For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!

  |

  ബി​ഗ് ബോസിൽ മത്സരാർഥിയായി വന്ന ശേഷം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മോട്ടിവേഷൻ സ്പീക്കറുമായ ഡോ.റോബിൻ രാധാകൃഷ്ണനുള്ള ആരാധകരുടെ എണ്ണത്തിൽ പതിന്മടങ്ങ് വർധനയുണ്ടായിട്ടുണ്ട്.

  ബി​ഗ് ബോസിൽ മത്സരാർഥിയായി വന്ന് പ്രേക്ഷകരിൽ ഇത്രയേറെ ഇൻഫ്ലൂവൻസുണ്ടാക്കിയ മറ്റൊരു മ‌ത്സരാർഥി നാല് സീസണിലുമായി റോബിനെ കൂടാതെ മറ്റാരുമില്ല. ഇപ്പോഴും വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്ന നടന്മാർക്ക് പോലും ലഭിക്കാത്ത വരവേൽപ്പാണ് റോബിന് ലഭിക്കുന്നത്.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  ബി​ഗ് ബോസ് സീസൺ ഫോർ ഇപ്പോഴും ലൈവായി പ്രേക്ഷകർ‌ക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം റോബിൻ മാത്രമാണ്. എഴുപത് ദിവസമാണ് റോബിൻ ബി​ഗ് ബോസ് ഹൗസിനുള്ളിൽ നിന്നത്.

  ശേഷം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെടുകയായിരുന്നു. റോബിനെ മനപൂർവം പ്ലാൻ ചെയ്ത് പുറത്താക്കി എന്ന തരത്തിൽ വരെ അന്ന് റോബിൻ ആരാധകർ ആരോപിച്ചിരുന്നു.

  എട്ട് മാസത്തോളം റോബിൻ ബി​ഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് അതിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. താൻ അങ്ങോട്ട് പോയി ബി​ഗ് ബോസിൽ അവസരം ചോദിച്ച് വാങ്ങിയതാണെന്നാണ് റോബിൻ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് റോബിന് സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ വന്നത്.

  അതിൽ ന്നാ താൻ കേസ് കൊട് നിർ‌മിച്ച സന്തോഷ് ടി കുരുവിളയുടെ പുതിയ ചിത്രത്തിൽ റോബിൻ നായകനാകുമെന്ന പ്രഖ്യാപനവും വന്നിരുന്നു. റോബിൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ ആയിരുന്നു നടത്തിയത്.

  ഇപ്പോഴിത റോബിനെ കുറിച്ച് നടി മല്ലികാ സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റോബിൻ മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാറാകുമെന്നാണ് റോബിനെ ചേർത്ത് നിർത്തി മാധ്യമങ്ങളോട് സംസാരിക്കവെ മല്ലികാ സുകുമാരൻ പറഞ്ഞത്.

  മികച്ച റിയാലിറ്റി ഷോ എന്റർടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന്‍ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോഴാണ് റോബിൻ മല്ലികാ സുകുമാരനെ കണ്ടുമുട്ടിയത്.

  Also Read: റോബിൻ സംവിധായകനാകുന്നു, ആരതി പൊടി നായിക; 800 കിലോമീറ്റർ ഓടിയെടുക്കുന്ന സിനിമയെന്ന് താരം

  മല്ലിക സുകുമാരന്റെ അനു​ഗ്രഹവും റോബിൻ വാങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽ‌മീഡിയയിൽ വൈറലാണ്. മല്ലികാ സുകുമാരനൊപ്പം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഇൻസ്പെയർ ചെയ്തിട്ടുള്ള ആളുകളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരനെന്ന് റോബിൻ പറയുകയും ചെയ്തിരുന്നു.

  'എനിക്ക് ഭയങ്കര ഇൻസ്പിരേഷൻ ആയിട്ടുള്ള ഒരു നടനാണ് പൃഥ്വിരാജ് സാർ. ലൈഫിൽ എന്തെങ്കിലും നേടിയെടുക്കണം താഴ്ചകൾ വരുമ്പോൾ‌ അതിനെ എങ്ങനെ നേരിടണം എന്നിവയെല്ലാം അദ്ദേഹത്തിനെ കണ്ട് പഠിക്കാൻ സാധിച്ചു. ഒരുപാട് ഡീ​ഗ്രേ‍ഡിങ് പൃഥ്വിരാജ് സാർ നേരിട്ടിട്ടുണ്ട്.'

  '''ഞാനും ഇപ്പോൾ അത്തരത്തിൽ ഡീ​ഗ്രേഡിങ് നേരിടുന്നുണ്ട്' റോബിൻ പറഞ്ഞു. ആരാധകർ നല്‍കുന്ന പിന്തുണയാണ് തനിക്ക് ഈ ഒരു അവാർഡ് കിട്ടാനുള്ള പ്രധാന കാരണമെന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പുരസ്കാരം സ്വീകരിച്ച ശേഷം അഭിപ്രായപ്പെട്ടു.

  'ആത്മാർത്ഥമായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരുപാട് പേരുടെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. ഞാന്‍ തോറ്റുപോവണമെന്ന് ആഗ്രഹിച്ചവർക്ക് വേണ്ടിയും ഈ ഒരു അവാർഡ് സമർപ്പിക്കുന്നുവെന്നും' റോബിന്‍ പുരസ്കാരം സ്വീകരിച്ച ശേഷം പറഞ്ഞു.

  മാത്രമല്ല താൻ നിർമിക്കുന്ന സിനിമയുടെ പ്രഖ്യാപനവും റോബിൻ വേദിയിൽ വെച്ച് നടത്തി. 'ഞാൻ ഇപ്പോൾ ഡിആർആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.'

  'നിർമ്മാണവും ഞാന്‍ തന്നെ അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അഭിനയിക്കാമെന്നാണ് കരുതുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ്. ഈ സിനിമയ്ക്ക് അകത്തും ഒരുപാട് വെല്ലുവിളികളുണ്ട്. നായിക ആരതി പൊടി തന്നെയാവും. വളരെ സിംപിള്‍ ആയിട്ടുള്ള ഒരു സിനിമയാണ്' റോബിൻ വ്യക്തമാക്കി.

  Read more about: mallika sukumaran
  English summary
  Actress Mallika Sukumaran Says That Robin Will Be The Next Super Star In Malayalam Cinema-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X