വാൾ കെയർ പുട്ടിയോ വൈറ്റ് സിമന്റോ?, മഞ്ജു വെളുത്തതെങ്ങനെ?, ഗ്ലൂട്ടാത്തിയോൺ എടുത്തിരുന്നു; മറുപടിയുമായി മഞ്ജു
മലയാളികളുടെ കൺമുന്നിൽ വളർന്ന് വന്ന കലാകാരിയാണ് നടി മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യയിൽ മത്സരാർത്ഥിയായി വന്നപ്പോൾ മുതലാണ് മഞ്ജുവിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത്. അന്നേ അഭിനയവും നൃത്തവും കോമഡിയുമെല്ലാം കൊണ്ട് മഞ്ജു ആരാധകരെ സമ്പാദിച്ചിരുന്നു. റിയാലിറ്റി ഷോയുടെ ഭാഗമാകും മുമ്പ് 2003ൽ മഞ്ജു ചക്രം എന്ന സിനിമയിൽ ചെറിയൊരു കഥാപാത്രം അവതരിപ്പിച്ചിരുന്നു.
വെറുതെ അല്ല ഭാര്യയ്ക്കുശേഷം സിനിമയിലും മിനിസ്ക്രീനിലും നിരവധി അവസരങ്ങൾ മഞ്ജുവിന് ലഭിച്ചു. ഇന്ന് തിരക്കുള്ള ക്യാരക്ടർ ആർട്ടിസ്റ്റാണ് മഞ്ജു പത്രോസ്. സോഷ്യൽമീഡിയയിലും സജീവമായ മഞ്ജു അഭിനയിച്ച് സമ്പാദിച്ച കാശുകൊണ്ട് അടുത്തിടെയാണ് ഒരു വീട് പണിതത്. മഞ്ജുവിനും ഉറ്റ സുഹൃത്തായ സിമിക്കും കൂടിയായി ബ്ലാക്കീസ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലുമുണ്ട്.

ഇരുവരുടെയും യാത്രകളും പാചകവും വീട്ടുവിശേഷങ്ങളും ചലഞ്ചുകളുമെല്ലാമായിരുന്നു യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകൾ. ഇപ്പോഴിതാ ഇരുവരുടെയും യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോട്ടോകളും മറ്റും പങ്കുവെക്കുമ്പോൾ മഞ്ജു പത്രോസ് പതിവായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കും പരിഹാസ കമന്റുകൾക്കുമുള്ള ഒരു മറുപടിയായിരുന്നു പുതിയ വീഡിയോ.
പണ്ട് മുതൽ മഞ്ജുവിനെ പിന്തുടരുന്നവർക്ക് നടിയുടെ നിറത്തിലും വസ്ത്രധാരണത്തിലും ഫാഷൻ സെൻസിലും വന്ന മാറ്റങ്ങൾ കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ മഞ്ജു എങ്ങനെയാണ് വെളുത്തത്, അതോ പുട്ടിയിട്ടതാണോ എന്നുള്ള തരത്തിൽ കമന്റുകൾ ആരാധകരുടെ ഭാഗത്ത് നിന്നും വരാറുണ്ട്. നടിമാർ പൊതുവെ ചെയ്യാറുള്ളതുപോലെ ട്രീറ്റ്മെന്റ് എന്തെങ്കിലും മഞ്ജു ചെയ്തോയെന്ന സംശയവും ആരാധകർ പ്രകടിപ്പിക്കാറുണ്ട്.
പുതിയ വീഡിയോയിലൂടെ എല്ലാ ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടിയാണ് നടിയും സുഹൃത്ത് സിമിയും ചേർന്ന് നൽകിയിരിക്കുന്നത്. മേക്കപ്പ് ഉപയോഗിക്കുന്നതിനെ വാൾ കെയർ പുട്ടിയാണോ വൈറ്റ് സിമന്റാണോയെന്ന് ചോദിക്കുന്നവർക്ക് മറുപടി നൽകികൊണ്ടാണ് മഞ്ജു സംസാരിച്ച് തുടങ്ങുന്നത്. പുട്ടി ഇട്ടുവെന്ന് നിങ്ങൾ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസിലാകുന്നില്ല.
നിങ്ങൾ പറയുന്ന പോലെ മുഖത്ത് വാൾ കെയർ പുട്ടിയോ വൈറ്റ് സിമന്റോ അല്ല പൂശുന്നത്. എന്തെങ്കിലും പ്രോഗ്രാമിന്റെ ആവശ്യത്തിനും മറ്റുമായി തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റുകളാണ് വർക്ക് ചെയ്യുന്നത്. ഒരു വട്ടം ഉപയോഗിക്കുന്ന ഫൗണ്ടേഷന് തന്നെ വലിയ വില കൊടുക്കേണ്ടി വരും. അതാണ് മുഖത്ത് പുരട്ടുന്നത്. അല്ലാതെ ചായം പൂശി ഇറങ്ങുന്നതല്ല. എന്തിനാണ് ഇത്തരം നെഗറ്റീവ് ചിന്തകൾ ഇങ്ങനെ വിളമ്പുന്നതെന്ന് മാത്രം അറിയില്ല.

പിന്നെ എനിക്ക് വന്ന മാറ്റം... നല്ല ഹെൽത്തി ഫുഡ്ഡാണ് ഇപ്പോൾ കഴിക്കുന്നത്. സിമിയും അത് ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ എന്നെ പോലെ അത്രയും കറക്ടായി അവൾ ഫോളോ ചെയ്യുന്നില്ല. എല്ലാത്തിനും പുറമെ മനസ് നല്ല സന്തോഷമാക്കി വെയ്ക്കും. സമാധാനം കിട്ടുന്ന കാര്യങ്ങൾ ചെയ്യും പറയും. നിങ്ങളും അങ്ങനെയൊക്കെ ചെയ്‌താൽ നമ്മുടെ സ്കിൻ ടോണിന് തന്നെ മാറ്റങ്ങൾ വന്നുകൊള്ളും. പിന്നെ ഗ്ലൂട്ടാതിയോൺ ഞാൻ എടുത്തിട്ടുണ്ട്.
ഇപ്പോൾ അല്ല പണ്ടൊരിക്കൽ. അതും കൊളാബിന് വേണ്ടി ചെയ്തതാണ്. നല്ല ചിലവ് കൂടിയ പരിപാടി ആയതുകൊണ്ട് പിന്നെ നിന്നില്ല. എനിക്ക് അത്രയും പൈസ അഫോർഡ് ചെയ്യാൻ ആകില്ല. അതുകൊണ്ടുതന്നെ അത് പിന്നെ ചെയ്തിട്ടില്ല. മനസും ചിന്തകളും നല്ലതാക്കി വെച്ചാൽ തന്നെ എല്ലാം സെറ്റാകുമെന്നാണ് മഞ്ജു പത്രോസ് നൽകിയ മറുപടി.


Click it and Unblock the Notifications