'നിവിൻ അന്ന് ഇടിച്ചത് സംവിധായകൻ പറഞ്ഞിട്ടല്ല, മക്കളുടെ കൂടെ ഇരുന്നപ്പോൾ പോലും ഇത്ര സന്തോഷം തോന്നിയിട്ടില്ല'

മലയാള സിനിമാ-സീരിയൽ മേഖലകളിൽ സജീവമാണ് മല്ലിക സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യ, നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും അമ്മ എന്നതിലെല്ലാം ഉപരിയായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ മല്ലിക സുകുമാരനായി. അമ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ ഭാ​ഗമാണ് മല്ലിക സുകുമാരൻ. ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷം കുറച്ച് വർഷങ്ങൾ മല്ലിക അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

പിന്നീട് മക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മല്ലിക അഭിനയത്തിലേക്ക് തിരികെ എത്തിയത്. ഇപ്പോൾ മക്കളേക്കാൾ തിരക്കുള്ള അഭിനേത്രിയാണ് മല്ലിക സുകുമാരൻ. അമ്മ വേഷങ്ങളിലാണ് മല്ലിക കൂടുതൽ തിളങ്ങുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ മല്ലിക ചെയ്തതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ചിരി പടർത്തിയതുമായ ഒരു അമ്മ വേഷമാണ് ലവ് ആക്ഷൻ‌ ഡ്രാമയിലേത്.

Mallika Sukumaran Aju Varghese

പതിവായി മലയാള സിനിമയിൽ കണ്ട് വരാറുള്ള അമ്മ വേഷങ്ങളിൽ നിന്ന് മാറി മകന്റെ വൈബിനൊത്ത് പെരുമാറുന്ന അമ്മയായി ലവ് ആക്ഷൻ ഡ്രാമയിലെ മല്ലികയുടെ കഥാപാത്രം.‍ നായകൻ നിവിൻ പോളിയുമായുള്ള മല്ലികയുടെ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വിഭാ​ഗം ആളുകൾക്ക് അത്ര ഇഷ്ടപ്പെടാതെ പോയ സിനിമയാണെങ്കിലും ഇന്നും പലരും ടെൻ‌ഷൻ ഫ്രീയാകാനും സ്ട്രസ് കുറയ്ക്കാനും റീ വാച്ച് ചെയ്യാറുള്ള സിനിമയാണ് ഇത്.

ലവ് ആക്ഷൻ ഡ്രാമ എന്ന പേരിനേക്കാൾ കുറച്ചുകൂടി യോജിച്ചത് കോമഡി ലാഫ് കോമഡി എന്നായിരിക്കും. തുടങ്ങി ആദ്യ മിനിറ്റിലെ ട്രാക്കിൽ കയറിയ പടം പിന്നെ എക്സ്പ്രസ് പോലെ ഒറ്റപ്പോക്കാണ്. ഒരു നിമിഷം പോലും ബോറടിയില്ലാതെ ചിരിച്ചുല്ലസിക്കാവുന്ന സീനുകൾ. ഡബിൾ മീനിങോ വൾഗർ സീനുകളോ തീരെയില്ലാതെ ലൈറ്റ് നർമ്മങ്ങൾക്കൊണ്ടും സിറ്റുവേഷനുകൾ കൊണ്ടും സമ്പന്നം.

നിവിൻ പോളിയുടെ എനർജറ്റിക് പെർഫോർമൻസിന് കൂട്ടായി കട്ടക്ക് അജു വർസീസും. മല്ലികാ സുകുമാരൻ തനിക്ക് കോമഡി നന്നായി വഴങ്ങുമെന്ന് തെളിയിച്ചു. നിവിൻ-മല്ലിക കോംബിനേഷൻ പക്കായായി വർക്കായി. ഒരുപക്ഷെ ഭാവിയിൽ ഈ കോമ്പിനേഷ‌ൻ ആവർത്തിച്ചാലും ആളുകൾ ബോറടിയില്ലാതെ ആസ്വദിക്കും. ഇപ്പോഴിതാ താൻ ഏറെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷൻ ഡ്രാമയെന്ന് പറയുകയാണ് മല്ലിക സുകുമാരൻ.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലികാ സുകുമാരനും അജു വർ​ഗീസും. ഞാൻ ചെറുപ്പക്കാരിയാണെന്ന തോന്നൽ എനിക്ക് ലവ് ആക്ഷൻ ഡ്രാമയുടെ സെറ്റിലുണ്ടായി. ഇവരുടെ തമാശകൾക്കൊപ്പം നമ്മളും അങ്ങ് ചേരുകയാണ്. മുഖം വീർപ്പിച്ച് ഇരിക്കാൻ എനിക്ക് പറ്റില്ല.

Mallika Sukumaran Aju Varghese

ധ്യാൻ ഒന്നും ഒട്ടും മോശമല്ല. ഞാൻ ഇപ്പോഴും ഇടയ്ക്ക് ധ്യാനിനോട് ചോദിക്കും മോനെ ഇനി അങ്ങനത്തെ പടങ്ങളൊന്നും ചെയ്യുന്നില്ലേയെന്ന്. ലവ് ആക്ഷൻ ഡ്രാമയുടെ ഷൂട്ട് തീർന്നപ്പോൾ അയ്യോ തീർന്നുപോയല്ലോ എന്ന തോന്നലുണ്ടായി. കുറേ വർഷങ്ങൾക്കുശേഷമാണ് അങ്ങനൊരു തോന്നലുണ്ടായത്.

മക്കളുടെ കൂടെ ഇരുന്നപ്പോൾ പോലും ഇത്ര സന്തോഷം തോന്നിയിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പോസിറ്റിവിറ്റി ഫീൽ ചെയ്യുന്ന വ്യക്തിയാണ് മല്ലികാമ്മ. അതുപോലെ സിനിമയിലെ നിവിന്റെ കഥാപാത്രത്തെ ഓവർ പവർ ചെയ്യുന്ന ഹ്യൂമറും കൈകാര്യം ചെയ്യുന്ന വ്യക്തിവേണം നിവിന്റെ അമ്മയാകാൻ.

അങ്ങനെയാണ് മല്ലികാമ്മയിലേക്ക് എത്തിയത്. ഒരു രീതിയിലും സീനിയോറിറ്റി മല്ലികാമ്മയിൽ നിന്നും ഫീൽ ചെയ്യില്ല. അതുപോലെ സിനിമയിൽ മല്ലികാമ്മ നടന്ന് പോകുമ്പോൾ നിവിൻ പിറകിലൂടെ ചെന്ന് ഇടിക്കുന്ന ഒരു സീനുണ്ട്.

പൊതുവെ യങ് ആക്ടേഴ്സ് സീനിയർ ആർട്ടിസ്റ്റിനെ അങ്ങനെ ഇടിക്കാൻ മടിക്കും. ഡയറക്ടർ പറഞ്ഞ ഇംപ്രവൈസേഷൻ ആയിരുന്നില്ല ആ സീൻ. നിവിൻ സ്വയം തോന്നിയത് വെച്ച് ചെയ്തതാണ്. അവന് അങ്ങനെ തോന്നാൻ കാരണം മല്ലികാമ്മ ആ ഒരു ഫ്രീഡം കൊടുത്തിട്ടുള്ളതുകൊണ്ടാണ് എന്നാണ് മല്ലികാ സുകുമാരനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കിട്ട് അജു വർ​ഗീസ് പറ‍ഞ്ഞത്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X