For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ പെണ്ണല്ലേയെന്ന് ഞാൻ മോളോട് ചോദിച്ചിട്ടുണ്ട്, ‍ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് അതിനെ ചൊല്ലി'; മഞ്ജു പിള്ള

  |

  വളരെ വർഷങ്ങളായി മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലുമായി പ്രേക്ഷകർ കണ്ട് വരുന്ന മുഖമാണ് നടി മഞ്ജു പിള്ളയുടേത്. 1992 മുതൽ‌ അഭിനയത്തിൽ സജീവമാണ് മഞ്ജു പിള്ള. ഇപ്പോൾ‌ മിനി സ്ക്രീൻ ഷോകളിൽ വിധി കർ‌ത്താവായും മഞ്ജു പിള്ള പ്രത്യക്ഷപ്പെടാറുണ്ട്.

  കൽപ്പനയെയൊക്കപ്പോലെ ഹാസ്യ കഥാപാത്രങ്ങളും സീരിയസ് റോളും സഹനടി വേഷവുമെല്ലാം മഞ്ജു പിള്ളയും അസാധ്യമായി കൈകാര്യം ചെയ്യും. കലാ കുടുംബത്തില്‍ നിന്ന് എത്തിയാണ് അഭിനയത്തിന്റെ മേഖലയില്‍ തന്റേതായ ഇടം മഞ്ജു കണ്ടെത്തിയത്.

  Also Read: മോഹൻലാലിന്റെ ചിരി കണ്ടപ്പോൾ ഇവന്റെ ജീവിതം ഞാൻ തകർത്തല്ലോ എന്ന് തോന്നി; ഫാസിലിന്റെ വാക്കുകൾ

  ഏറ്റവും അവസാനം മഞ്ജുവിന് കൂടുതൽ പ്രശംസ ലഭിച്ചത് ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനും ജയ ജയ ജയ ജയ​ ഹേയിലെ ജഡ്ജിന്റെ വേഷം കൈകാര്യം ചെയ്തതിനുമാണ്.

  ഒട്ടനവധി കഥാപാത്രങ്ങൾ ഹോം സിനിമ ചെയ്യുന്നതിന് മുമ്പും ശേഷവും മഞ്ജു പിള്ള അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടതും ഇന്നും ആളുകൾ മഞ്ജു പിള്ളയെ കാണുമ്പോൾ‌ ആദ്യം പറയുന്നതും കുട്ടിയമ്മ എന്ന കഥാപാത്രത്തെ കുറിച്ചാണ്.

  അതുപോലെതന്നെ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയാണ് മഞ്ജു. കുടുംബ ചിത്രങ്ങളും മകൾക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം മഞ്ജു പിള്ള സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിത മകൾ ദയയും താനും തമ്മിലുള്ള ചില വ്യത്യാസങ്ങളെ കുറിച്ചും മകളുടെ കാഴ്ചപ്പാടുകളെ കുറിച്ചും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജു പിള്ള.

  അമല പോൾ നായികയായി റിലീസിന് എത്തുന്ന ഏറ്റവും പുതിയ സിനിമ ടീച്ചറിൽ മഞ്ജു പിള്ളയും ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

  സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയപ്പോഴാണ് മകളെ കുറിച്ച് മഞ്ജു പിള്ള വാചാലയായത്. മഞ്ജുവിനോട് ചില ചോദ്യങ്ങൾ മകൾ ദയ വീഡിയോയിലൂടെ സർപ്രൈസായി എത്തി ചോദിച്ചിരുന്നു. അതിനുള്ള മറുപടി പറയുക കൂടിയായിരുന്നു മഞ്ജു പിള്ള.

  തന്റെ ഇരുപതാം വയസിലെ സ്വാഭാവത്തിനോട് അമ്മയുടെ ഇരുപതാം വയസിലെ സ്വഭാവത്തിനും പ്രവൃത്തികൾക്കും സാമ്യമുണ്ടോയെന്നാണ് മകൾ ദയ വീഡിയോയിലൂടെ ചോദിച്ചത്. അതിനുള്ള മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.... 'എന്റെ ഇരുപതാം വയസിൽ ഞാൻ എന്റെ മകൾ ദയയെപ്പോലെയായിരുന്നില്ല.'

  Also Read: കെട്ടിപ്പിടിച്ചിട്ട് വിടാൻ തോന്നണ്ടേ? വിവാഹം കഴിക്കുന്നില്ലെന്ന് കരുതിയാളാണ്, സന്തോഷം പറഞ്ഞ് അപ്‌സരയും ആൽബിയും

  'അവൾ എന്നെക്കാളും ബോൾഡാണ്. മാത്രമല്ല അവൾക്ക് വ്യക്തി പരമായ അഭിപ്രായവും വ്യക്തി സ്വാതന്ത്ര്യവുമുണ്ട്. എന്റെ മകൾ ഇരുപതാം വയസിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യം എനിക്ക് അന്ന് കിട്ടിയിരുന്നില്ല. എന്റെ അച്ഛനും അമ്മയും വളരെ സ്ട്രിക്ടായിരുന്നു.'

  'ഇപ്പോഴും അതേപോലെയാണ്. രാത്രി പത്ത് മണി കഴിഞ്ഞിട്ട് വീട്ടിലെത്തിയില്ലെങ്കിൽ അപ്പോൾ വിളിവരും. മകൾ ഭയങ്കര സ്മാർട്ടാണ്. ബോൾഡാണ്. ഇഷ്ടമല്ലെങ്കിൽ ആ ഇഷ്ടക്കേട് മുഖത്ത് നോക്കി പറയും. ഇഷ്ടമല്ലാത്ത ഒന്നും അവൾ ധരിക്കുകയോ കഴിക്കുകയോ ചെയ്യുകയോ ചെയ്യില്ല.'

  'നമ്മൾ മേടിച്ച് കൊടുക്കുന്ന വസ്ത്രമൊന്നും അവൾക്കിഷ്ടമല്ല. ഞാൻ മേടിച്ച് കൊടുക്കുന്നത് മുഴുവൻ ​ഗേൾസിന്റെ ടൈപ്പാണെന്ന് അവൾ പറയും. അപ്പോൾ ഞാൻ ചോദിക്കറുണ്ട് അതെന്താ നീ പെണ്ണല്ലേയെന്ന്.'

  'ഹോം കണ്ടശേഷം മകൾ എന്നോട് ചോദിച്ചിട്ടുണ്ട് അമ്മ കുട്ടിയമ്മയായി ജീവിക്കുകയായിരുന്നുവല്ലേയെന്ന്. കാരണം ഞാനും അവളും വീട്ടിൽ അങ്ങനെയാണ്. അവളുടെ മുറി അവൾ വൃത്തിയാക്കി വെക്കാറില്ല. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകും' മഞ്ജു പിള്ള പറഞ്ഞു.

  അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടീച്ചർ. അമല പോൾ നായികയായ ടീച്ചർ ത്രില്ലർ ജോണറിൽ സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നതുമായ ചിത്രമായിരിക്കുമെന്നാണ് ട്രെയിലർ സൂചിപപ്പിക്കുന്നത്.

  ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.വി ഷാജി കുമാറാണ്. ഹക്കീം ഷായാണ് ചിത്രത്തിൽ നായകൻ. ഡിസംബർ 2ന് സിനിമ തിയേറ്ററുകളിലെത്തും.

  Read more about: manju pillai
  English summary
  Actress Manju Pillai Open Up About Her Bonding With Daughter Daya Sujith, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X