For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അലംകൃതയെ കുറിച്ച് സുപ്രിയയും പറഞ്ഞ കാര്യം അതാണ്! കൊച്ചുമക്കളെ കുറിച്ച് മല്ലികാ സുകുമാരന്‍

  |

  മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി മല്ലികാ സുകുമാരന്‍. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് താരപത്നി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. വര്‍ഷങ്ങളായുളള കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലും പരമ്പരകളിലുമെല്ലാം മല്ലികാ സുകുമാരന്‍ അഭിനയിച്ചിരുന്നു. നടിക്ക് പിന്നാലെയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം അഭിനയരംഗത്തേക്ക് എത്തിയത്.

  നിലവില്‍ മലയാളത്തിലെ മികച്ച രണ്ട് താരങ്ങളാണ് ഇന്ദ്രനും പൃഥ്വിയും. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും പിന്നാലെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സിനിമയില്‍ തിളങ്ങിയിരുന്നു. പ്രാര്‍ത്ഥന പിന്നണി ഗായികയായും നക്ഷത്ര അഭിനേത്രിയുമായിട്ടാണ് അരങ്ങേറ്റം കുറിച്ചിരുന്നത്.

  അതേസമയം കുടുംബത്തെ കുറിച്ച് മല്ലികാ സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓണക്കാലത്ത് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങള്‍ പങ്കുവെച്ചത്. ജീവിതത്തില്‍ ഇപ്പോള്‍ ഏറെയിഷ്ടമുളള റോള്‍ അമ്മൂമ്മയുടെതാണെന്ന് നടി പറയുന്നു. നക്ഷത്ര എന്റെ ആളാണെന്ന് പറഞ്ഞ് പ്രാര്‍ത്ഥനയെ കളിയാക്കാറുണ്ട്.

  കൊച്ചുമക്കളില്‍ എന്നോട് സ്‌നേഹം അവള്‍ക്കാണ്. കൊച്ചിലേ ഞാന്‍ അവിടെ പോയാല്‍ മുഴുവന്‍ സമയവും അവള്‍ എന്റെ കൂടെയാണ്. അലംകൃതയും അതേ പോലെ തന്നെയാണ്. അച്ഛമ്മയെന്നാണ് വിളിക്കുന്നത്. ഡാഡയെ കിട്ടിയാല്‍ തീര്‍ന്നു എല്ലാം ഡാഡയുടെ കൂടെയാണ്. ഇത് സുപ്രിയയും പറയും. ലോക്ഡൗണ്‍ വന്നപ്പോള്‍ അവള്‍ നല്ല ആക്ടീവായിരുന്നു.

  മുഴുവന്‍ സമയവും ഡാഡ അവള്‍ക്കൊപ്പമുണ്ടല്ലോ. ആ സന്തോഷത്തിലാണ് അവളിപ്പോള്‍. കൊച്ചു മക്കളുടെ സ്‌നേഹം എന്ന് പറഞ്ഞാല്‍ അത് നമ്മള്‍ക്ക് ഫീല് ചെയ്യും. അടുത്ത തലമുറയെ കാണുമ്പോള്‍ നമുക്കത് ഫീല്‍ ചെയ്യും. ഇടയ്ക്ക് മ്യൂസിക്ക് ക്ലബില്‍ പ്രസിഡന്റായിരുന്നു. ആകെപ്പാടെ 35 പേരാണ് അതിലുളളത്. പ്രാര്‍ത്ഥനയ്ക്ക് ചാഞ്ചാടിയാടി എന്ന പാട്ട് ഏറെയിഷ്ടമായിരുന്നു.

  അത് അമ്മൂമ്മ പാടിയാലേ അവള്‍ ഉറങ്ങുളളുവെന്ന അവസ്ഥയായിരുന്നു. സുകുവേട്ടന്‍ മരിക്കുന്നതിന് മുന്‍പ് പല കാര്യങ്ങളും പറഞ്ഞിരുന്നു. ചിലതൊക്കെ മക്കള്‍ക്ക് അറിയാം. ചിലത് അറിയില്ല. എടപ്പാളുകാര്‍ക്ക് ആയുസ്സ് കുറവാണ്. നേരത്തേ പോയേക്കാമെന്ന് ഇടയ്ക്ക് പറയാറുണ്ടായിരുന്നു അദ്ദേഹം. രണ്ട് ആണ്‍മക്കളാണ്. അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ ചിലപ്പോ അമ്മയെ അന്വേഷിക്കാനോ കൂടെയിരിക്കാനോ കഴിഞ്ഞില്ലെന്ന് വരും.

  ആണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയെ കിട്ടിയാല്‍ സ്‌നേഹം ഡിവൈഡ് ചെയ്ത് പോകും. മക്കള്‍ ഒരു ജീവിതം തുടങ്ങുമ്പോള്‍ അവരുടെ കുടുംബത്തിന് പ്രാധാന്യം കിട്ടും. അവരുടെ പരക്കം പാച്ചിലിനിടയില്‍ അവര്‍ വരുമ്പോള്‍ വരട്ടെ. ഓണത്തിന് എവിടെയാണ് മോനെയെന്ന് ചോദിക്കും. സമയമുണ്ടേല്‍ വരട്ടെയെന്ന് കരുതും. ഇത് സുകുവേട്ടന്‌റെ ട്രെയിനിംഗാണ്. തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് പറിച്ചുനടന്നത് സാധിക്കില്ലെന്നും മല്ലികാ സുകുമാരന്‍ പറയുന്നു.

  ഇത്തവണത്തെ ഓണത്തെ കുറിച്ചും അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞു. ഈരാറ്റുപേട്ടയില്‍ നിന്ന് വന്നതേയൂളളൂ ഇപ്പോള്‍. സുപ്രിയയുടെ അമ്മൂമ്മ മരിച്ചത് അടുത്തിടെയാണ്. 41 ചടങ്ങ് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് വലിയ ആഘോഷങ്ങളൊന്നുമില്ല. ഇത്തവണത്തെ പ്ലാനിംഗിനെ കുറിച്ച് ധാരണയാവുന്നതേയൂളളൂ,. മക്കള്‍ ഇരുവരും പഠിക്കണമെന്നുണ്ടായിരുന്നു സുകുവേട്ടന്. ഇന്ന് അദ്ദേഹമുണ്ടായിരുന്നേല്‍ മക്കളുടെ കാര്യങ്ങള്‍ കണ്ട് സന്തോഷിച്ചേനെ. കളളം പറയരുതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. എല്ലാം ഉളളത് പോലെ തന്നെ പറയണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാജുവും അതേസ്വഭാവക്കാരനാണ്. അഹങ്കാരി, ധിക്കാരി വിശേഷങ്ങളായിരുന്നു അദ്ദേഹത്തിനും കിട്ടിയത്. അറിയാത്തവരാണ് ഇതേകുറിച്ച് പറയുന്നത്.

  അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് അടുത്തിടെ മല്ലികാ സുകുമാരന്‍ മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടത്തായി പരമ്പരയിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ് 2001മുതല്‍ സീരിയല്‍ രംഗത്തും സജീവമായ താരമാണ് മല്ലികാ സുകുമാരന്‍. കണ്ണീര്‍ സീരിയലുകള്‍ക്ക് പുറമെ നിരവധി ഹാസ്യ പരമ്പരകളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഇന്ദുമുഖി ചന്ദ്രമതി മല്ലികാ സുകുമാരന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ്. കൂടത്തായിക്ക് മുന്‍പ് സീ കേരളത്തിലെ കബനി എന്ന പരമ്പരയിലും നടി അഭിനയിച്ചിരുന്നു. സിനിമകളില്‍ തൃശ്ശൂര്‍ പൂരം, ലവ് ആക്ഷന്‍ ഡ്രാമ, മാര്‍ക്കോണി മത്തായി തുടങ്ങിയ ചിത്രങ്ങളും നടിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

  Read more about: mallika sukumaran onam ഓണം
  English summary
  Mallika sukumaran talks about her family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X