'ആദ്യചിത്രത്തില്‍ പോലും ഇത്രയും പേടിച്ചിട്ടില്ല'; പൃഥ്വിരാജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്‍ നമ്മെയെല്ലാം വിട്ടുപിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും അവരുടെ കുടുംബവുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും എന്നും ശ്രദ്ധ നേടാറുണ്ട്.

സിനിമാരംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്ത മക്കളെക്കുറിച്ച് അമ്മ മല്ലികയ്ക്ക് എപ്പോഴും നല്ലതേ പറയാനുള്ളൂ. മക്കള്‍ രണ്ടുപേരും സിനിമയിലെ വലിയ താരങ്ങളായെങ്കിലും താരജാടയില്ലാത്ത മല്ലിക സുകുമാരന്റെ വാക്കുകള്‍ക്ക് എന്നും ആരാധകരുണ്ട്. മല്ലിക പറയുന്ന പഴയ സിനിമാക്കഥകളും ഇവരുടെ കുടുംബവിശേഷങ്ങളുമെല്ലാം കേട്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക് വലിയ താത്പര്യമാണ്.

ബ്രോഡാഡിയെക്കുറിച്ച്

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തില്‍ മല്ലിക സുകുമാരന്‍ അഭിനയിച്ചിരുന്നു. അതേപ്പറ്റി പറയുകയാണ് ഇപ്പോള്‍ മല്ലിക. അമൃത ടിവിയുടെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു തന്റെ പൃഥ്വിയുമൊത്തുള്ള തന്റെ സിനിമാനുഭവത്തെക്കുറിച്ച് മല്ലിക പറഞ്ഞത്.

' ഞാന്‍ എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഇത്ര പേടിച്ചിട്ടില്ല. പൃഥ്വിയുടെ കൂടെ ബ്രോ ഡാഡിയില്‍ അഭിനയിച്ചത് ഒരല്പം പേടിയോടെയായിരുന്നു. എങ്ങനെ ചെയ്യണമെന്ന് നമുക്കൊരു ധാരണയുണ്ടെങ്കിലും പക്ഷെ, പൃഥ്വി പറയുന്നതേ ചെയ്യാന്‍ സാധിക്കൂ. അവന്‍ അത് കൃത്യമായി നമുക്ക് കാണിച്ചുതരികയും ചെയ്യും.

അമ്മയെക്കുറിച്ച് മകന്‍

ഒരിക്കല്‍ ഇതുപോലെ ഷൂട്ടിനിടയില്‍ എന്റെ സീന്‍ കഴിഞ്ഞ് കട്ട് പറഞ്ഞശേഷം 'ആ അമ്മച്ചിയ്ക്ക് ഭാവിയുണ്ട്' എന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. എങ്ങനെ എന്ന് ഞാന്‍ തിരിച്ചുചോദിച്ച് തൊട്ടു മുകളിലേക്ക് നോക്കാനാണ് പൃഥ്വിയോട് പറഞ്ഞത്. അവിടെ സുകുവേട്ടന്റെ ഫോട്ടോയിരിപ്പുണ്ട്. ഈശ്വരാ ഭാവി നിശ്ചയിച്ച കാര്‍ന്നോരേ, മോന്‍ പറയുന്നത് കേട്ടോ എന്നായിരുന്നു മനസ്സില്‍ അപ്പോള്‍ വന്നത്. ഇക്കാര്യം ഞാന്‍ പല അഭിമുഖങ്ങളിലും മുന്‍പ് പറഞ്ഞിട്ടുള്ളതാണ്.' മല്ലിക കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

Poornima Indrajith About Mallika Sukumaran, സിനിമയിൽ ഒരംശമേ നിങ്ങൾ കണ്ടിട്ടുള്ളൂ | #Shorts
ആത്മാര്‍ത്ഥതയുള്ളവന്‍

'പൃഥ്വി ശരിക്കും വര്‍ക്ക് ഹോളിക്കാണ്. വളരെ ആത്മാര്‍ത്ഥതയോടെയാണ് അവന്‍ ചെയ്യുന്ന ജോലികളെ സമീപിക്കുന്നത്. സീരിയസായി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനിടയില്‍ തമാശകളും കളിചിരികളും കുറവായിരിക്കും. ജോലിയുടെ കാര്യത്തില്‍ വലിയ കണിശക്കാരനാണ്. അവന്റെ ചിരിയും കളിയും മുഴുവന്‍ മോഹന്‍ലാലുമായിട്ടായിരുന്നു. അവര്‍ ഒന്നിച്ചിരിക്കുമ്പോള്‍ വര്‍ത്തമാനവും തമാശയും ഒക്കെയായി ചിലപ്പോള്‍ കുറേ സമയം ചിലവഴിക്കാറുണ്ട്' മല്ലിക പറയുന്നു.

കോവിഡ് കാലത്ത് തീയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്ന സമയത്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജനഗണമനയാണ് പൃഥ്വിരാജിന്റെ തീയറ്ററില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. കോവിഡ് കാലത്തിന് മുന്‍പാരംഭിച്ച ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിനായി ജോര്‍ദ്ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. തിരികെ വന്നശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X