'ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്, വാക്കുകൾ പലപ്പോഴും വളച്ചൊടിക്കുന്നു'; മംമ്ത മോഹൻദാസ്
മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാൻസർ രോഗത്തെ ധൈര്യം കൊണ്ട് തോൽപ്പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മമതയുടെ വിശേഷങ്ങളും പലർക്കും ഉന്മേഷം നൽകുന്നതാണ്.
പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ ഈ വർഷത്തെ മലയാളം പ്രോജക്ടുകൾ. തമിഴിൽ ഊമൈ മിഴികൾ, തെലുങ്കിൽ രുദ്രാംഗി എന്നീ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ജനഗണമനയിൽ സബ ആസാദ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്. തിയേറ്ററിൽ അടക്കം മികച്ച പ്രകടനം നടത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
താൻ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ സമൂഹ മാധ്യമത്തിൽ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കമെന്നും ഭൂരിപക്ഷം സ്ത്രീകളെപ്പോലെ താനും ഇരയും അതിജീവിതയുമായിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.
'നമ്മൾ സ്ത്രീത്വത്തിൽ നിന്ന് പുരുഷത്വത്തിലേക്ക് മാറുകയാണ്. അത് വേണ്ടത് തന്നെയാണ്. പക്ഷെ അതിര് കടന്നാൽ സ്ത്രീത്വം ടോക്സിക്കായ സ്ത്രീത്വത്തിലേക്ക് കടക്കുകയും ഇത് ലോകത്തെ ദ്രുവീകരിക്കുകയും ചെയ്യുന്നു.'
'മിക്കപ്പോഴും സത്യം മൂടിവയ്ക്കപ്പെടുന്നു. ഞാൻ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ സമൂഹ മാധ്യമത്തിൽ പറഞ്ഞത് ആരോ തെറ്റായി വ്യാഖ്യാനിച്ചതാണ് എല്ലാത്തിന്റെയും തുടക്കം.'

'ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്. നമ്മൾ ഫെമിനിൻ എനർജിയിൽ നിന്ന് പുരുഷത്വത്തിലേക്ക് മാറുകയാണ്. അല്ലെങ്കിൽ പരിണാമം അതിന് നമ്മെ നിർബന്ധിതരാക്കി. അതുകൊണ്ട് നമ്മൾ സ്ത്രീകൾ അതിനേയും സ്വീകരിക്കണം.'
'സൗന്ദര്യം, നിറം, ആകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തി നമ്മെ നിയന്ത്രിക്കാനും നമുക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നമ്മൾ മറ്റുള്ളവരെ അനുവദിച്ചുവെന്ന യാഥാർഥ്യത്തിലേയ്ക്ക് ആധുനിക സ്ത്രീ ഉണരുകയാണ്. നാം നമ്മുടെ മനസിൽ നമ്മെ തന്നെ ഇരയാക്കുകയും നമ്മൾ എന്തായി തീരണമെന്ന് നിർവചിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തു' മംമ്ത പറയുന്നു.


Click it and Unblock the Notifications