'എന്നെ വേണ്ടെന്ന് പറഞ്ഞ ആളാണ് അദ്ദേഹം, സിബ്ലിംഗ്‌സ് ഇല്ലാത്തതിന്റെ കുറവ് ഇപ്പോള്‍ മാറി'; മംമ്ത മോഹൻദാസ്!

മലയാള സിനിമയിലെ കരുത്തുറ്റ നായിക നടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. പല പ്രതിസന്ധികളേയും എന്തിന് കാന്‍സറിനെ പോലും അതിജീവിച്ച് ചിരിച്ചുകൊണ്ട് വന്ന നടി എന്ന നിലയില്‍ മംമ്ത മോഹന്‍ദാസ് എന്നും ഒരു പ്രചോദനമാണ്. മംമ്തയുടെ പ്രചോദനം താരത്തിന്റെ അമ്മയാണ്. അതേ കുറിച്ച് മംമ്ത എപ്പോഴും സംസാരിക്കാറുണ്ട്. വർഷത്തിൽ ഒരു സിനിമയെങ്കിലും മംമ്തയുടേതായി റിലീസ് ചെയ്യപ്പെടാറുണ്ട്. ഇന്നും മംമ്തയ്ക്ക് മാത്രമായി ഒരു വിഭാ​ഗം പ്രേക്ഷകരും ആരാധകരുമുണ്ടെന്നതാണ് സത്യം.

ടു കൺട്രീസ്, മൈ ബോസ് തുടങ്ങിയ സിനിമകൾ ഇന്നും റിപ്പീറ്റ് വാല്യുവോടെ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം മംമ്ത കൂടിയാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് മാത്രമല്ല എല്ലാ സാമകാലിക വിഷയങ്ങളിലും ഇടപെട്ട് സംസാരിക്കാൻ മംമ്ത തയ്യാറാകാറുണ്ട്.

മംമ്തയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ലൈവാണ്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മംമ്തയ്ക്ക് പുറമെ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Mamta Mohandas

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്. സൗബിനേയും മംമ്തയേയും കൂടാതെ സിനിമയില്‍ പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിത സിനിമയുടെ പ്രമോഷന് വേണ്ടി എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

വി.കെ പ്രകാശിന്റെ സിനിമയിൽ കേന്ദ്ര കഥാപാത്രം ചെയ്തതിന്റെ സന്തോഷവും മംമ്ത പ്രകടിപ്പിച്ചു. 'മയൂഖം കഴിഞ്ഞ സമയത്ത് ഒരു ആഡ് ഫിലിമിന് വേണ്ടി വികെപി ഓഡീഷന്‍ നടത്തിയിരുന്നു. അന്ന് എന്നെ വേണ്ടെന്ന് പറഞ്ഞ ആളാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍.'

Mamta Mohandas

'അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രമല്ല ക്യാരക്ടറും എനിക്കിഷ്ടമാണ്. ലാല്‍ബാഗ് എന്ന സിനിമയില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്റെ സൈക്കാട്രിസ്റ്റായാണ് അദ്ദേഹം അഭിനയിച്ചത്. ലൈവ് ഷൂട്ട് തുടങ്ങിയ സമയത്ത് ഞങ്ങള്‍ ഇതോര്‍ക്കുന്നുണ്ടായിരുന്നില്ല. സംവിധായകനായാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അഭിനേതാവാണെന്ന കാര്യം മറന്ന് പോയിരുന്നു.'

'ഇങ്ങനെയൊരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായിരുന്നു. വികെപിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു. ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുമ്പ് ഞാന്‍ അങ്ങനെയധികം പ്രിപ്പറേഷന്‍സൊന്നും ചെയ്തിരുന്നില്ല. നമുക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിലല്ലേ നമ്മള്‍ പല കാര്യങ്ങളും ഗൗരവത്തില്‍ എടുക്കുള്ളൂ.'

'അതേപോലെ ഫേക്ക് ന്യൂസ് അങ്ങനെയൊക്കെയുള്ള വിഷയങ്ങളെക്കുറിച്ച് പറയുന്ന ചിത്രം കൂടിയാണിത്. ഇതൊരു ക്യാരക്ടറിനെ ബേസ് ചെയ്തുള്ള സ്റ്റോറിയാണ്' മംമ്ത വിശദമാക്കി. സിനിമാ വിശേഷങ്ങളെ കുറിച്ച് സംസാരിച്ച ശേഷം രേഖ മംമ്തയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെ കുറിച്ചാണ് പിന്നീട് തിരക്കിയത്. ഒരാള്‍ ജീവിതത്തിലേക്ക് വന്നു എന്ന് രേഖ പറഞ്ഞ് തുടങ്ങിയപ്പോൾ മംമ്തയ്ക്ക് ഞെട്ടലായിരുന്നു. പട്ടിക്കുട്ടിയുടെ കാര്യമാണ് ഞാന്‍ പറഞ്ഞതെന്ന് രേഖ വിശ​​ദമാക്കി. തന്റെ പ്രിയപ്പെട്ടയാളെ കുറിച്ചുള്ള ചോദ്യം വന്നതോടെ മംമ്ത വാചാലയായി.

ഒരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇതായിരുന്നില്ല പ്രതീക്ഷിച്ചത്. ബുച്ചി വന്നതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. സിബ്ലിംഗ്‌സ് ഇല്ലാത്തതിന്റെ കുറവ് ഇപ്പോള്‍ മാറി. അതേപോലെ മമ്മിയുടെ ക്യാരക്ടറിലും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് ഇപ്പോള്‍. എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ മമ്മി അതൊക്കെ അപ്പോള്‍ തന്നെ മറക്കും. ബുച്ചി വന്ന് എല്ലാം മാറ്റി മറിക്കുമെന്നുമായിരുന്നു മംമ്ത പറഞ്ഞു.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X