അന്ന് എനിക്ക് അറിയില്ലായിരുന്നു! ഇന്ന് തിരിച്ചറിവ് വന്നെന്ന് മംമ്ത, എല്ലാം പഴയത് പോലെയാവുമെന്നും നടി
കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ ഇത്തരമൊരു പ്രതിസന്ധിയാണ് നേരിടേണ്ടി വരികയെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പമുള്ള യാത്രകളും ആഘോഷങ്ങളുമെല്ലാം മാറ്റി വെച്ച് വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സാധാരണക്കാരെ പോലെ സിനിമാ ചിത്രീകരണമെല്ലാം നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ താരങ്ങളും വീടുകളില്‍ തന്നെ കഴിയുകയാണ്.
ചിത്രീകരണത്തിന് വേണ്ടിയും അവധിക്കാലം ആഘോഷിക്കുന്നതിനുമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള താരങ്ങള്‍ക്ക് കൊറോണ വലിയൊരു ഇടവേളയാണ് നല്‍കിയിരിക്കുന്നത്. ഈ ലോക്ഡൗണ്‍ കാലം തനിക്ക് തിരിച്ചറിവ് നല്‍കിയതിനെ കുറിച്ച് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം രസകരമായൊരു കുറിപ്പും നടി എഴിയിരിക്കുകയാണ്.

'ഈ വര്‍ഷം ജനുവരി ആദ്യ ആഴ്ചയില്‍ എടുത്ത ചിത്രമാണിത്. കാലിഫോര്‍ണയിലെ ബിസ്ഗര്‍ ടണലിന് മുന്നില്‍ നിന്നുമുള്ള ചിത്രമായിരുന്നിത്. അന്ന് അറ്റം കാണാത്ത ടണലിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ വരാന്‍ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല. ശുഭാപ്തിവിശ്വാസിയായതിനാല്‍ ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
അന്ന് എല്ലാം പഴയ പടിയാകും. നാമെല്ലാവരും പുഞ്ചിരിക്കും, ആസ്വദിക്കും, പുറത്ത് പോയി ഡിന്നറ് കഴിക്കും, ഷോപ്പിങ്ങിന് പോകും, യാത്രകള്‍ നടത്തും, ലോകം മുഴുവന്‍ കാണും, പഴയത് പോലെ നാമെല്ലാവരും വീണ്ടും കൂടി ചേരും. വേനല്‍ക്കാലവും, ശീതകാലവും മിസ് ആയി. തനിക്ക് എല്ലാ ഋതുക്കളെയും മിസ് ചെയ്യുന്നു എന്നും മംമ്ത കുറിച്ചു.

കാലിഫോര്‍ണിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ബിഗ്‌സര്‍. സെന്‍ട്രല്‍ കോസ്റ്റില്‍ കാര്‍മല്‍ ഹൈലാന്‍ഡിനും സാന്‍ സിമിയോണിനുമിടയിലുള്ള പരുക്കന്‍ പ്രദേശമാണിത്. പസഫിക് സമുദ്രത്തിന്റെയും സാന്ത ലൂസിയ പര്‍വ്വതനിരകളുടെയും കാഴ്ചയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുമാണ് ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. യുഎസിലെ അവികസിതങ്ങളായ തീരപ്രദേശങ്ങളില്‍ വച്ച് ഏറ്റവും മനോഹരവും നീളം കൂടിയതുമായ ഭാഗമാണ് ഇത്.


Click it and Unblock the Notifications











