല്ലിക തയ്യാറല്ല.

അവർക്ക് അവരുടേതായ തിരക്കുകളും ജോലികളുമുണ്ടാകുമ്പോൾ അമ്മയായതുകൊണ്ട് മക്കൾ തന്നെ നോക്കണമെന്ന് പറഞ്ഞ് വാശിപിടിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് മല്ലികയുടെ പക്ഷം. പൃഥ്വിരാജ് ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കുമൊപ്പം കൊച്ചിയിലാണ് താമസം. കുറച്ച് മാറിയാണ് ഇന്ദ്രജിത്ത് ഭാര്യ പൂർണിമയ്ക്കും രണ്ട് മക്കൾക്കും ഒപ്പം താമസം.

ആഘോഷവേളകളിലും സമയം കിട്ടുമ്പോഴും ഇരുവരും കുടുംബസമേതം ഒത്തുചേരാറുമുണ്ട്. അപ്പോഴെല്ലാം മല്ലികയുമുണ്ടാകും. മക്കളെക്കാൾ തിരക്കുള്ള അഭിനേത്രിയാണ് ഇന്ന് മല്ലിക. സീരിയൽ, സിനിമ, റിയാലിറ്റി ഷോ അതിഥി തുടങ്ങി പലവിധ റോളുകളാണ് മല്ലിക ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

Mallika Sukumaran, prithviraj sukumaran, indrajith

ഇപ്പോഴിതാ തന്റെ ഭർത്താവ് സുകുമാരൻ ഇന്നുണ്ടായിരുന്നെങ്കിൽ മക്കൾ രണ്ടുപേരും ഒരുമിച്ച് തന്നോടൊപ്പമെ താമസിക്കുമായിരുന്നുള്ളുവെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. കുറച്ച് നാളുകൾക്ക് മുമ്പ് ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം മല്ലിക സംസാരിച്ചത്.

'സു​കുവേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഈ പലയിടത്തുള്ള താമസം ഉണ്ടാവില്ലായിരുന്നു. എല്ലാവരും കൂടി ഒരുമിച്ച് നിൽക്കത്തേയുള്ളു. അത് എനിക്ക് നല്ല ഉറപ്പാണ്. ആൺപിള്ളേർ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കണമെന്ന് അ​ദ്ദേഹം തീർച്ചയായും പറയുമായിരുന്നു. മക്കൾ എങ്ങും പോകാതെ വീട്ടിൽ തന്നെ ഇരിക്കണമെന്നല്ല...'

'സിനിമയ്ക്കും വിദേശയാത്രയ്ക്ക് പോകുന്നതിനുമൊന്നും അദ്ദേഹം എതിരല്ല. പക്ഷെ അൾട്ടിമേറ്റ്ലി ഒരുമിച്ച് താമസിക്കം എന്ന രീതിയാണ്. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ദ്രനോടും രാജുവിനോടും എന്തിനാടാ ഇങ്ങനെ പലയിടത്ത് നിൽക്കുന്നതെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല അവർക്ക് അതാണ് താൽ‌പര്യമെന്ന് പറഞ്ഞാൽ തനിക്ക് ഇങ്ങനൊരു ആ​ഗ്രഹമുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുമായിരുന്നു.'

'അമ്മമാർ പക്ഷെ അത് പറയില്ല. പേടിയാണ്... കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിയമ്മമാർ പിശകാണ് എന്നൊരു ചൊല്ലുണ്ടല്ലോ. അമ്മായിയപ്പനെ ആരും പറയില്ല. അങ്ങനൊരു കുഴപ്പമുണ്ട്. അതുകൊണ്ട് ഞാൻ അത് പറയില്ലെന്നാണ്', മക്കളെ കുറിച്ച് സംസാരിച്ച് മല്ലിക സുകുമാരൻ പറഞ്ഞത്.

കൊച്ചിയിലും മല്ലികയ്ക്ക് ഫ്ലാറ്റുണ്ട്. ദുബായിലും നാട്ടിലുമെല്ലാമായാണ് മല്ലികയുടെ താമസം. ഇക്കഴിഞ്ഞ ഓണം എല്ലാവരും ഒരുമിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പൃഥ്വിരാജും ഇന്ദ്രജിത്തും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X