സീരിയലില്‍ അഭിനയിക്കുമ്പോഴാണ് സുജിത്തുമായിട്ടുള്ള വിവാഹം! മോളേ വിട്ട് എങ്ങോട്ടും പോവാൻ തോന്നിയില്ലെന്ന് മഞ്ജു

ഹോം സിനിമയിലെ കുട്ടിയമ്മ, നടി മഞ്ജു പിള്ളയുടെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന കഥാപാത്രമായിരുന്നിത്. വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ വേഷങ്ങളുമായി എത്തുകയാണ് നടിയിപ്പോള്‍. ജഗദീഷ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്ന ചിത്രത്തിലാണ് മഞ്ജുവും അഭിനയിക്കുന്നത്.

ഇടക്കാലത്ത് അഭിനയം പോലുമില്ലാതെ മഞ്ജു പോയിരുന്നു. ഇതെങ്ങോട്ടാണെന്ന ചോദ്യത്തിന് കുടുംബജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയാണ് നടി പറഞ്ഞത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

manju-daya

സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ അഭിനയിക്കുമ്പോഴാണ് സുജിത്തുമായിട്ടുള്ള വിവാഹം. കുഞ്ഞുണ്ടായപ്പോള്‍ സീരിയല്‍ അഭിനയവും നിര്‍ത്തി.അതിന് ശേഷം ചില കുടുംബചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ സിറ്റ് കോമുകളിലും അഭിനയിച്ചു. ഓരോ എപ്പിസോഡുകളിലും ഓരോ കഥകളായിരിക്കും.

അവിടെ നമുക്ക് പെര്‍ഫോം ചെയ്യാന്‍ അവസരമുണ്ട്. പിന്നെ മോളേ നോക്കേണ്ടത് കൊണ്ട് തിരുവനന്തപുരം വിട്ട് മറ്റെവിടേക്കും പോവണ്ടെന്ന് തീരുമാനിച്ചു. അപ്പോഴൊക്കെ സുജിത്തും തിരക്കിലായിരുന്നു. രാവിലെ പോയിട്ട് വൈകുന്നേരം വീട്ടിലേക്ക് തിരിച്ച് വരാന്‍ പാകത്തിലുള്ള വര്‍ക്കുകള്‍ മാത്രമേ അന്നൊക്കെ ചെയ്തിരുന്നുള്ളു.

ഒരു സമയം ഒരു വര്‍ക്ക് മാത്രമേ ഞാനേറ്റെടുക്കാറുള്ളു. തട്ടീം മുട്ടീം ചെയ്യുമ്പോഴെക്കും മോളും വലുതായി. അപ്പോള്‍ എറണാകുളത്തേക്ക് താമസിക്കേണ്ടി വന്നു. സുജിത്തും സിനിമയില്‍ തിരക്കിലായി. അങ്ങനെ കൊച്ചിയില്‍ ഞങ്ങള്‍ സെറ്റിലായി. പിന്നീട് ഹോം എന്ന സിനിമ എന്നെ മലയാള സിനിമയിലേക്ക് തിരിച്ച് കൊണ്ട് വന്നു. ആ സിനിമ എന്റെ ഭാഗ്യമാണ്.

അങ്ങനൊരു സിനിമ എനിക്ക് കൊണ്ട് വന്ന ആ ടീമിനോട് ഏറെ കടപ്പെട്ടിരിക്കുകയാണ്. പൊടിചേച്ചി (ഉര്‍വശി) ചെയ്യേണ്ട കഥാപാത്രമായിരുന്നു ഹോമില്‍ ഞാന്‍ ചെയ്ത കുട്ടിയമ്മ എന്നാണ് കേട്ടിട്ടുള്ളത്. എല്ലാം ഓരോ നിമിത്തമാണ്. ഓരോ അരിമണിയിലും നമ്മുടെയൊക്കെ പേര് എഴുതി വെച്ചിട്ടുണ്ടാവുമെന്ന് പറയാറില്ലേ, അങ്ങനെയാണെന്ന് മഞ്ജു പറയുന്നു.

manju-pillai-sujith

നടന്‍ ജഗദീഷുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും മഞ്ജു സംസാരിച്ചിരുന്നു. 'എന്നെ മണ്ടിയാക്കാനും പറ്റിക്കാനുമുള്ള ഒരവസരവും ജഗദീഷേട്ടന്‍ പാഴാക്കാറില്ല. എനിക്കത് ശീലമായി. ബേസില്‍ പറയും ഇരുപത്തിരണ്ട് വര്‍ഷമായിട്ട് ചേച്ചിക്ക് ജഗദീഷേട്ടനെ അറിയാം. എന്നിട്ടും ഈ നിമിഷം വരെ ഇങ്ങനെ പറ്റിക്കപ്പെടുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുമെന്ന്.

പക്ഷേ ഭയങ്കര സീരിയസായിട്ടാണ് ജഗദീഷേട്ടന്‍ നമ്മളെ പറ്റിക്കുക. കുറച്ച് കഴിയുമ്പോഴെ മനസിലാവുകയുള്ളു. പിന്നെ പിന്നെ ജഗദീഷേട്ടനൊപ്പം ബേസിലും കൂടി. ഒരുപാട് സ്വാതന്ത്ര്യം ഉള്ളവരുടെ അടുത്തേ ജഗദീഷേട്ടന്‍ അങ്ങനെ പെരുമാറുകയുള്ളു. അല്ലെങ്കില്‍ വളരെ സീരിയസായിരിക്കുമെന്നും മഞ്ജു പറയുന്നു.

കോമഡി ചെയ്യാനാവുന്ന ഒരു ആര്‍ട്ടിസ്റ്റിന് ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ജഗദീഷേട്ടന് ഏത് കഥാപാത്രവും ഈസിയായി ചെയ്യാനാവും. അതുപോലെ അമ്പിളി ചേട്ടന്‍ എന്തുമാത്രം സിനിമകളില്‍ നമ്മളെ ചിരിപ്പിച്ചു. അതുപോലെ തന്നെ അദ്ദേഹം നമ്മളെ കരയിപ്പിച്ചിട്ടുമുണ്ട്.

എന്റെ അപ്പൂപ്പന്‍ എസ്. പി. പിള്ള, ബഹദൂര്‍ അങ്കിള്‍, ഭാസി അങ്കിള്‍, കല്‍പന ചേച്ചി, ഉര്‍വശി ചേച്ചി, ലളിതാമ്മ, സുകുമാരിയമ്മ ഇവരെല്ലാം ഏത് വേഷവും കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആള്‍ക്കാരാണ്. തമാശ കൈകാര്യം ചെയ്യുന്നവരെ പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി ഇഷ്ടവുമാണ്. അതുകൊണ്ടാവാം അവരുടെ മനസ്സിനെ ഇത്രയും റിലാക്‌സ് ചെയ്തവര്‍ മറ്റു വേഷങ്ങളില്‍ വരുമ്പോള്‍ കൂടുതല്‍ സ്വീകരിക്കപ്പെടുന്നതെന്ന് മഞ്ജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X