For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുപാട് വേദന അനുഭവിച്ചു, ആരോടും പറഞ്ഞിട്ടില്ല, ശേഷം സന്തോഷിക്കാൻ സുകുമാരനെ ദൈവം തന്നു'; നടി മല്ലിക!

  |

  സുകുമാരന്റെ കുടുംബം ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന താരകുടുംബമാണ്. സുകുമാരനും ഭാര്യ മല്ലികയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുക്കളായ സുപ്രിയയും പൂർണ്ണിമയും കൊച്ചുമക്കളുമെല്ലാം സിനിയുടെ വിവിധ മേഖലകളിൽ സജീവമാണ്.

  സുകുമാരൻ ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർതാരമായിരുന്നു. അങ്ങനെ മിന്നി തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷതമായി ഹൃദയാഘാതം വന്ന് കലാകാരനെ മലയാള സിനിമയ്ക്ക് നഷ്ടമായത്.

  Also Read: 'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  സുകുമാരന്റെ മരണശേഷം മല്ലിക സിനിമയിൽ അഭിനയം തുടർന്നു. ശേഷം പഠനം പൂർത്തിയാക്കി മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് എത്തി. ഇന്ന് രണ്ട് പേരും മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള രണ്ട് താരങ്ങളാണ്.

  ഇന്ദ്രജിത്ത് നടനായി ശോഭിക്കുമ്പോൾ പൃഥ്വിരാജ് നടൻ, സംവിധായയകൻ, നിർമാതാവ്, സിനിമാ വിതരണക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് കഴിഞ്ഞു. സുകുമാരന്റെ മരണശേഷം മക്കളെ വളർത്താൻ ഒരുപാട് അനുഭവിക്കേണ്ടി വന്നിരുന്നു മല്ലികയ്ക്ക്.

  Also Read: പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  ആ അധ്വാനത്തിലുള്ള പ്രതിഫലമെന്നോണം ഇപ്പോൾ മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് മല്ലിക സുകുമാരൻ. ​ദുബായിയിലും കേരളത്തിലുമായാണ് മല്ലികയുടെ താമസം സിനിമയിൽ മാത്രമല്ല സീരിയലിലും മല്ലിക സജീവമാണ്.

  ഇപ്പോഴിത താൻ ചെറുപ്പത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ. മക്കളുടെ ഇന്നത്തെ സ്ഥിതിയിൽ താൻ അഭിമാനിക്കുന്നുവെന്നും മല്ലിക പറഞ്ഞു.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  അമൃത ടിവിയിൽ ​ഗായകൻ എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പാടാം നേടാം എന്ന പരിപാടിയിൽ അതിഥിയായി വന്നതായിരുന്നു മല്ലിക സുകുമാരൻ. 'പൃഥ്വി അത്ര മനോഹരമായി നന്ദനം ചെയ്തുവെങ്കിൽ അതിന് കാരണക്കാരൻ സംവിധായകൻ രഞ്ജിത്തിന്റെ കഴിവാണ്.'

  'നന്ദനം ഷൂട്ടിങ് തുടങ്ങാൻ ആലോചിക്കുന്ന സമയത്താണ് പൃഥ്വിരാജ് ഓസ്ട്രേലിയയിൽ നിന്ന് പഠനം കഴിഞ്ഞ് വന്നത്. അന്ന് വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് പൃഥ്വിക്ക് കവിളൊക്കെ വന്നിരിക്കുന്ന സമയമാണ്.'

  'അപ്പോഴാണ് അഭിനയിക്കാൻ അവസരം കിട്ടിയത്. അവന്റെ ആദ്യത്തെ സിനിമയായതുകൊണ്ട് ഞാനും ലൊക്കേഷനിൽ പോയിരുന്നു. പക്ഷെ അധികസമയം നിന്നില്ല. അവൻ നന്നായി ചെയ്തോട്ടെയെന്ന് കരുതി തിരികെ പോന്നു. പിന്നെ പടത്തിന്റെ ഓരോ അപ്ഡേഷനും പുറത്ത് വന്ന് തുടങ്ങിയപ്പോൾ ഞാൻ മനസിലാക്കി.'

  'രഞ്ജിത്ത് എന്ന സംവിധായകൻ പൃഥ്വിയെ എത്രത്തോളം പരിശീലിപ്പിച്ച് എടുത്തിട്ടുണ്ടെന്ന്. അവൻ ഒരുപാട് ബാല പാഠങ്ങൾ അവിടെ നിന്ന് പഠിച്ചിട്ടുണ്ട്. ലൂസിഫർ ഷൂട്ടിങ് സമയത്ത് മോഹൻലാൽ പൃഥ്വിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു.'

  'നടൻ നന്ദു അടക്കമുള്ളവരാണ് മോഹൻലാൽ പൃഥ്വിയെ കുറിച്ച് പറഞ്ഞ കമന്റുകൾ എന്നെ വിളിച്ച് പറഞ്ഞത്. മോഹൻലാൽ വലിയൊരു നടനല്ലേ. പൃഥ്വിരാജിന്റെ കോൺഫിഡൻസിനെ കുറിച്ചും സംവിധാനത്തെ കുറിച്ചും ലാൽ പുകഴ്ത്തി പറഞ്ഞുവെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി.'

  'എനിക്ക് പൃഥ്വിയുടെ അയാളും ഞാൻ തമ്മിൽ എന്ന സിനിമയിലെ അഴലിന്റെ ആഴങ്ങളിൽ എന്ന ​ഗാനം ഒരുപാടിഷ്ടമാണ്. അത് അവനോട് തന്നെ പലപ്പോഴായി ഞാൻ പറഞ്ഞിട്ടുണ്ട്. ഒരുപാട് വേദനകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്.'

  'അതിന്റെ കാരണങ്ങൾ ആരോടും പറഞ്ഞിട്ടില്ല. എന്റെ വേദനകൾ കണ്ടിട്ട് ദൈവം തീരുമാനിച്ച് കാണും എന്നാൽ‌ ഇനി ഇവൾ സന്തോഷിക്കട്ടെയെന്ന്. അങ്ങനെയായിരിക്കാം സുകുമാരൻ എന്നയാളെ എനിക്ക് ദൈവം തന്നത്.'

  'എന്റെ മക്കൾ എന്നെ നന്നായിയാണ് നോക്കുന്നത്. എനിക്കിനി പണം വേണ്ട ഇന്ദ്രജിത്തും പൃഥ്വിരാജും ഇങ്ങനിരുന്നാൽ മതി', മല്ലിക സുകുമാരൻ പറഞ്ഞു.

  Read more about: mallika sukumaran
  English summary
  Actress Mallika Sukumaran Open Up About Her Teenage Struggles Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X