For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയി, ചുമയുമാണ്, അവനെയാണ് എനിക്ക് കാണാൻ കിട്ടാത്തത്'; മല്ലിക സുകുമാരൻ!

  |

  ലവ് ആക്ഷൻ ഡ്രാമ, ഹൃദയം തുടങ്ങിയ സിനിമകളുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ‌ വൈറലാകുന്നത്. മലയാള സിനിമ ഒന്നാകെ വിവാ​ഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

  യുവസംരംഭക അദ്വൈത ശ്രീകാന്തിനെയാണ് വിശാഖ് വിവാഹം ചെയ്തത്. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.

  Also Read: ഇങ്ങനെയുള്ളവരോട് പറയേണ്ടത് ഒന്ന് മാത്രം, 'ചെലക്കാണ്ട് പോടേയ് '; ചര്‍ച്ചയായി ജിഷിന്റെ വാക്കുകള്‍

  തങ്ങൾ കുടുംബ സുഹൃത്തുക്കളാണെന്നും അങ്ങനെയാണ് വിവാഹം എന്ന ആലോചനയിലേക്ക് എത്തിയതെന്നും ലവ് പ്ലസ് അറേ‍ഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നുമാണ് വിവാഹത്തിന് ശേഷം സംസാരിക്കവെ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്.

  വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നടി മല്ലികാ സുകുമാരനുമുണ്ടായിരുന്നു. എന്നാൽ‌ പൃഥ്വിരാജ് എത്തിയിരുന്നില്ല. വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പൃഥ്വിരാജും സുപ്രിയയും പങ്കെടുക്കുകയും ചെയ്തിരുന്നു.

  വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. 'മറയൂരിൽ നിന്നും അവൻ ഹൈദരബാദിലേക്ക് പോവുകയാണ്.'

  'മുറുക്കി വായെല്ലാം പോയിരിക്കുകയാണ് പൃഥ്വിരാജിന്റെ. കഥാപാത്രത്തിന് വേണ്ടിയാണ് അവൻ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറിൽ അഭിനയിക്കാനാണ്.'

  'അവനെയാണ് എനിക്ക് അടുത്ത് കിട്ടാന്‌ പാട്. അവനോട് ഞാൻ എപ്പോഴും പറയാറുണ്ട് കുറച്ച് അധികം നിന്നിട്ട് പോകാൻ', മല്ലിക സുകുമാരൻ പറഞ്ഞു. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

  Also Read: ഞങ്ങളെ ഐശ്വര്യ റായി കൊന്നത് പോലെ തോന്നി; ഹോളിവുഡ് സിനിമ ഉപേക്ഷിച്ച ഐശ്വര്യയോട് ബ്രാഡ് പിറ്റ് പറഞ്ഞത്

  തഗ് ലൈഫ് കഥാപാത്രമെന്ന് സൂചന തരുന്ന തരത്തിലെ ലുക്ക് പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രഭാസ് അക്രമാസക്തനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ.

  2022 ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യുമെന്ന് 2021ൽ സലാറിന്റെ നിർമ്മാതാക്കൾ പറഞ്ഞെങ്കിലും അത് നടന്നില്ല. പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് സലാർ ടീം ക്യാരക്ടർ പോസ്റ്റർ നേരത്തെ പുറത്തുവിട്ടത്. 'പൃഥ്വിരാജ് സാറും സിനിമയിലുണ്ട്.'

  'സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' എന്ന് പ്രഭാസ് മുമ്പ് പറഞ്ഞിരുന്നു. കെ‌ജി‌എഫിന്റെ വിജയത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനൊപ്പ ചെയ്യുന്ന സിനിമയാണ് സലാർ.

  ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ആധ്യ എന്ന വേഷം അവതരിപ്പിക്കുക ശ്രുതി ഹാസനാണ്. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവർ താരനിരയുടെ ഭാഗമാണ്. കെ.ജി.എഫ് പോലെ തന്നെ രണ്ട് ഭാഗങ്ങളായാണ് സലാറും ഒരുക്കുന്നതെന്നാണ് സൂചന.

  ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കുന്ന സലാർ തെലുങ്കിലും കന്നടയിലും ഒരേ സമയം ചിത്രീകരിക്കും. ചിത്രം ഒന്നിലധികം ഭാഷകളിലേക്കും ഡബ്ബ് ചെയ്യും. ഛായാഗ്രാഹകൻ ഭുവൻ ഗൗഡയും സംഗീതസംവിധായകൻ രവി ബസ്രൂരും സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.
  ‌‌‌

  മല്ലിക സുകുമാരന് പുറമെ ചടങ്ങിൽ മോഹൻലാൽ, സുചിത്ര മോഹൻലാൽ, ശ്രീനിവാസൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.

  Read more about: mallika sukumaran
  English summary
  Actress Mallika Sukumaran Open Up About Prithviraj Sukumaran Preparation For Salaar Movie-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X