'മലയാള സിനിമയുടെ നായികയെയാണ് നീ പുറത്തേക്ക് വിടുന്നത്, ആ നടന്മാർ വിമർശിച്ചു'; മകളെ കുറിച്ച് മഞ്ജു പിള്ള!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് താരം. അടുത്തിടെ തിയേറ്ററുകളിലെത്തിയ അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തിയ ടീച്ചർ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തേയും മഞ്ജു പിള്ള അവതരിപ്പിച്ചിരുന്നു.

മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു. അടുത്തിടെ മഞ്ജു നടത്തിയ മേക്കോവർ എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു.

ശരീര ഭാരമെല്ലാം കുറച്ച് നടിമാരെപ്പോലെ മെലിഞ്ഞ് സുന്ദരിയായിരുന്നു മഞ്​ജു. കൗമാരപ്രായത്തിലുള്ള ഒരു മകൾ മഞ്ജുവിനുണ്ടോയെന്ന് പോലും താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ കണ്ടാൽ ആരാധകർ സംശയിച്ച് പോകും.

നാൽപ്പത്തിയാറുകാരിയായ മഞ്ജു പിള്ള കഴിഞ്ഞ കുറച്ച് നാളുകളായിട്ടാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയത്. ഹോം സിനിമയിലെ കുട്ടിയമ്മയായും ജയ ജയ ജയ ജയ ഹെയിലെ ജഡ്ജായും മഞ്ജു പിള്ള മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മലയാള സിനിമയുടെ നായികയെയാണ് നീ പുറത്തേക്ക് വിടുന്നത്

ഇപ്പോഴിത തന്റെ ഏക മകൾ ദയയെ കുറിച്ച് മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്റെ കുടുംബ ജീവിതത്തെ കുറിച്ചും മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുമൊക്കെ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള സംസാരിച്ചത്.

ഉപരിപഠനത്തിന് വേണ്ടി മകൾ ഇറ്റലിയിലേക്ക് പോയപ്പോൾ സിനിമാ മേഖലയിൽ നിന്നുള്ളവർ അതിനെ വിമർശിച്ച് സംസാരിച്ചതിനെ കുറിച്ചും അവളെ സിനിമയിൽ നായികയാക്കണമെന്ന് പറഞ്ഞതിനെ കുറിച്ചുമൊക്കെ താരം അഭിമുഖത്തിൽ‌ വെളിപ്പെടുത്തി.

ആ നടന്മാർ വിമർശിച്ചു

'അവളിപ്പോൾ ഇറ്റലിയിൽ പഠിക്കുകയാണ്. അവൾ അവിടേക്ക് പോകുന്നതിന് മുമ്പ് തന്നെ നമുക്കറിയാവുന്ന കുറച്ച് നടന്മാർ പ്രൊഡ്യൂസർമാരായ നടന്മാരൊക്കെ പറഞ്ഞു.... മലയാള സിനിമയുടെ നായികയെയാണ് നീ പുറത്തേക്ക് അയക്കുന്നതെന്നെ ഓർമ വേണമെന്ന്.'

'അടുത്ത സിനിമയിൽ നായികയാക്കാനുള്ളവളെയാണ് നീ വെളിയിൽ വിടുന്നത് എന്നാണ് വേറൊരാൾ പറഞ്ഞത്. ഞാൻ പറഞ്ഞു.... ചേട്ടാ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഉടൻ അവൾ തന്നെ മറുപടി പറഞ്ഞു... ഇല്ല അങ്കിളേ ഞാനാദ്യം പോയി പഠിച്ചിട്ട് വരട്ടേയെന്ന്.'

അവളിപ്പോൾ ഇറ്റലിയിൽ

'പക്ഷെ അഭിനയത്തിനോട് താൽപര്യക്കുറവൊന്നുമില്ല. പക്ഷെ താൽപര്യമില്ല. അവൾക്ക് മോഡലിങ്, ഫാഷൻ, സ്റ്റൈലിങ്, ഫാഷൻ ഫോട്ടോഗ്രഫി ഇതിലൊക്കെയാണ് താൽപര്യം. ഇതൊക്കെ പഠിച്ചിട്ട് വരട്ടെ എന്നാണ് അവൾ പറയുന്നത്' മഞ്ജു പിള്ള പറഞ്ഞു.

സത്യവും മിഥ്യയും എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ നടിയുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അഭിനയത്തിനോട് താൽപര്യക്കുറവൊന്നുമില്ല

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ സിനിമയിൽ മഞ്ജു പിള്ള പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് മഞ്ജു പിള്ളയെ വിവാഹം ചെയ്തത്. 'യഥാർത്ഥ മോഡലുകൾ ട്രെൻഡിന് പിറകെ പോവുന്നവരല്ല അവർ ട്രെൻഡ് സൃഷ്ടിക്കുന്നവരാണ്.'

അമ്മയും മകളും ഒരുപോലെ

'സ്റ്റൈൽ എന്നത് നമുക്കെല്ലാവർക്കും സഹജമായ കാര്യമാണ് നമ്മൾ അത് കണ്ടെത്തിയാൽ മതി' എന്നാണ് അടുത്തിടെ മനോഹരമായൊരു മേക്കോവർ ചിത്രം പങ്കുവെച്ച് മഞ്ജു കുറിച്ചത്.

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും മഞ്ജു തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ചത് പ്രിന്റഡ് ​ഗൗണിൽ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്. അമ്മയും മകളും ഒരുപോലെ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ കുറിച്ചത്.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X