'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോ​ഗ്രാമിൽ ‍ചിരിക്കുന്നത് നിബന്ധനയില്ല'

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളും മഴവിൽ മനോരമയിലെ തട്ടീം മുട്ടീം സീരിയലുമാണ് മഞ്ജുവിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം സിനിമയിലും തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇപ്പോൾ. ഹോമിന്റെയും ഫാലിമിയുടെയും റിലീസിനുശേഷം മഞ്ജുപിള്ളയാണ് മലയാളത്തിലെ തിരക്കുള്ള സഹനടിമാരിൽ ഒരാൾ.

മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ മെന്ററായും മഞ്ജു പിള്ളയിപ്പോൾ സജീവമാണ്. പ്രായം അമ്പതിനോട് അടുത്തെങ്കിലും ഇന്നും മഞ്ജു ചെറുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിൽ മെന്ററായശേഷം മഞ്ജുവിന് ഏറ്റവും കൂടുതൽ നേരിടേണ്ടി വരാറുള്ള ഒരു ചോദ്യമാണ് ചിരി വന്നിട്ട് തന്നെയാണോ ആ പരിപാടിയിൽ ചിരിക്കുന്നത് എന്നത്.

Manju Pillai  Nivin Pauly

കാരണം സാബു മോൻ അബ്ദു സമദും നസീർ സക്രാന്തിയുമാണ് ഷോയിലെ മറ്റ് മെന്റർമാർ. ഇവരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ കോമഡികൾക്കനുസരിച്ച് മഞ്ജു പൊട്ടി പൊട്ടി ചിരിക്കുന്നത് കാണാം. സ്കിറ്റ് കണ്ട് മെന്റർമാരിൽ എത്ര പേർ ചിരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നത്.

തനിക്ക് ചിരി വരാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെറിയ കോമഡികൾ കേട്ടാൽ പോലും താൻ നന്നായി ചിരിക്കുമെന്നും മഞ്ജു മൈൽ‌ സ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ പറയുന്നു. 'നിസാര കാര്യത്തിന് വരെ ഞാൻ പെട്ടന്ന് ചിരിക്കും. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും എനിക്ക് പെട്ടന്ന് ചിരി വരാറുണ്ട്. എന്നെക്കാളും ചിരിക്കുന്ന വേറെ രണ്ടുപേരെ ഞാൻ കണ്ടു.'

'അതിൽ ഒന്ന് ബേസിലും മറ്റൊന്ന് നിവിൻ പോളിയുമാണ്. നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. അത്രത്തോളം ചിരിക്കും. ഞങ്ങൾ ഒരുമിച്ച് മലയാളി ഫ്രം ഇന്ത്യ എന്നൊരു സിനിമ ഇപ്പോൾ ചെയ്തു. അതിന്റെ സെറ്റിൽ വെച്ചാണ് നിവിൻ ഇത്രത്തോളം കൺട്രോളില്ലാതെ ചിരിക്കുമെന്ന് എനിക്ക് മനസിലായത്. ബേസിലും അഭിനയിക്കുമ്പോൾ ചിരിക്കും.'

'ഞാൻ ദേഷ്യപ്പെട്ടും കരഞ്ഞും അഭിനയിക്കുന്ന സീനിലെല്ലാം വന്ന് നിവിൻ ചിരിക്കും. ഞാൻ ലൈഫിലെ ഓരോ നിമിഷവും എഞ്ചോയ് ചെയ്യുന്നയാളാണ്. കാരണം നമ്മുടെ ലൈഫ് നമ്മുടെ കയ്യിൽ അല്ല. പലരും ചോദിക്കാറുണ്ട്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഞാൻ ചിരി വന്നിട്ട് ചിരിക്കുന്നതാണോയെന്ന്. സത്യമാണ് പ്രേക്ഷകരെ ചിരി വന്നിട്ട് തന്നെയാണ് ഞാൻ ചിരിക്കുന്നത്. മാത്രമല്ല ആ ഷോയുടെ ഫുൾ കൺട്രോൾ ഞങ്ങൾക്കാണ്.'

Manju Pillai  Nivin Pauly

'ചിരിക്കരുത് ചിരിക്കണം എന്നൊന്നും റസ്ട്രിക്ഷൻ ഇല്ല. നമുക്ക് ചിരി വന്നാൽ നമ്മൾ ചിരിക്കും', എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. ഒരു മകളാണ് മഞ്ജു പിള്ളയ്ക്കുള്ളത്. മകൾ വളർന്നതോടെ അവളുടെ സഹായത്തോടെ ഡ്രെസ്സിങ് സ്റ്റൈലിൽ അടക്കം ഒരുപാട് മാറ്റങ്ങൾ മഞ്ജു കൊണ്ടുവന്നിട്ടുണ്ട്.

അമ്മയും മകളുമാണെന്ന് പറയില്ലെന്നാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ കാണുമ്പോൾ ആരാധകർ കുറിക്കാറുള്ളത്. ദയ സുജിത്ത് വിദേശത്താണ് പഠിക്കുന്നത്. തന്റെ മോഡലിങ് ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ബോൾഡ് ചിത്രങ്ങൾ ദയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്.

Read more about: manju pillai nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X