'ദിലീപേട്ടൻ നേരത്തെ പോയി ഞങ്ങളെ ഹോട്ടലുകാർ പോകാൻ സമ്മതിച്ചില്ല, പിന്നെ മമ്മൂക്കയൊക്കെ ഇടപെട്ട് പരിഹരിച്ചു'

കേരളത്തിലെ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള നടിയാണ് മഞ്ജു പിള്ള. നന്നേ ചെറുപ്പം മുതലെ അഭിനയജീവിതം ആരംഭിച്ച മഞ്ജു മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകർക്ക് പരിചിതയായി മാറിക്കഴിഞ്ഞു. തുടക്കകാലത്ത് കോമഡി ക്യാരക്ടേഴ്സാണ് മഞ്ജു പിള്ള ഏറെയും ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മലയാള സിനിമയിലെ അമ്മവേഷങ്ങളിൽ പുതിയ മുഖമാണ് മഞ്ജു പിള്ള. കോമഡി കഥാപാത്രങ്ങളുമായി മിനി, ബിഗ് സ്‌ക്രീനുകളിൽ നിറഞ്ഞ മഞ്ജു പിള്ള ഹോം എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയ പാടവത്തിന്റെ മറ്റൊരു തലത്തിൽ അറിയപ്പെടാൻ ആരംഭിച്ചത്.

തട്ടീം മുട്ടീം എന്ന പരമ്പരയിൽ കൗമാരക്കാരുടെ അമ്മയായി അഭിനയിച്ച് തുടങ്ങിയ നടിയാണ് മഞ്ജു പിള്ള. ജീവിതത്തിലെ മഞ്ജു പിള്ളയ്ക്ക് ഒരു മകളുണ്ട്. മഞ്ജു പിള്ളയുടെയും സിനിമാ ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും പുത്രി ദയ സുജിത് ഫാഷൻ ഡിസൈനിങ്ങിൽ വിദേശ പഠനം നടത്തിയിരുന്നു.

Manju Pillai

എന്നാലും അതിലും പ്രായമുള്ളവരുടെ അമ്മ വേഷമാണ് മഞ്ജു പിള്ള സ്‌ക്രീനിൽ അനായാസേന കൈകാര്യം ചെയ്യുന്നത്. അടുത്തിടെയാണ് മഞ്ജുവും സുജിത്തും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരം സുജിത്ത് തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അടുത്തിടെ മഞ്ജു പുതിയ ഫ്ലാറ്റ് വാങ്ങി ​ഗൃഹപ്രവേശനം നടത്തിയപ്പോൾ സുജിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.

അന്ന് മുതൽ ആരാധകർ കമന്റ്സിലൂടെയും മറ്റും സുജിത്തിന്റെ അഭാവത്തെ പറ്റി മഞ്ജു പിള്ളയോട് ചോദിക്കാറുണ്ടായിരുന്നു. പക്ഷെ നടി ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. മഞ്ജു പിള്ളയുടെ രണ്ടാമത്തെ ഭർത്താവാണ് സുജിത്ത് വാസുദേവൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ ജഡ്ജുമാണ് മഞ്ജു പിള്ള. സിനിമാ ഷൂട്ടിങ് അനുഭവങ്ങൾ ഇടയ്ക്കിടെ മഞ്ജു പങ്കിടാറുണ്ട്.

അത്തരത്തിൽ മിസ്റ്റർ ബട്ലർ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് ഷോയിൽ മഞ്ജു പിള്ള. ഹോട്ടൽ ബിൽ അണിയറപ്രവർത്തകർ കൊടുക്കാതിരുന്നതിനാൽ താനടക്കമുള്ള മൂന്ന് സ്ത്രീകളെ ​ഹോട്ടലുകാർ പോകാൻ അനുവദിക്കാതെ പിടിച്ചുവെച്ചുവെന്നാണ് മഞ്ജു പിള്ള പറയുന്നത്. മമ്മൂട്ടി അടക്കമുള്ള അമ്മ അം​ഗങ്ങൾ ഇടപെട്ടാണ് പ്രശ്നം പിന്നീട് പരിഹരിച്ചതെന്നും മഞ്ജു പിള്ള പറയുന്നു.

മിസ്റ്റർ ബട്ലറെന്ന സിനിമ ചെയ്യുന്ന സമയത്ത് ഷൂട്ട് കഴിഞ്ഞു. ഒരു തമിഴ് മലയാളിയാണ് സിനിമയുടെ നിർമാതാവ്. അവിടെ ഒരു ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഹോട്ടലിന്റെ പേര് മറന്നുപോയി. ഷൂട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ വെക്കേറ്റ് ചെയ്യാൻ പോയി. പക്ഷെ ഹോട്ടലുകാർ പോകാൻ സമ്മതിച്ചില്ല. സിനിമയുടെ അണിയറപ്രവർത്തകർ ബില്ല് കൊടുത്തില്ലായിരുന്നു.

Manju Pillai

അതുകൊണ്ട് ഞാൻ നടി ചിത്ര സീനത്ത് ചേച്ചി എന്നിവരെ ഹോട്ടലുകാർ വിട്ടില്ല. ദിലീപേട്ടനും ആ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. പക്ഷെ അ​ദ്ദേഹം നേരത്തെ അവിടെ നിന്നും പോയി. ഹോട്ടലുകാർ മലയാളികൾ ആയിരുന്നു. അവർ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു പൈസ കിട്ടാതെ വിടില്ല. ഒന്ന് സഹകരിക്കണമെന്ന്.

നിങ്ങൾ എത്ര വേണമെങ്കിലും താമസിച്ചോളൂ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു. മൂന്ന് നേരവും നല്ല ഫുഡും എസി റൂമുമൊക്കെയായിരുന്നു. അവസാനം പ്രശ്നം സോൾവ് ചെയ്തത് അമ്മയിൽ പറഞ്ഞപ്പോൾ മമ്മൂക്കയും ഇന്നസെന്റ് അങ്കിളുമെല്ലാം കൂടിയാണെന്നും മഞ്ജു പിള്ള പറയുന്നു.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X