'എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം'; മഞ്ജു പത്രോസ്!

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. മഞ്ജിമം എന്നാണ് വീടിന് മഞ്ജു പത്രോസ് പേരd നൽകിയിരിക്കുന്നത്. ബ്ലാക്കീസ് എന്ന തന്റെ യgട്യൂബ് ചാനലിലൂടെ താരം ആരാധകരെ ഗൃഹപ്രവേശനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു.

മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ വീഡിയോയിൽ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾക്കെതിരെ പിന്നീട് പോസ്റ്റ് പങ്കുവെച്ചിരുന്നു മഞ്ജു പത്രോസ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യാമങ്ങളോടാണ് തന്റെ ചോദ്യമെന്ന് മഞ്ജു പോസ്റ്റിൽ പറഞ്ഞി​രുന്നു. ഒരുപാട് നാളത്തെ വീടെന്ന സ്വപ്നം താൻ നേടിയത് ചോര നീരാക്കി കഷ്ടപ്പെട്ടിട്ടാണെന്നും ‌അതുകൊണ്ടാണ് പോസ്റ്റ് പങ്കുവെയ്ക്കുന്നത് തന്നെ സ്നേഹിക്കുന്നവർക്കായല്ല മറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയാണെന്നും മഞ്ജു പറഞ്ഞിരുന്നു.

Manju Pathrose

കുറച്ച് പ്രശസ്തി കിട്ടിയപ്പോൾ മഞ്‍ജു ഭർത്താവിനെ ഉപേക്ഷിച്ചുവെന്നുള്ള തരത്തിലെല്ലാമാണ് വാർത്തകൾ വന്നിരുന്നത്‌. വെറുതെ അല്ല ഭാര്യയിൽ ഭർത്താവിനൊപ്പം മത്സരാർഥിയായി വന്നാണ് ആദ്യമായി മഞ്ജുവിനെ ടെലിവിഷൻ പ്രേക്ഷകർക്ക് പരിചയമാകുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ സഹനടിയായി മഞ്ജുവിന് അവസരം ലഭിക്കുകയായിരുന്നു. പുതിയ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞുവെങ്കിലും വീടിന്റെ വിശേഷങ്ങൾ വിശദമായി കാണിച്ചിരുന്നില്ല മഞ്ജു പത്രോസ്.

അതുകൊണ്ട് ഇപ്പോഴിത തന്റെ വീട് വീടായത് എങ്ങനെയാണെന്ന് മഞ്ജു പത്രോസ് പുതിയ വീഡിയോയിലൂടെ പറഞ്ഞിരിക്കുയാണ്. പാല് കാച്ചൽ വീഡിയോ പങ്കുവെച്ചപ്പോൾ വിശദമായി കാണിക്കാതിരുന്നത് കുറച്ച് പണികൾ കൂടി പൂർത്തിയാകാൻ ഉണ്ടായിരുന്നുവെന്നത് കൊണ്ട് കൂടിയാണെന്നും വീഡിയോയുടെ തുടക്കത്തിൽ മഞ്ജു പത്രോസ് പറയുന്നുണ്ട്.

എന്റെ വീട് എന്റെ മാത്രം അധ്വാനമല്ല. എന്റെ സുഹൃത്തുക്കളെല്ലാം ചേർന്ന് ഒരുക്കി തന്നൊരു വീടാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പത്രോസ് വീഡിയോ ആരംഭിക്കുന്നത്. വീട്ടിൽ ആദ്യം ഉണ്ടായ കൺ‌സ്ട്രക്ഷൻ കിണറാണ്. കിണറിനാണ് ആദ്യം സ്ഥാനം കണ്ടത്. അത് കുത്തി വെള്ളം കണ്ടശേഷമാണ് വീട് പണിതത്. എപ്പോഴും വീട്ടിലേക്ക് വെളിച്ചവും കാറ്റും കയറണമെന്നുള്ളത് കൊണ്ട് നിറയെ വലിയ ജനാലകൾ വെച്ചിട്ടുണ്ട്.

മരം പൂർണമായി ഒഴിവാക്കിയിട്ടുണ്ട്‌. എല്ലാം മെറ്റൽ ഉപയോ​ഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒരു വീട് വെച്ചതോടെ വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ പഠിച്ചു. മഞ്ജു പത്രോസ് പറഞ്ഞു. തനിക്ക് പ്രിയപ്പെട്ടവർ വാങ്ങിത്തന്ന ​ഗിഫ്റ്റുകളും മഞ്ജു വീഡിയോയിൽ കാണിച്ച് തന്നു. ബി​ഗ് ബോസിൽ നിന്നും വന്നപ്പോൾ ഫുക്രു അടിച്ച് മാറ്റി കൊണ്ട് വന്ന ഡെക്കറേഷനായി വെക്കുന്ന സൈക്കിളും മഞ്ജു പത്രോസ് വീഡിയോയിൽ കാണിച്ചു.

Manju Pathrose

ചുമരുകൾ‌ ഇല്ലാതെ എല്ലാം ഓപ്പണായി കിടക്കുന്ന രീതിയിലാണ് വീട് മഞ്ജു പത്രോസ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പാല് കാച്ചലായപ്പോൾ നടൻ സിദ്ദിഖ് തനിക്ക് വേണ്ടി ​ഗിഫ്റ്റായി വാങ്ങി തന്ന ഫ്രിഡ്ജും മഞ്ജു പത്രോസ് വീഡിയോയിൽ കാണിച്ചു. മൈ സാന്റയിൽ‌ ഒരുമിച്ച് അഭിനയിച്ചശേഷം സിദ്ദിഖേട്ടനുമായി ഭയങ്കര കൂട്ടായി.

ഞാൻ സ്ട്ര​ഗിൾ ചെയ്യുന്ന വ്യക്തിയാണെന്ന് മനസിലായി ഒരുപാട് നിർദേശങ്ങൾ തന്നിട്ടുള്ളയാളാണ്. അങ്ങനെ സ്ഥലം മേടിച്ചപ്പോഴും വീടിന്റെ പാല് കാച്ചൽ ആയപ്പോഴും സിദ്ദിഖേട്ടനെ ഞാൻ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് വരാൻ പറ്റിയില്ല. പകരം എന്തെങ്കിലും വാങ്ങിക്കാനുള്ള ​പണം അദ്ദേഹം തന്നു. അത് വെച്ച് ഞാൻ വാങ്ങിയതാണ് വീട്ടിലെ ഫ്രിഡ്ജ് മഞ്ജു പത്രോസ് പറ‍ഞ്ഞു.

വീട് വെച്ചിട്ട് കുറേ നാളായി എങ്കിലും തുടർച്ചയായി തനിക്ക് താമസിക്കാൻ പറ്റിയിട്ടില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു. വർഷങ്ങളായി തന്റെ മകൻ വീട്ടിലെ ഹാളിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പുതിയ വീട് വെച്ചപ്പോൾ അവന് ഒരു മുറിയും ബെഡ്ഡുമെല്ലാം സ്വന്തമായി കിട്ടിയെന്നതാണ് പുതിയ വീട് വെച്ചതിലെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും മഞ്ജു പത്രോസ് പറഞ്ഞു.

എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. അവൻ ഇത്രയും നാൾ ഹാളിലാണ് കിടന്നുറങ്ങിയിരുന്നത് മഞ്ജു പത്രോസ് പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X