'നിന്റെ കരച്ചിൽ സീനിന് കൂവൽ ഉണ്ടാകും നീ റെഡിയായിരിക്കണം'; നിവിൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മ‍ഞ്ജിമ!

മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായികാ വേഷത്തിലേക്ക് ചേക്കേറിയ താരമാണ് മഞ്ജിമ മോഹൻ. 1990കളിലെ സിനിമയിൽ ബാലതാരമായി അഭിനയിച്ച മഞ്ജിമ ഇന്ന് അന്യഭാഷകളിൽ തിരക്കേറിയ നായികയാണ്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി മഞ്ജിമ ആദ്യം പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി-ശോഭന-ശാലിനി സിനിമ കളിയൂഞ്ഞാലിലാണ്. ശേഷം മയിൽപ്പീലിക്കാവ് എന്ന ജോമോൾ-കുഞ്ചാക്കോ ബോബൻ സിനിമയിൽ അഭിനയിച്ചു. മൂന്നാമത് മഞ്ജിമ അഭിനയിച്ച സിനിമ സാഫല്യമായിരുന്നു. ശേഷമാണ് മഞ്ജിമയെ മലയാളികൾ എക്കാലവും ഓർമിക്കാൻ കാരണമായ പ്രിയം സിനിമ വരുന്നത്.

പ്രിയം ഇറങ്ങിയ ശേഷം പിന്നീട് മലയാളത്തിൽ കത്തിനിന്ന ബാലതാരങ്ങളിൽ ഒരാളും മഞ്ജിമ മോഹൻ തന്നെയാണ്. അച്ഛൻ വഴിയാണ് മഞ്ജിമ സിനിമയിലേക്ക് എത്തിയത്. പ്രിയത്തിന് ശേഷം തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, കാബൂളിവാല, സുന്ദരപുരുഷൻ തുടങ്ങിയ സിനിമകളിലും മഞ്ജിമ അഭിനയിച്ചു. ശേഷം പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്ത മഞ്ജിമ നായികയായിട്ടാണ് രണ്ടാം വരവ് നടത്തിയത്. ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിൽ നായികയായിട്ടായിരുന്നു മഞ്ജിമ വന്നത്. ഡെയ്സി ജോർജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജിമ അവതരിപ്പിച്ചത്.

ഒരു വടക്കൻ സെൽഫി

സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മഞ്ജിമയ്ക്ക് വലിയ സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചില്ല. ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള മഞ്ജിമയുടെ കരച്ചിൽ സീൻ ബോറായിരുന്നുവെന്നും നടിക്ക് അഭിനയിക്കാൻ അറിയില്ലെന്നുമായിരുന്നു അന്ന് ഉയർന്ന വിമർശനങ്ങൾ. മാത്രമല്ല മഞ്ജിമയെ കളിയാക്കി നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. നിവിൻ പോളിക്ക് പുറമെ അ‍ജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, വിജയരാഘവൻ, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമായിരുന്നു. ഒരു വടക്കൻ സെൽഫിയിൽ അഭിനയിച്ച ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം മഞ്ജിമ മോഹൻ ദി ക്യൂവിന് നൽ‌കിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. വടക്കൻ സെൽഫിയിലെ കരച്ചിൽ സീനിന്റെ പേരിലാണ് ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് എന്നാണ് മഞ്ജിമ പറയുന്നത്.

നിവിൻ നൽകിയ മുന്നറിയിപ്പ്

'ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചാണ് സിനിമയിലേക്ക് വന്നത്. ആദ്യ സിനിമ ചെയ്യുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടെങ്കിലും അതെല്ലാം തകിടം മറിച്ച അനുഭവമാണ് തിയേറ്ററിൽ നിന്നുമുണ്ടായത്. എന്റെ സീൻ സ്‌ക്രീനിൽ വന്നപ്പോൾ ആളുകൾ കൂവുന്നു. ഞാൻ തിയേറ്ററിൽ നേരിട്ട് അനുഭവിച്ചതാണ് ഇത്. അതിലും മോശം മറ്റൊന്നുമില്ല. അതിലെ കോമഡി എന്തെന്നാൽ അങ്ങനെ സംഭവിക്കുമെന്ന് നിവിൻ എന്നോട് നേരത്തെ പറഞ്ഞിരുന്നു എന്നതാണ്. എന്നാൽ നിവിൻ തമാശ പറയുകയാണ് എന്നായിരുന്നു കരുതിയത്. മനസിനെ അതിനായി പാകപ്പെടുത്തിവെച്ചോളാൻ നിവിൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനേക്കാളും എന്നെ ബാധിച്ചത് നിർമ്മാതാവിനെ വിളിച്ച് ആ സീൻ തിയേറ്ററിൽ നിന്ന് എടുക്കണം എന്ന് പറഞ്ഞതാണ്. ആ സീൻ സിനിമയിൽ പ്രധാനപ്പെട്ടതാണ്. വടക്കൻ സെൽഫി കഴിഞ്ഞിട്ട് തിരിച്ച് പോയി പഠിക്കാമെന്നാണ് കരുതിയത്. കാരണം ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് തോന്നിയിരുന്നില്ല.'

തമിഴിലേക്ക് ക്ഷ‌ണം ലഭിച്ചപ്പോൾ

'അത് കഴിഞ്ഞാണ് ഗൗതം സാർ വിളിച്ചത്. ഗൗതം സാറിനൊപ്പം സിനിമ ചെയ്തപ്പോൾ മലയാള സിനിമയിൽ ഉള്ളവർ കാണാത്ത എന്താണ് സർ എന്നിൽ കണ്ടത് എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. അന്ന് അദ്ദേഹം വടക്കൻ സെൽഫി കണ്ടിട്ടില്ലായിരുന്നു. പിന്നീട് സിനിമ കണ്ടിട്ട് സർ പറഞ്ഞത് അത് നിന്റെ മാത്രം പ്രശ്നമല്ലെന്നാണ്. സ്‌ക്രീനിൽ കാണുന്ന ഒരു അഭിനേതാവിനെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. പക്ഷെ ഒരു സിനിമ ചെയ്യുന്നത് അഭിനേതാവ് മാത്രമല്ലല്ലോ. അതിന് പിന്നിൽ ഒരു ടീം കൂടെ ഉണ്ട്. ഒരു സീൻ നന്നായില്ലെങ്കിൽ എല്ലാവർക്കും അതിൽ ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ സമാധാനമായി. അങ്ങനെയാണ് സിനിമ ചെയ്യാനുള്ള ധൈര്യം വന്നത്. ​ഗൗതം സാർ നല്ലൊരു നടൻ കൂടിയാണ്. അദ്ദേഹത്തിന്റെ സിനിമ ചെയ്യുമ്പോൾ സീനുകൾ അദ്ദേഹം അഭിനയിച്ച് കാണിച്ച് തരും അപ്പോൾ നമുക്ക് തോന്നും അദ്ദേഹം ചെയ്യുന്നത് പോലെ നമ്മൾ ചെയ്യുമ്പോൾ വരുന്നുണ്ടോയെന്ന്.'

വാരിവലിച്ച് സിനിമ ചെയ്യില്ല

'എഫ്ഐആറിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. മലയാള സിനിമയുടെ പ്രേക്ഷകർക്കല്ല മലയാള സിനിമാ പ്രവർത്തകർക്കാണ് എന്നെ വേണ്ടാത്തത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയും എന്നതുകൊണ്ട് മാത്രമാണ് മിഖായൽ സിനിമ ഞാൻ ചെയ്തത്. അതിന് ശേഷം സംസം എന്നൊരു സിനിമ കൂടി ചെയ്തിരുന്നു. പക്ഷെ അത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കാരണം എന്താണെന്ന് അറിയില്ല. പലതവണ അതിന്റെ അണിയറപ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ അതിനനുസരിച്ച് പ്രതികരിച്ചില്ല. ഒരുപാട് സിനിമകൾ വാരി വലിച്ച് ചെയ്യണമെന്ന ചിന്തയുള്ള ആളല്ല ഞാൻ. വർഷത്തിൽ ഒന്ന് മാത്രമെ ചെയ്തുള്ളൂവെങ്കിലും നല്ലത് ചെയ്യണം എന്തെങ്കിലും എനിക്ക് ചെയ്യാനുണ്ടാകണം എന്ന് മാത്രമെ ചിന്തിക്കാറുള്ളൂ. സിനിമകൾ വല്ലപ്പോഴും മാത്രം ചെയ്യുന്നതുകൊണ്ട് അച്ഛൻ പോലും എന്നെ മടിച്ചി എന്നാണ് വിളിക്കുന്നത്.'

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
വിമർശനങ്ങൾ വരുമ്പോൾ

'ബോഡി ഷെയ്മിങൊക്കെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. തടിവെച്ചാൽ കമന്റുകൾ അസുഖമാണോ എന്നാണ് മെലിഞ്ഞിരുന്നാൽ ഡോക്ടറെ കാണാൻ പറയുന്നവരുമുണ്ട്. എല്ലാ കമന്റുകൾക്കും പ്രതികരിക്കാറില്ല' മഞ്ജിമ മോഹൻ പറയുന്നു. എഫ്ഐആർ എന്ന സിനിമയിൽ വിഷ്ണു വിശാലാണ് നായകൻ. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തത്. തീവ്രവാദിയെന്ന മുദ്രകുത്തലിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന ഇർഫാൻ അഹമ്മദ് ആണ് വിഷ്ണുവിന്റെ കഥാപാത്രം. രാക്ഷസനിൽ നിന്ന് എഫ്ഐആറിൽ എത്തുമ്പോൾ നടൻ എന്നതിലുപരി നിർമാണത്തിൽ വിഷ്ണു വിശാൽ പങ്കാളിയാണ്. ചിത്രത്തിൽ അഭിഭാഷകയായാണ് മഞ്ജിമയെത്തുന്നത്. ഗൗതം വാസുദേവമേനോൻ, റെബ മോണിക്ക ജോൺ, മാല പാർ‌വതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X