For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രാജു വല്ലപ്പോഴുമൊക്കെ ഡാന്‍സ് കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്, വ്യത്യസ്തതയാണ് അവനും ഇഷ്ടം'; മല്ലിക സുകുമാരൻ

  |

  ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ​ഗോൾഡ് സിനിമയാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിലും മാധ്യമങ്ങളിലും ചർച്ചയാകുന്നത്. അൽഫോൺസ് പുത്രൻ സിനിമകളോട് പ്രേക്ഷകർക്കുള്ള പ്രതീക്ഷ തന്നെയാണ് കാരണം.

  നേരവും പ്രേമവും റിലീസ് ചെയ്യും മുമ്പ് പറഞ്ഞതുപോലെ തന്നെ വലിയ പുതുമയൊന്നും ഇല്ലാത്ത ഒരു സാധാരണ സിനിമയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അൽഫോൺസ് പുത്രൻ ​ഗോൾഡും തിയേറ്ററുകളിലേക്ക് എത്തിച്ചത്.

  Also Read: വിവാഹത്തിന് ക്ഷണം വിഐപികൾക്കല്ല; പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാതൃകയായി ഹൻസിക

  ട്രെയിലറോ ടീസറോ ഒന്നും സിനിമയുടേതായി റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരു പാട്ട് മാത്രമാണ് സിനിമയുടെ റിലീസിന് തലേന്നാൾ യുട്യൂബ് വഴി പുറത്തിറക്കിയത്. പാട്ടിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

  അൽഫോൺസ് പുത്രൻ സിനിമയായതുകൊണ്ട് തന്നെ നിരാശപ്പെടേണ്ടി വരില്ല കാശ് നഷ്ടമാകില്ലെന്ന ആത്മവിശ്വാസവും സിനിമാ പ്രേമികൾക്കുണ്ടായിരുന്നു. പ​ക്ഷെ ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ മുതൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

  നേരവും പ്രേമവുമായി ​ഗോൾഡിനെ താരതമ്യപ്പെടുത്താൻ പോലും കഴിയില്ലെന്നും സിനിമ രണ്ട ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ചിലരൊക്കെ പഴയ വിന്റേജ് പൃഥ്വിരാജിനെ ചിലയിടങ്ങളിൽ കാണാൻ സാധിച്ചുവെന്നാണ് പറഞ്ഞത്. വളരെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ഒരു ഡാൻസ് സിനിമയിൽ ചെയ്തതും ​ഗോൾഡിലാണ്.

  ഫുൾ എനർജിയിൽ ഇരുപത്തഞ്ചുകാരൻ പയ്യൻ ചെയ്യുംപോലെ മനോഹരമായാണ് പൃഥ്വിരാജ് ​ഗോൾഡിൽ നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. വളരെ നാളുകൾക്ക് ശേഷം പൃഥ്വിയുെട നൃത്തം കാണാൻ സാധിച്ചത് ആരാധകർക്കും പുതുമയുള്ള അനുഭവമായി.

  ഇപ്പോഴിത ​ഗോൾഡിന്റെ പൃഥ്വിരാജിന്റെ നൃത്തത്തെ വിലയിരുത്തി അമ്മ മല്ലികാ സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ​ഗോൾഡിന്റെ പൃഥ്വിരാജിന്റെ അമ്മവേഷം മല്ലികാ സുകുമാരൻ തന്നെയാണ് ചെയ്തിരിക്കുന്നത്.

  ആദ്യമായാണ് പൃഥ്വിരാജിന്റെ അമ്മയായി റീൽ ലൈഫിൽ മല്ലികാ സുകുമാരൻ അഭിനയിച്ചത്. രാജു വല്ലപ്പോഴുമൊക്കെ ഒരു ഡാന്‍സ് കളിക്കുന്നത് തനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്നാണ് മല്ലികാ സുകുമാരൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

  Also Read: വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്ന ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല; വിമർശകരെപ്പറ്റി ഗോപി സുന്ദർ

  'രാജു വല്ലപ്പോഴുമൊക്കെ ഒരു ഡാന്‍സ് കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഞാന്‍ അവനോട് ചിലപ്പോള്‍ അത് പറയാറുമുണ്ട്. ഈ ആക്ഷന്‍ പടമൊക്കെ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഈ ഡാര്‍ക്ക് മൂവീസൊക്കെ ചെയ്യുമ്പോള്‍ അതിന്റെ ഇടയില്‍ ഇങ്ങനത്തെ ചില സിനിമകള്‍ ചെയ്യുന്നത് നല്ലതാണ്. ഇതൊന്നും മറന്നില്ലല്ലോ എന്ന തോന്നല്‍ നമുക്കും വരും.'

  'ഇപ്പോഴും ഇതൊക്കെ കയ്യിലുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യാം. ഒന്നാമത്തെ കാര്യം പല പല വേഷങ്ങളൊക്കയിട്ട് നല്ലൊരു ഡാന്‍സ് കളിക്കുന്ന രാജുവിന്റെ പഴയൊരു സ്റ്റൈലുണ്ടല്ലോ. പാട്ടിന് പാട്ട് ഡാന്‍സിന് ഡാന്‍സ് ആങ്ങനെയുള്ള സിമ്പിളായ ഒരു ചെറുപ്പക്കാരന്‍ അതാണ് ഈ സിനിമയില്‍ രാജു.'

  'അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. രാജുവിന് ഇന്ന തരത്തിലുള്ള സിനിമ തന്നെ ചെയ്യണം എന്ന ആഗ്രഹം ഒന്നുമില്ല. എന്നാല്‍ വ്യത്യസ്തതയുള്ള പടം ചെയ്യാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. ഒരേ ട്രാക്കിലൂടെയുള്ള സിനിമ ചെയ്യാതെ വ്യത്യസ്തതയുള്ള സിനിമകള്‍ വരുമ്പോള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്.'

  'ഇതൊക്കെ ഞാന്‍ അവനെ ശ്രദ്ധിച്ചപ്പോൾ മനസിലാക്കിയ കാര്യമാണ്. അല്ലാതെ ഞങ്ങളാരും അവനോട് ചോദിച്ചിട്ടില്ല. രാജു സിനിമകള്‍ തെരഞ്ഞെടുക്കുന്ന രീതി കാണുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. അവന്‍ വ്യത്യസ്തത ആഗ്രഹിക്കുന്നയാളാണെന്ന്.'

  'ഒരു സിനിമ കഴിഞ്ഞാല്‍ അതിനോട് താരതമ്യം ചെയ്യാന്‍ പറ്റാത്ത തരത്തിലായിരിക്കണം അടുത്ത സിനിമ. ആ രീതിയിലാണ് പൃഥ്വി പടങ്ങള്‍ തെരഞ്ഞെടുക്കുന്നത്' മല്ലികാ സുകുമാരൻ വ്യക്തമാക്കി.

  ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ​ഗോൾഡിൽ നായിക വേഷം ചെയ്തത്. ബാബുരാജ്, ജ​ഗദീഷ്, ചെമ്പൻ വിനോദ്, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ, ദീപ്തി സതി തുടങ്ങി വലിയൊരു താര നിര തന്നെ ​ഗോൾഡിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: mallika sukumaran prithviraj
  English summary
  Actress Mallika Sukumaran Open Up About Her Son Prithviraj Dancing Ability, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X