പങ്കാളിയില്ലാത്തൊരാള്‍ക്ക് പതിവിനെക്കാളും ദുരിതം കൂടുതലായിരിക്കും! പലര്‍ക്കും നമ്മളൊരു ഏണിപ്പടി മാത്രം; മനീഷ

ഗായികയായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് മികവറ്റ പ്രകടനം കാഴ്ചവച്ച മനീഷ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഗായികയില്‍ നിന്നും അഭിനയത്രിയായി മാറിയ നടി നിരവധി ടെലിവിഷന്‍ പാരമ്പരകളില്‍ ഹാസ്യ കഥാപാത്രമായിട്ടും സീരിയലുകളില്‍ പ്രധാന റോളുകളിലും എത്തി.

ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തിലും മനീഷ മത്സരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞെത്തിയ മനീഷയുടെ കുറിപ്പ് വൈറല്‍ ആവുകയാണ്. അമ്പതാം വയസ്സിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ശാരീരികമായിട്ടും മാനസികമായിട്ടും താന്‍ അനുഭവിക്കുന്ന വിഷമങ്ങളും അവഗണനകളുമൊക്കെയാണ് മനീഷ എഴുതിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം...

maneesha

'ശരീരത്തെ ബാധിച്ച ജരാനരകള്‍ മനസ്സിനെ ബാധിച്ചു തുടങ്ങുമ്പഴാണ് നമ്മള്‍ പലപ്പോഴും ജീവിതത്തില്‍ തോറ്റുപോകുന്നത്... ഇത് അമ്പതിലെത്തി നില്‍ക്കുന്ന ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പാണ്. പല അവഗണനകളും നേരിടേണ്ടി വന്ന ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിന്റെ പിരിമുറുക്കം മനസ്സിനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്.

മെനോപ്പസ് ആവുന്നതിന്റെ ശാരീരിക മാനസികവ്യതിയാനങ്ങള്‍ ഒരുപക്ഷെ പങ്കാളിയില്ലാത്തൊരാള്‍ക്ക് പതിവിനേക്കാള്‍ പതിന്മടങ്ങ് ദുരിതമായിരിക്കും. ഒന്നു കൈപിടിച്ചാശ്വസിപ്പിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകുന്ന വ്യഥകള്‍. നെഞ്ചോടു ചേര്‍ത്തുകൊണ്ട് നടന്നവര്‍ ചെയ്തുവെച്ചു പോയ ചതിക്കുഴികളുടെ ഇരുട്ട് വേറൊരു വശം. അവര്‍ക്കൊക്കെ വേണ്ടി നഷ്ടപ്പെടുത്തി കളഞ്ഞ നമ്മിലെ സമ്പാദ്യങ്ങള്‍... സന്തോഷങ്ങള്‍... കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊക്കെ വേണ്ടി ബലികൊടുത്ത ചോരത്തിളപ്പിന്റെ കാലം.

പിന്നീട് മക്കള്‍ക്കു വേണ്ടി വഴിമാറിയും ഉപേക്ഷിച്ചും കളഞ്ഞ ഒരായിരം സ്വപ്‌നങ്ങള്‍. പലര്‍ക്കും നമ്മളൊരു ഏണിപ്പടി മാത്രമാകും. സുരക്ഷിതമായ ചില്ലകള്‍ കൈപ്പിടിയിലെത്തി കഴിഞ്ഞാല്‍ ഉപേക്ഷിക്കാവുന്ന വെറും ഏണിപ്പടികള്‍. ഒരു കുറ്റബോധം പോലും ബാക്കി വെക്കാതെ അഹങ്കാരത്തോടെ അവരെല്ലാം നമുക്കു ചുറ്റും ആര്‍ത്തുല്ലസിച്ച് ജീവിക്കും. എല്ലാറ്റിനുമൊടുവില്‍ നമ്മള്‍ മാത്രം കേള്‍ക്കേണ്ടിവരുന്ന ഒരായിരം പഴികള്‍..

maneesha

എന്തിനായിരുന്നു ഇങ്ങിനെ ഒരു ജീവിതമെന്ന് മിക്കപ്പോഴും മനസ്സിലൊരു ചോദ്യം പൊങ്ങി വരും. തെറ്റ് ചെയ്യാഞ്ഞിട്ട് കൂടി പലരുടെയും കാല് പിടിച്ചപേക്ഷിക്കേണ്ട ഗതികേടിലേക്ക് പോലും തള്ളിയെറിഞ്ഞു കളഞ്ഞ് നമ്മെ കൊഞ്ഞനം കുത്തി നില്‍ക്കുന്ന കാലത്തിനോട് ഒന്നേ പറയാനുള്ളൂ... തകര്‍ക്കാന്‍ ഇനിയൊരു കാലത്തിനും എന്നെ ഞാന്‍ വിട്ടുകൊടുക്കില്ല .പോയതെല്ലാം പോകട്ടെ...

മറ്റുള്ളവരുടെ ജീവിതം നന്നാക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മറ്റുള്ളവരുടെ സ്‌നേഹം കിട്ടാനുമെല്ലാം ഞാന്‍ വാങ്ങിക്കൂട്ടിയ കടങ്ങളും നഷ്ടപ്പെടുത്തിയ നിമിഷങ്ങളുമെല്ലാം പോകട്ടെ ഇന്നു മുതല്‍ ഇനിയെന്റെ നിക്ഷേപമെല്ലാം എന്നിലേക്ക് തന്നെ. കാലത്തിന്റെ മാറ്റത്തിനൊപ്പം രൂപത്തിലുമൊരു മാറ്റം വരുത്തിക്കൊണ്ടു തന്നെ തുടങ്ങാം.

ടേയ് അമ്പതുവയസ്സുകാരെ നമ്മടെ കാലമൊന്നും അവസാനിച്ചിട്ടില്ല കേട്ടോ. ജീവിതം രണ്ടാം ഘട്ടം ആരംഭിക്കുന്നേ ഉള്ളൂ. സ്വയം സ്‌നേഹിച്ച് സ്വാഗ്രഹങ്ങള്‍ക്കുവേണ്ടി സമയം ചിലവഴിക്കൂ. ഇഷ്ടമുള്ളതൊക്കെ ചെയ്യൂ. ഇപ്പോള്‍ കിട്ടുന്ന ഓരോ ദിവസവും നമുക്കു ബോണസ് ആണ്. ആവലാതികളെയൊക്കെ മനസ്സിന്റെ തട്ടുമ്പുറത്തേയ്ക്ക് വലിച്ചിട്ട് ചട്ടക്കൂടില്‍ നിന്ന് പുറത്തു കടക്ക്. നമ്മുടെ ലോകം പണിയാം. ബാക്കി എല്ലാം ഹല്ലിവല്ലി... ഈ ജീവിതം നമ്മുടെ അവകാശമാണ്. അതാര്‍ക്കും അടിയറവു വെക്കാനുള്ളതല്ല...' മനീഷ പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X