ജീവിതത്തില്‍ എടുത്ത എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് മഞ്ജിമ മോഹന്‍, തുറന്നുപറഞ്ഞ് നടി

By Midhun Raj

ബാലതാരമായി തുടങ്ങി പിന്നീട് നായികനടിയായും തിളങ്ങിയ താരമാണ് മഞ്ജിമ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയായത്. തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് മഞ്ജിമ കൂടുതല്‍ സിനിമകളിലും അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം താന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

manjima mohan

യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്താണ് മഞ്ജിമ മോഹന്‍ എത്തിയത്. കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്‌റെ കീഴില്‍ യോഗ പരീശീലിക്കുകയാണെന്ന് നടി കുറിച്ചു. 'ഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ടീച്ചര്‍ക്ക് നന്ദി' എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്.

അതീവ ഗ്ലാമറസ് ലുക്കില്‍ നടി ദിഷ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

Mammootty looks dashing in this latest picture

തടി കൂടിയതിന്‌റെ പേരില്‍ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് മഞ്ജിമ മുന്‍പ് പറഞ്ഞിട്ടുണ്ട്. നടിക്ക് സിനിമകള്‍ കുറയാന്‍ കാരണം ഇതാണെന്നും അഭ്യൂഹങ്ങള്‍ വന്നു. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമാണ് മഞ്ജിമ മോഹന്‍. കളത്തില്‍ സന്തിപ്പോം ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എഫ്ഐആര്‍, സാം സാം തുടങ്ങിയവയാണ് മഞ്ജിമയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. മലയാളത്തില്‍ നിവിന്‍ പോളിയുടെ മിഖായേല്‍ ആണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X