'സഹാറയിൽ നിന്നും മണൽ കൊണ്ടുവരട്ടെയെന്ന് ചോദിച്ചവനാണ്'; പൃഥ്വിരാജിന്റെ വിലപിടിപ്പുള്ള വാച്ചിനെ കുറിച്ച് മല്ലിക!
മല്ലിക സുകുമാരനും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ആദ്യം സുകുമാരനും മല്ലികയുമായിരുന്നു മലയാളികൾക്ക് പ്രിയപ്പെട്ടവരെങ്കിൽ ഇന്ന് അത് പൃഥ്വിരാജും ഇന്ദ്രജിത്തും സുപ്രിയയും പൂർണിമയുമെല്ലാമായി മാറിയിരിക്കുന്നു.
പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും കുറിച്ചുള്ള വിശേഷങ്ങളെല്ലാം മലയാളികൾ കൂടുതലായും അറിയുന്നത് ഇരുവരുടേയും അമ്മയും നടിയുമായ മല്ലിക സുകുമാരനിലൂടെയാണ്. ഇളയമകൻ പൃഥ്വിരാജിന് വാഹന പ്രേമം എവിടെ നിന്ന് കിട്ടിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് മക്കളുടെ വിശേഷങ്ങൾ മല്ലിക സുകുമാരൻ പങ്കുവെച്ചത്.

'രാജുവിന് വണ്ടിയും വാച്ചുമാണ് ക്രേസ്. എവിടെ എങ്കിലും പോകുമ്പോഴാണ് താൻ ഉപയോഗിക്കാത്ത ടൈപ്പ് വാച്ച് കാണുമ്പോൾ രാജു വാങ്ങിക്കുന്നത്. അതേസമയം തുണിക്കോ മറ്റ് സാധനങ്ങളോ ഷോപ്പ് ചെയ്ത് രാജു കാശ് കളയില്ല.'
'അവന് അതിനോട് താൽപര്യമില്ല. അൾജീരിയയിലുള്ള അവനെ ഞാൻ വിളിച്ചിരുന്നു. എന്താടാ അമ്മയ്ക്ക് സമ്മാനമായി കൊണ്ടുവരുന്നതെന്ന് ചോദിച്ചിരുന്നു.... അത് വെറുതെ തമാശയ്ക്ക് ഞാൻ ചോദിക്കാറുള്ളതാണ്. അപ്പോൾ അവന്റെ മറുപടി ഇങ്ങനെയായിരുന്നു.'
'അമ്മേ... നല്ല ഒന്നാന്തരം മണലാണ് സഹാറയിലുള്ളത്. അതിൽ മൂന്ന്, നാല് ചാക്ക് കൊണ്ടുവരട്ടെ' എന്നാണ് അവൻ ചോദിച്ചത്. 'ഇന്ദ്രന് ക്രേസ് ഷൂസിനോടാണ്. രാജുവിന് വാഹനങ്ങളോടുള്ള പ്രിയം കിട്ടിയത് സുകുവേട്ടനിൽ നിന്നാണെന്ന് തോന്നുന്നു.'
'അദ്ദേഹത്തിന് വാഹനം വാങ്ങിക്കാനായിരുന്നു ഏറ്റവും കൂടുതലിഷ്ടം. കുറച്ച് കാലം മുമ്പ് പത്ത് ഇരുപത് ലക്ഷം രൂപ വിലയുള്ള വാച്ച് പൃഥ്വിരാജ് വാങ്ങിച്ചിരുന്നു. അവൻ വില കൂടിയ വാച്ച് വാങ്ങിയാൽ ഞാൻ ചോദിക്കാൻ പോകാറില്ല.'
'അതേസമയം വണ്ടികൾ വാങ്ങി കൂട്ടുമ്പോൾ ചോദിക്കാറുണ്ട്. ലംബോർഗിനി വാങ്ങിയപ്പോൾ ഞാൻ ചോദിച്ചിരുന്നു' മല്ലിക സുകുമാരൻ പറയുന്നു.

ഏറ്റവും അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ് സിനിമ ജനഗണമനയായിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നിരൂപക-പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം നിർവഹിച്ചത്. ശ്രീദിവ്യ, ധ്രുവൻ, ശാരി, രാജ കൃഷ്‍ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്‍ണൻ, വിജയകുമാർ, വൈഷ്‍ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications