മംമ്ത മോഹന്‍ദാസിന്റെ കിടിലന്‍ ഫിറ്റ്‌നസ് വീഡിയോ! ശരീര സൗന്ദര്യത്തിന് വേണ്ടി ഇത്രയും കഷ്ടപ്പാടോ?
സിനിമയില്‍ ശരീര സൗന്ദര്യത്തിന് വലിയ പ്രധാന്യമാണുള്ളത്. അടുത്തിടെ നടി നവ്യ നായര്‍, തെന്നിന്ത്യന്‍ നടി വേദിക എന്നിവരെല്ലാം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസ് പുറത്ത് വിട്ടിരുന്നു. ശ്രമകരമാണെങ്കിലും ആരെയും അതിശയിപ്പിക്കുന്ന ശരീരം സ്വന്തമാക്കാന്‍ ഈ വ്യായമങ്ങള്‍ സഹായിക്കുമെന്ന് നടിമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടി മംമ്ത മോഹന്‍ദാസ് ആണ് വര്‍ക്കൗട്ട് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്.

കിടന്ന് കൊണ്ട് ചെയ്യുന്ന ശ്രമകരമായ വര്‍ക്കൗട്ടാണ് മംമ്ത മോഹന്‍ദാസ് പരീക്ഷിക്കുന്നത്. യൂട്യൂബിലൂടെ വൈറലായി കൊണ്ടിരിക്കുന്ന പുതിയതാണോ എന്നതിലും സംശയമുണ്ട്. എന്തായാലും മംമത ഭംഗിയുള്ള ശരീരം സ്വന്തമാക്കിയത് വളരെയധികം കഷ്ടപാടിലൂടെയാണെന്നുള്ള കാര്യം വീഡിയോയില്‍ നിന്നും വ്യക്തമാണ്.
നടിയും പിന്നണി ഗായികയുമായി തിളങ്ങി നില്‍ക്കുന്ന മംമതയിപ്പോള്‍ മലയാള സിനിമയിലാണ് സജവീമായി പ്രവര്‍ത്തിക്കുന്നത്. 2005 ല്‍ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ നീലിയാണ് മംമ്ത നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. പൃഥ്വിരാജിനൊപ്പം 9 എന്ന ചിത്രത്തിലും മംമ്ത അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications