'അവരെ പേടിപ്പിക്കാനല്ല ചെയ്തത്, ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ'; സർപ്രൈസുമായി മഞ്ജുവും സിമിയും!
വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ മഞ്ജു പത്രോസ് സ്വപ്രയത്‌നം കൊണ്ടാണ് സിനിമയിലും ടെലിവിഷനിലും തന്റേതായ ഒരു ഇടം നേടിയെടുത്തത്. കരിയറില്‍ മാത്രമല്ല ആഗ്രഹിച്ചത് നേടിയെടുക്കാന്‍ ജീവിതത്തിലും മഞ്ജു ഒരുപാട് കഷ്ടപ്പെട്ടു.
പല വാടക വീടുകളിലായി ജീവിച്ച മഞ്ജു അടുത്തിടെയാണ് സ്വന്തമായി ഒരു വീട് എടുത്തത്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ ജീവിതം മാറി മറഞ്ഞ ഒരേയൊരു മത്സരാർഥി ഒരുപക്ഷെ മഞ്ജു പത്രോസ് മാത്രമായിരിക്കും. ശേഷം ബിഗ് ബോസ് മലയാളത്തിലും മത്സരാർഥിയായി മഞ്ജു എത്തിയിരുന്നു.
ഇപ്പോഴിതാ മദേഴ്സ് ഡെയ്ക്ക് തന്റേയും തന്റെ പ്രിയ സുഹൃത്ത് സിമിയുടേയും അമ്മയ്ക്ക് നൽകിയ സർപ്രൈസിന്റെ വീഡിയോയാണ് മഞ്ജു പത്രോസ് പങ്കുവെച്ചത്. അമ്മമാർക്ക് കിടിലൻ ഒരു പ്രാങ്കും പ്രേക്ഷകർക്ക് കുറച്ച് കാര്യങ്ങൾ മനസിലാക്കി കൊടുക്കുക എന്നതുമായിരുന്നു മഞ്ജുവിന്റേയും സുഹൃത്ത് സിമിയുടേയും ഉദ്ദേശം.
ഇരുവരും അവരുടെ യുട്യൂബ് ചാനലായ ബ്ലാക്കീസിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. അമ്മമാര്‍ക്ക് ഡ്രസ് വാങ്ങിക്കാനായി പോവുന്നതും, അതിനിടയിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് വീഡിയോയില്‍.

ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്ന് ചോദിച്ച് രണ്ട് പുരുഷന്മാർ ഇരുവരോടും സംസാരിക്കാൻ എത്തിയത് മുതലാണ് പ്രാങ്ക് തുടങ്ങിയത്. സിനിമയേക്കാളും കൂടുതല്‍ വ്‌ളോഗാണല്ലേ നിങ്ങള്‍ രണ്ടാളും എപ്പോഴും ഒന്നിച്ചാണല്ലേയെന്നും മഞ്ജുവിനോടും സിമിയോടും ചോദിച്ചിരുന്നു. ഇതെന്ത് പാട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു സിമി പറഞ്ഞത്. ഞാന്‍ അഭിനേത്രിയല്ലാത്തത് കൊണ്ടോ മുഴുവന്‍ സമയവും എന്നോടൊപ്പം എന്നൊക്കെ പറഞ്ഞാല്‍ അത് എന്നെ ബാധിക്കുന്നതല്ലേ.
സുനിച്ചനെ കാണാത്തതില്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്നായിരുന്നു മഞ്ജു ചോദിച്ചത്. അതില്‍ അവള്‍ക്ക് കുഴപ്പമില്ല. അവളുടെ വീട്ടുകാര്‍ക്കും പ്രശ്‌നമില്ലെന്നായിരുന്നു മഞ്ജുവിന്റെ അമ്മ പറഞ്ഞത്. ടാറ്റു അടിക്കുന്നതൊക്കെ നിങ്ങളുടെ പേഴ്‌സണല്‍ കാര്യമാണ്. അത് നാട്ടുകാരെ കാണിക്കണ്ട കാര്യമുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം വന്നത്.

നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണണ്ട. നിങ്ങളുടെ ഇഷ്ടത്തിന് നടക്കണമെന്നുണ്ടോയെന്നായിരുന്നു മഞ്ജുവിന്റെ അമ്മ ചോദിച്ചത്. ഒരുപാട് സംസാരിച്ച് സീനുണ്ടാക്കാതെ പോവാന്‍ നോക്കൂയെന്നായിരുന്നു മഞ്ജു പറഞ്ഞത്. ഞാന്‍ ഒരു നടിയോടാണ് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ എന്റെ മോളോട് സംസാരിക്കണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. മഞ്ജുവിന്റെ ഭർത്താവിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം.
സുനിച്ചന്‍ ഗള്‍ഫില്‍ ജോലിയെടുക്കാന്‍ പോയതാണ്. എന്റെ മോളെ പറഞ്ഞാല്‍ ഞാന്‍ ചൂടാവുമെന്നും അമ്മ പറയുന്നുണ്ടായിരുന്നു. നിങ്ങളെ പോലുള്ള സദാചാരക്കാര്‍ എന്ന് ഇല്ലാതാവുന്നോ അന്ന് ഈ നാട് നന്നാവുമെന്നായിരുന്നു സിമി പറഞ്ഞത്. സിമിയോടും മഞ്ജുവിനോടും ചോദിക്കാനും പറയാനും അവരുടെ പേരന്റ്സായ ഞങ്ങളുണ്ട്. മഞ്ജു എപ്പോഴും സിമിക്കൊപ്പമാണോയെന്ന് എന്തിനാണ് ചോദിക്കുന്നതെന്നായിരുന്നു പിന്നീട് വന്ന ചോദ്യങ്ങള്‍.
സുനിച്ചനോ സാബുച്ചേട്ടനോ കുഴപ്പമില്ല. പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്നായിരുന്നു സിമിയുടെ ചോദ്യം. ഇവരോട് രണ്ടുപേരോടും ഹാപ്പി മദേഴ്‌സ് ഡേ പറഞ്ഞിട്ട് പോയ്‌ക്കോളൂയെന്ന് പറഞ്ഞപ്പോഴാണ് മഞ്ജുവിന്റെ അമ്മ കരഞ്ഞത്. ഞങ്ങള്‍ കൂട്ടുകാരാണെന്നായിരുന്നു സിമി പറഞ്ഞത്. അമ്മമാരെ പേടിപ്പിക്കാനായല്ല ഇത് ചെയ്തത്. ഏതവസ്ഥയിലും നമ്മുടെ കൂടെ നില്‍ക്കുന്നത് അമ്മയാണ്. അതൊന്ന് മനസിലാക്കി തരാന്‍ വേണ്ടിയാണ് ഇത് ചെയ്തത്.
ലോകത്തുള്ള എല്ലാ അമ്മമാരോടും സ്‌നേഹം മാത്രം. അമ്മമാര്‍ക്ക് പകരം വെക്കാന്‍ ലോകത്ത് ഒന്നുമില്ലെന്നും മഞ്ജു പറഞ്ഞിരുന്നു. ഇതാരും നെഗറ്റീവായി എടുക്കരുതെന്നും മഞ്ജു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയ്ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ഒന്ന് പേടിച്ചെങ്കിലും സംഗതിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. മക്കളെ സ്നേഹിക്കുന്ന അമ്മമാർക്കും ആ സ്നേഹം തിരിച്ചറിയുന്ന മഞ്ജുവിനേയും കൂട്ടുകാരിയേയും പോലുള്ള മക്കൾക്കും നല്ലത് മാത്രം വരട്ടെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്.


Click it and Unblock the Notifications