'ക്രിസ്ത്യാനികൾ പൊങ്കാല ഇടുമോ?, സമാധാനം കണ്ടെത്തുന്നെങ്കിൽ നല്ലത് പരീക്ഷണമാകരുത്'; മഞ്ജുവിന്റെ ആദ്യ പൊങ്കാല!
സ്വപ്നങ്ങളും പ്രതീക്ഷകളും ദുഖങ്ങളുമെല്ലാം പ്രാര്‍ത്ഥനകളായി നിറച്ച് ആറ്റുകാലില്‍ ആയിരക്കണക്കിന് വരുന്ന സ്ത്രീകളാണ് പൊങ്കാലയര്‍പ്പിച്ചത്. പൊള്ളുന്ന ചൂടിനെ വകഞ്ഞുമാറ്റിയെത്തിയ ചാറ്റല്‍മഴ നല്‍കിയ ആശ്വാസത്തില്‍ തലസ്ഥാനനഗരത്തിന്റെ വീഥികളെല്ലാം പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞു. നിവേദിക്കല്‍ ചടങ്ങിന് ശേഷം പണ്ടാരയടുപ്പില്‍ പുണ്യാഹം തളിച്ചതോടെ ഭക്തര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
ആകാശത്ത് നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തിയിരുന്നു. സിനിമാ-സീരിയൽ രംഗത്ത് നിന്ന് അടക്കം നിരവധി സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്. നടിമാരായ ആനിയും ചിപ്പിയും കൃഷ്ണപ്രഭയും അനുമോളും അടക്കം ഒട്ടനവധി താരസുന്ദരിമാർ പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു. ഇപ്രാവശ്യം അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവരിൽ സിനിമാ-സീരിയൽ താരം മഞ്ജു പത്രോസുമുണ്ടായിരുന്നു.

മഞ്ജുവിന്റെ ആദ്യത്തെ പൊങ്കാലയായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി അമ്മയ്ക്ക് മഞ്ജു പൊങ്കാല അർപ്പിക്കുന്നത്. പൊങ്കാല ഇട്ടതിന്റെ ചിത്രങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു മഞ്ജു പത്രോസ്. ദേവി മഹാമായേ... ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല എന്ന തലക്കെട്ടോടെയാണ് മഞ്ജു പത്രോസ് ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
സെറ്റ് സാരിയുടത്ത് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് മഞ്ജു ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്. പൊങ്കാല ഇടുന്ന ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കിട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. കമന്റിട്ടവരിൽ ചിലരുടെ സംശയം ക്രിസ്ത്യാനികൾ പൊങ്കാലയിടുമോ എന്നതായിരുന്നു.
ആദ്യത്തെ പൊങ്കാലയെന്ന് തലക്കെട്ട് നൽകിയിരുന്നതിനാൽ ഇത്രയും നാൾ കേരളത്തിൽ അല്ലായിരുന്നുവോ എന്നാണ് മറ്റ് ചിലർ മഞ്ജുവിനെ പരിഹസിച്ച് ചോദിച്ചത്. ആഗ്രഹങ്ങൾ സഫലമാക്കാനുള്ള പൊങ്കാല എന്നാണല്ലോ കണ്ടത്... സുനിലിൽ നിന്നും ഡിവോഴ്സാണോ ഉദ്ദേശിക്കുന്നത്. മീഡിയയിൽ കാണുന്നതുകൊണ്ട് ചോദിച്ചതാണ് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ആരാധകർക്ക് വേണ്ടി തലേദിവസം ഒരു പോസ്റ്റ് ഇടാമായിരുന്നു, ഇതിൽ എന്തെങ്കിലും സമാധാനം കണ്ടെത്തുന്നുണ്ടെങ്കിൽ നല്ലത്.
ഒരു പരീക്ഷണമാകരുത് എന്നിങ്ങനെയും കമന്റുകളുണ്ട്. മഞ്ജു പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. പൊങ്കാലയ്ക്കാണോ ഫോട്ടോഷൂട്ടിനാണോ പോയതെന്നും പരിഹസിച്ച് ചിലർ ചോദിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും സജീമായിട്ടുള്ള മഞ്ജുവിന്റെ പുതിയ സിനിമ വയസെത്രയായി മുപ്പത്തിയാണ്.

നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി അവസാനം പ്രദർശനത്തിനെത്തും. ഷിജു യുസിയാണ് ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത്. ഷിജു യു സി-ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഞ്ജു പത്രോസിന് പുറമെ ഉണ്ണിരാജ, കലാഭവൻ സരിഗ, യുസി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങി നിരവധി താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.
കൈതപ്രവും സൻഫീറും ചേർന്ന് വരികൾ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ, സൻഫീർ എന്നിവരാണ്. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.


Click it and Unblock the Notifications











