For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തും തുറന്ന് പറയാം, ഏറ്റവും സ്പെഷ്യലായ വ്യക്തിയാണ്, വീട്ടുകാർക്കും അറിയാം'; ​പ്രണയത്തെ കുറിച്ച് മഞ്ജിമ!

  |

  ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായും ഹൃദയം കവർന്ന നടിയാണ് മഞ്ജിമ മോഹൻ. നിരവധി മലയാള സിനിമകളിൽ ബാലതാരമായി മഞ്ജിമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളവും കടന്ന് ‌തമിഴിലടക്കം നിരവധി സിനിമകൾ ചെയ്ത് കഴി‍ഞ്ഞു മഞ്ജിമ മോഹൻ. 1998ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കളിയൂ‍ഞ്ഞാലാണ് ഏറ്റവും ആദ്യം മഞ്ജിമ അഭിനയിച്ച മലയാള സിനിമ. ചിത്രത്തിൽ ശാലിനി, ശോഭന തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശേഷം കുഞ്ചാക്കോ ബോബൻ-ജോമോൾ ജോഡിയുടെ മയിൽപ്പീലിക്കാവിൽ മഞ്ജിമ അഭിനയിച്ചു.

  'ഐവിഎഫ് ചികിത്സ പലതവണ പരാജയപ്പെട്ടു, അവസാനത്തെ ശ്രമത്തിലാണ് മകൾ പിറന്നത്'; അപരിചിതനിലെ നായിക പറയുന്നു!

  1999ൽ പുറത്തിറങ്ങിയ സുരേഷ് ​ഗോപി സിനിമ സാഫല്യത്തിലെ മഞ്ജിമയുടെ പ്രകടനമാണ് ആദ്യമായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ശേഷം പ്രിയം സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി മഞ്ജിമ തിളങ്ങി. പിന്നീട് ബാലതാരമായി തെങ്കാശിപ്പട്ടണം, മധുരനൊമ്പരകാറ്റ്, സുന്ദര പുരുഷൻ തുടങ്ങിയ സിനിമകളിലും മഞ്ജിമ അഭിനയിച്ചു. മധുരനൊമ്പരകാറ്റിൽ ബിജു മേനോന്റെ മകളായിട്ടാണ് മഞ്ജിമ അഭിനയിച്ചത്. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജിമ നേടിയിരുന്നു. അതിന്ശേഷം ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു.

  'പരാജയം കാണാൻ കഴിയാതെ പ്രഭാസ് ഒളിച്ചോടിയോ?'; മാധ്യമങ്ങൾക്ക് മുമ്പിൽ താരം പ്രത്യക്ഷപ്പെടാത്തതിന് കാരണം ഇതാണ്!

  2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചുവന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. വടക്കൻ സെൽഫിക്ക് ശേഷം മഞ്ജിമ തമിഴടക്കമുള്ള മറ്റ് ഭാഷകളിലേക്ക് ചേക്കേറി. ഇപ്പോൾ മഞ്ജിമയെ കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്ത താരം തമിഴ് നടനുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകും എന്നതുമാണ്. പ്രചരിക്കുന്ന ​വാർത്തകളിൽ ഏത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജിമ ഇപ്പോൾ. ദേവരാട്ടം എന്ന ചിത്രത്തിൽ മഞ്ജിമയുടെ നായകനായ ഗൗതം കാർത്തിക് ആണ് വരൻ എന്നാണ് വാർത്തകൾ വരുന്നത്. രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

  തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ വ്യക്തിയാണ് ​ഗൗതം കാർത്തിക്ക് എന്നാണ് അഭിമുഖത്തിൽ മഞ്ജിമ പറയുന്നത്. 'ഞാൻ അഭിമുഖങ്ങളിൽ മുമ്പ് പങ്കെടുക്കുമ്പോൾ ഏറ്റവും കൂടുതൽ എല്ലാവരും ചോദിക്കാറുള്ളത് എന്തുകൊണ്ടാണ് നിങ്ങളെ കുറിച്ച് ​ഗോസിപ്പുകൾ വരാത്തത് എന്നാണ്. ഇപ്പോൾ ഒരു ചെറുത് കിട്ടിയപ്പോൾ അവർ ആഘോഷിക്കുകയാണ്. എന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നലില്ല. പ്രണയം, വിവാഹം എന്നിവയെല്ലാം രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തേയും ബാധിക്കുന്നതാണ്. ​ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ‌ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോൾ ഞാൻ പുറത്ത് പറയാതിരിക്കില്ല. ​ഗൗതം എന്റെ മെയിൽ വേർഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. എന്റെ വീട്ടുകാർക്കും അവനെ പരിചയമാണ്.'

  Recommended Video

  നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam

  'അവനോട് ഞാൻ എന്തും തുറന്ന് പറയും കാരണം ഞാൻ പറയുന്നത് കണക്ക് കൂട്ടി അവൻ എന്നെ വിലയിരുത്തുകയോ വിമർശിക്കുകയോ ചെയ്യാറില്ല. അവനൊപ്പം മാത്രമല്ല മറ്റ് നായക നടന്മാർക്കൊപ്പമെല്ലാം ഞാൻ പുറത്ത് പോയിട്ടുണ്ട്. അവന്റെ കുടുംബവും എനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവൻ എപ്പോഴും സ്പെഷ്യലായ വ്യക്തിയാണ്. ​ഗോസിപ്പുകൾ എന്നെ ബാധിക്കാറില്ല. പക്ഷെ ചിലപ്പോഴെങ്കിലും എന്റെ വീട്ടുകാരെ അത് ബാധിക്കാറുണ്ട്. ബന്ധുക്കളുടേയും മറ്റുള്ളവരുടേയും ചോദ്യങ്ങളേറെയും കേൾക്കേണ്ടി വരുന്നതും മറുപടി നൽകേണ്ടി വരുന്നതും അവരാണ്. അവർ വിഷമിക്കുമ്പോൾ എനിക്കും ചെറിയ ബുദ്ധിമുട്ട് തോന്നും. അടുത്തൊന്നും വിവാഹമെന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല' മഞ്ജിമ മോ​ഹൻ പറയുന്നു.

  Read more about: manjima mohan
  English summary
  Actress Manjima Mohan responds to rumors about Gautham Karthik linkups
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X