​ഗ്ലാമറസായി താരപുത്രി ദയ സുജിത്ത്..., ഇത് മഞ്ജു പിള്ളയുടെ മകൾ തന്നെ എന്ന് വിശ്വസക്കാൻ പാടുപെട്ട് ആരാധകർ!

താരങ്ങളുടെ വിശേഷങ്ങൾ മാത്രമല്ല അവരുടെ കുടുംബാം​ഗങ്ങളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്. സോഷ്യൽമീഡിയ വന്നതോടെ അത് കൂടുതൽ എളുപ്പമായി. മലയാളത്തിലെ ഒട്ടുമിക്ക താരപുത്രിമാർക്കും പുത്രന്മാർക്കും ആരാധകരുണ്ട്.

അക്കൂട്ടത്തിൽ സിനിമയിൽ അഭിനയിക്കാതെ തന്നെ ആരാധകരെ നേടിയെടുത്ത ഒരാളാണ് ദയ സുജിത്ത്. നടി മഞ്ജു പിള്ളയുടെയും ഛായാ​ഗ്രഹകൻ സുജിത്ത് വാസുദേവിന്റെയും മകളായ ദയ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്.

മമ്മൂട്ടി, മോഹൻലാൽ അടക്കം ഒട്ടുമിക്ക മലയാള താരങ്ങളുടെ മക്കളും സിനിമയിലേക്ക് അരങ്ങേറിയിട്ടുണ്ട്. അത്തരത്തിൽ ഭാവിയിൽ അഭിനയത്തിലേക്ക് വരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളാണ് ദയ സുജിത്ത്. എന്നാൽ അഭിനയ മോഹമുണ്ടോ എന്നതിനെ കുറിച്ചൊന്നും മഞ്ജു പിള്ള ഇതുവരെ ദയയോട് ചോദിച്ചിട്ടില്ല. മോഡലിങ്ങ് രംഗത്ത് സജീവമാണ് ദയ സുജിത്ത്. താരപുത്രി ഇപ്പോൾ ഇറ്റിലിയിൽ പഠിക്കുകയാണ്.

Manju Pillai

ഇരുപതുകാരിയായ ദയ പങ്കുവെച്ച ഏറ്റവും പുതിയ ​ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സ്ട്രീറ്റിൽ ബ്ലാക്ക് ഔട്ട് ഫിറ്റിൽ ബോൾഡായി നിൽക്കുന്ന ദയയാണ് ചിത്രങ്ങളിലുള്ളത്. മലയാളത്തില്‍ ഇത്രയും ബോള്‍ഡും ബ്യൂട്ടിഫുള്ളും ഗ്ലാമറസുമായ മറ്റൊരു താരപുത്രിയില്ല എന്നാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ കുറിക്കുന്നത്.

ഇന്റർനാഷണൽ ലെവലിലുള്ള ലുക്കിലാണ് ഒട്ടുമിക്കപ്പോളും ദയ പ്രത്യക്ഷപ്പെടാറുള്ളത്. ഇതിന് മുമ്പ് ബ്ലാക്ക് ഔട്ട്ഫിറ്റിൽ ​ഗ്ലാമറസായി നിൽക്കുന്ന ദയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ദയ അന്ന് പങ്കുവെച്ചത്. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു ആദ്യത്തെ ചിത്രങ്ങൾ.

രണ്ടാമത്തെ ചിത്രത്തിൽ ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസും പെയർ ചെയ്തു. വസ്ത്രത്തിന് മാച്ചിങ്ങായി ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് തെരഞ്ഞെടുത്തത്. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിരുന്നില്ല. പുത്തൻ പരീക്ഷണങ്ങൾ നടത്താൻ ദയ എന്നും ശ്രദ്ധിക്കാറുണ്ട്. മകളുടെ മോഡലിങ് താൽപര്യത്തിന് പൂർണ പിന്തുണയാണ് മഞ്ജു പിള്ള നൽകുന്നത്.

മകൾ ഫാഷൻ‌, മോഡലിങ് രം​ഗത്തേക്ക് കടന്നശേഷം മഞ്ജു പിള്ളയുടെ വസ്ത്രധാരണത്തിലും മേക്കപ്പിലും ഫിറ്റ്നസിലുമെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. അമ്മയും മകളും ഒരേ വസ്ത്രത്തിൽ സഹോദരിമാരെപ്പോലെ തോന്നിപ്പിക്കുന്ന തരത്തിൽ എത്തിയ ഫോട്ടോകളും വൈറലായിരുന്നു.

manju pillai

മകളാണ് മഞ്ജു പിള്ളയുടെ എല്ലാം. മകള്‍ ദയയാണ് വസ്ത്രധാരണത്തിലും മറ്റും തന്നെ മാറ്റിയെടുത്തത് എന്ന് ഒരു അഭിമുഖത്തില്‍ മഞ്ജു പിള്ള പറഞ്ഞിരുന്നു. അടുത്തിടെ ദയയുടെ ചില ബിക്കിനി ചിത്രങ്ങള്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദയ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിയര്‍ഗിയോ ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ദയ അന്ന് പങ്കുവെച്ചിരുന്നത്.

എന്നാൽ ഇതുവരെയും നെ​ഗറ്റീവ് കമന്റുകളൊന്നും ദയയ്ക്ക് നേരിടേണ്ടി വന്നി‍ട്ടില്ല. താരപുത്രിയുടെ ഫാഷൻ സെൻസിനെ പ്രശംസിക്കുന്ന കമന്റുകളാണ് ഇതുവരെയും ലഭിച്ചിട്ടുള്ളത്. മ​കളെപ്പോലെ തന്നെ മഞ്ജു പിള്ളയും മോഡലിങിൽ സജീവമാണ്. ആദ്യമായി റാംപിൽ നടന്ന സന്തോഷം അടുത്തിടെ താരം പങ്കുവെച്ചിരുന്നു.

ലുലു ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു പിള്ള ഷെയർ ചെയ്തത്. അടുത്തിടെ ഒരു ഫ്ളാറ്റും മഞ്ജു സ്വന്തമാക്കിയിരുന്നു. കഴക്കൂട്ടത്താണ് മഞ്ജുവിന്റെ പുതിയ ഫ്ലാറ്റ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മഞ്ജു പുതിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശത്തിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു.

പ്രിയപ്പെട്ടവർക്കും മകൾ ദയയ്ക്കുമൊപ്പമായിരുന്നു മഞ്ജുവിന്റെ ഗൃഹപ്രവേശം. ശേഷം യുട്യൂബറായ കാർത്തിക് സൂര്യയും മഞ്ജുവിന്റെ ഹോം ടൂർ വീഡിയോയുമായി എത്തിയിരുന്നു. മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ മെന്ററായും മിനി സ്ക്രീനിൽ മഞ്ജു പിള്ള സജീവമാണ്.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X