'നിറത്തിന്റെ പേരിൽ പരിഹാസം, എന്റെ കളറിൽ ഞാൻ ഹാപ്പി, ആരെയും ആദ്യം തന്നെ വിശ്വസിക്കരുതെന്ന് പഠിപ്പിച്ചു'

ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുള്ള അമ്മയും മകളുമാണ് നടി മഞ്ജു പിള്ളയും മകൾ ദയയും. ഇരുവരേയും കണ്ടാൽ അമ്മയും മകളുമായല്ല സഹോദരിമാരായാണ് തോന്നുക എന്നാണ് പ്രത്യക്ഷപ്പെടാറുള്ള കമന്റുകൾ. ഇറ്റലിയിൽ നിന്നും ഫാഷൻ ‍ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ​ദയ നാട്ടിലെത്തിയത്. മോഡലിങിലും സജീവമായ ദയ സ്റ്റൈലിഷ്, ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ അമ്പരപ്പിച്ചിട്ടുണ്ട്. ഛായാ​ഗ്രഹകൻ സുജിത്ത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്.

ഇപ്പോൾ ഇരുവരും വിവാഹമോചിതരാണ്. മകളും മാതാപിതാക്കളുമാണ് ഇപ്പോൾ മഞ്ജു പിള്ളയുടെ ലോകം. ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കിടുകയാണ് അമ്മയും മകളും. തനിക്ക് കിട്ടാതെ പോയ എല്ലാ സ്വാതന്ത്ര്യവും മകൾക്ക് താൻ നൽകാറുണ്ടെന്ന് മഞ്ജു പിള്ള പറയുന്നു.

Manju Pillai Daya Sujith
Photo Credit: Manju Pillai / Daya Sujith

മോളെ എവിടെ എങ്കിലും ലോഞ്ച് ചെയ്യുകയാണെങ്കിൽ നന്നായിട്ട് ലോഞ്ച് ചെയ്യണം, നല്ല ബ്രാന്റ്സിനൊപ്പം ലോഞ്ച് ചെയ്യണം എന്ന ആ​ഗ്ര​ഹം ഒരു അമ്മ എന്ന രീതിയിൽ എനിക്കുണ്ടായിരുന്നു. മോഡലിങ്, അഭിനയം എന്ത് തന്നെയായാലും ആദ്യം പഠനം പൂർത്തിയാക്കിയിട്ട് അതിലേക്ക് തിരിഞ്ഞാൽ മതിയെന്ന് ഞാൻ മോളോട് പറഞ്ഞിരുന്നു. കുട്ടികൾക്ക് ബേസിക്ക് എജ്യുക്കേഷൻ വേണം. ചെറുപ്പത്തിൽ എനിക്ക് ഫ്രീഡം കിട്ടിയിരുന്നില്ല.

കലയുടെ കാര്യത്തിൽ അല്ല ഫ്രണ്ട്സുമായുള്ള കറക്കം തുടങ്ങിയവയ്ക്കാണ് ഫ്രീഡം കിട്ടാതിരുന്നത്. എസ്കർഷന് പോകാൻ അനുവാദം ചോദിച്ച് അച്ഛന്റെ കാല് പിടിച്ചിട്ടുണ്ട്. എന്നിട്ടും ഒരു തവണ മാത്രമെ വിട്ടിട്ടുള്ളു. ഡ്രസ്സിന്റെ കാര്യത്തിൽ അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴാണ് ഞാൻ സ്റ്റൈലിഷായി വസ്ത്രം ധരിച്ച് തുടങ്ങിയത്. കോളേജിൽ വന്നശേഷമാണ് ബോയ്സ് ഫ്രണ്ട്സായി ഉണ്ടായി തുടങ്ങിയത്.

അവർ വീട്ടിൽ വരുന്നതിനോട് അച്ഛന് താൽപര്യമില്ലായിരുന്നു. അമ്മ സപ്പോർട്ടാണ്. ഇപ്പോഴും ഞാൻ വരാൻ വൈകിയാൽ അച്ഛൻ വിളിച്ച് ചോദിക്കും. വീട്ടിൽ ആരെങ്കിലും വന്നാലും അച്ഛൻ‌ പത്ത് ചോദ്യം ചോദിക്കും. ലൈഫിൽ സ്വന്തം അച്ഛനേയും അമ്മയേയും അല്ലാതെ ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. എപ്പോഴും എല്ലാവരോടും ഞാൻ ഇക്കാര്യം പറയും.

അച്ഛനും അമ്മയും നമുക്ക് മോശം വരാൻ ഒന്നും ചെയ്യില്ല. അച്ഛനെ എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. അമ്മ കറക്ട് സമയത്ത് ഭക്ഷണം തന്നില്ലെന്ന് പറഞ്ഞ് പിണങ്ങിയിട്ടുണ്ട് ഞാൻ. ഞ‍ാൻ എവിടെ പോയാലും എന്നെ വിളിച്ച് അന്വേഷിക്കാൻ അച്ഛനും അമ്മയും മാത്രമെ ഉണ്ടായിട്ടുള്ളു എന്നും മഞ്ജു പിള്ള പറയുന്നു. പിന്നീട് വിദേശത്ത് പഠിച്ചപ്പോഴുള്ള അനുഭവങ്ങൾ ദയ പങ്കുവെച്ചു.

Manju Pillai Daya Sujith
Photo Credit: Manju Pillai / Daya Sujith

ആദ്യം തന്നെ ആരെയും കയറി വിശ്വസിക്കരുതെന്ന് അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. അത് ബെസ്റ്റ്ഫ്രണ്ടാണെങ്കിൽ പോലും. ബൗണ്ടറി കീപ്പ് ചെയ്യാനും പഠിപ്പിച്ചിട്ടുണ്ട്. വിദേശത്ത് പഠിച്ചപ്പോൾ റേസിസം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് ഞാൻ. എന്റെ കളറിൽ എനിക്ക് കുഴപ്പമില്ല. ഞാൻ അതിൽ ഹാപ്പിയാണ്. ഇറ്റാലിയൻ ഫ്രണ്ട്സും ഇന്റർനാഷണൽ ഫ്രണ്ട്സും എനിക്ക് നിരവധിയുണ്ട്.

ചിലരിൽ നിന്നാണ് റേസിസത്തിന്റെ പ്രശ്നങ്ങൾ നേരിട്ടത്. ആദ്യം അവർ നന്നായിട്ടാണ് സംസാരിക്കുക. ഒരുമിച്ച് പുറത്തൊക്കെ പോയിട്ടുണ്ട്. എല്ലാത്തിനുംശേഷം അവസാനമാണ് അവർ റേസിസം ഇറക്കുക. നമ്മൾ കൺഫ്യൂസ്ഡാകും. എന്താണ് അതിന് നമ്മൾ ചെയ്തതെന്ന തോന്നൽ വരും. കറുത്തതായതുകൊണ്ടാകും. പിന്നെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമെന്നും ദയ പറഞ്ഞു.

സിനിമയിലേക്ക് ‍ചുവടുവെക്കാനുള്ള ആ​ഗ്രഹം ദയയ്ക്കുമുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രം​ഗത്തും മഞ്ജു പിള്ള സജീവമാണ്. ഹോം സിനിമയുടെ റിലീസിനുശേഷം മഞ്ജുവിന് നിരവധി നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്.

More from Filmibeat

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X