twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സുജിത്ത് കാരണം ഷൂട്ടിങ് സെറ്റിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലളിത ചേച്ചി എന്നോടാണ് പറഞ്ഞിരുന്നത്'; മഞ്ജു പിള്ള

    |

    മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രിമാരിൽ ഒരാളായിരുന്നു നടി കെപിഎസി ലളിത. അഞ്ചരപ്പതിറ്റാണ്ടുകാലം മലയാള ചലച്ചിത്ര രംഗത്ത് സജീവസാന്നിധ്യമായ കെപിഎസി ലളിതയുടെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. ഇനിയുമേറെ ആ ആഭിനയപാഠവം മലയാളികൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    'അദ്ദേഹം എന്നെ അടിമയാക്കിവെക്കാറില്ല, വിവാഹ ജീവിതത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു'; വിദ്യാ ബാലൻ'അദ്ദേഹം എന്നെ അടിമയാക്കിവെക്കാറില്ല, വിവാഹ ജീവിതത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു'; വിദ്യാ ബാലൻ

    മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. ചങ്ങനാശേരി ഗീഥാ ആർട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്‌സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു.

    'ജൂനിയർ ആർട്ടിസ്റ്റുകൾ പൈസ വാങ്ങാൻ ക്യു നിൽക്കുമ്പോൾ ഞാനും പോയി നിന്നിട്ടുണ്ട്'; 1983 താരം ഭ​ഗത് എബ്രിഡ് ഷൈൻ'ജൂനിയർ ആർട്ടിസ്റ്റുകൾ പൈസ വാങ്ങാൻ ക്യു നിൽക്കുമ്പോൾ ഞാനും പോയി നിന്നിട്ടുണ്ട്'; 1983 താരം ഭ​ഗത് എബ്രിഡ് ഷൈൻ

    പകരക്കാരില്ലാത്ത പ്രതിഭ

    അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്ന് പേരിട്ടത്. സിനിമയിലെന്ന പോലെ തന്നെ മിനി സ്ക്രീനിലും സജീവമായിരുന്നു കെപിഎസി ലളിത. അതിൽ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ അച്ഛമ്മ കഥാപാത്രം വളരെ അധികം ജനപ്രിയമായി മാറിയിരുന്നു. കെപിഎസി ലളിതയുടെ മരുമകളായി പരമ്പരയിൽ അഭിനയിച്ചത് നടി മഞ്ജുപിള്ളയായിരുന്നു. ഓൺ സക്രീനിൽ മത്രമല്ല ഓഫ് സ്ക്രീനിലും അമ്മ-മകൾ ബന്ധം പവിത്രമായി കൊണ്ട് നടന്നിരുന്നു ഇരുവരും. മഞ്ജുവിന്റെ ഭർത്താവും സംവായകനും ഛായാ​ഗ്രഹകനുമെല്ലമായ സുജിത്ത് വാസുദേവും ലളിതയ്ക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു.

    ലളിതാമ്മയുമായുള്ള സൗഹൃദം

    സുജിത്തിനൊപ്പം സിനിമ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകൾ‌ തന്നോടാണ് കെപിഎസി ലളിത പരാതിപ്പെട്ടിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പിള്ള. 'സീരിയൽ ഷൂട്ടിനിടയിൽ വെച്ചാണ് ലളിതാമ്മയെ ഞാൻ ആദ്യമായി കണ്ടത്. നീ എസ്പി അണ്ണന്റെ കൊച്ചുമോളല്ലേ...? നിന്റെ തറവാട്ടിലൊക്കെ ഞാൻ വന്നിട്ടുണ്ട്. നിന്നെക്കാണാൻ എന്റെ ശ്രീക്കുട്ടിയെപ്പോലെ തന്നെയുണ്ടെന്നുമായിരുന്നു അന്ന് ലളിതാമ്മ പറഞ്ഞത്. ഒന്നോ രണ്ടോ സിനിമകളിലേ അമ്മയുടെ മകളായി അഭിനയിച്ചിട്ടുള്ളൂ. പിന്നീട് തട്ടീം മുട്ടീമിലൂടെയായാണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഇടയ്ക്കിടയ്ക്ക് അമ്മ എന്നെ ഫ്ലാറ്റിലേക്ക് വിളിക്കും. അതേപോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും തരും.'

    സുജിത്തിനെ കുറിച്ചുള്ള പരാതി

    'ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും കുറ്റം പറയുകയും ചെയ്യും. പായസം പോലെയാണ് എന്റെ അവിയൽ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ജീരകം അരച്ചാണ് അവിയലുണ്ടാക്കുന്നത് അത് അമ്മയ്ക്കിഷ്ടമല്ലാത്തതിനാലാണ് പായസം പോലെ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത്. എന്നെ മാത്രമല്ല സുജിത്തിനെക്കുറിച്ച് പറഞ്ഞും അമ്മ എത്താറുണ്ട്. അമർ അക്ബർ അന്തോണി ചെയ്തിരുന്ന സമയത്തെ രസകരമായ സംഭവമുണ്ടായി. നിന്റെ കെട്ടിയവനില്ലേ ആ മൊട്ട... അവൻ ഈ ലോകത്തുള്ള സകല ലൈറ്റും എന്റെ കണ്ണിലേക്കാണ് വെച്ചത്. എനിക്ക് കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണമെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.'

    Recommended Video

    മലയാളികൾക്ക് ആരായിരുന്നു KPAC ലളിത? | KPAC Lalitha Biography | Filmibeat Malayalam
    അവസാനം കണ്ടപ്പോൾ

    'അവസാന നാളുകളിൽ അമ്മയുടെ രൂപം വല്ലാതെ മാറിപ്പോയതിനാലും ഓർമ്മ നഷ്ടപ്പെട്ടതിനാലും സന്ദർശകരെയൊന്നും സിദ്ധാർത്ഥ് അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് ഞാൻ ചോദിച്ചപ്പോൾ സിദ്ധാർത്ഥ് വന്നോളാൻ പറഞ്ഞിരുന്നു. അന്ന് ചെന്നപ്പോൾ അമ്മയെ വിളിച്ചപ്പോൾ ആ കാൽ ഒന്നനങ്ങിയിരുന്നു. അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷമാണ് തോന്നിയത്' മഞ്ജു പിള്ള കൂട്ടിച്ചേർത്തു. അസുഖംമൂലം നാളുകളായി കെപിഎസി ലളിത ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളായിരുന്നു കെപിഎസി ലളിതയെ അലട്ടിയിരുന്നത്.

    Read more about: manju pillai
    English summary
    actress Manju Pillai revealed KPAC Lalitha's opinion about Sujith Vaassudev
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X