'അമ്മക്കൊപ്പം എത്തി മകളും'; മകളെ ചേർത്തു പിടിച്ച് മഞ്ജു പിള്ള; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വർഷങ്ങളായി മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മഞ്ജു പിള്ള. ഹാസ്യ വേഷങ്ങളിലാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. സിനിമകളേക്കാൾ ജനപ്രിയ പരമ്പരകൾ നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. മിനിസ്‌ക്രീനിൽ സ്ഥിരം സാന്നിദ്ധ്യമായപ്പോൾ സിനിമകളിൽ ഇടക്കിടെയാണ് മഞ്ജു പിളള അഭിനയിച്ചിരുന്നത്. അതും ചെറിയ റോളുകളിൽ മാത്രം. ഏറെ നാളുകൾക്ക് ശേഷമാണ് ഹോം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
Recommended Video
ഹോം എന്ന ചിത്രം കണ്ടവരെയെല്ലാം അതിശയിപ്പിച്ച പ്രകടനമാണ് മഞ്ജു പിളള കാഴ്ചവെച്ചത്. റോജിൻ തോമസ് സംവിധാനം ചെയ്ത സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജു പിളളയുടെ കൈയ്യിൽ ഭദ്രമായിരുന്നു. തനി മലയാളി വീട്ടമ്മയായി ശ്രദ്ധേയ പ്രകടനമാണ് നടി ചിത്രത്തിൽ കാഴ്ചവെച്ചത്.

ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, നസ്ലെൻ, ജോണി ആന്റണി തുടങ്ങിയവർക്കൊപ്പം മഞ്ജു പിളളയുടെ കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രശംസകൾ താരത്തിന് ലഭിച്ചിരുന്നു.
സിനിമയിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും ഇപ്പോൾ നിറസാന്നിധ്യമാണ് മഞ്ജുപിള്ള. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജായും താരം എത്താറുണ്ട്. അതുപോലെതന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. സാരി വേഷത്തിലാണ് മഞ്ജുവും മകളും ഉള്ളത്. ദിയ സുജിത്ത് ആണ് മഞ്ജുവിന്റെ മകളുടെ പേര്.
മകളെ ചേർത്തുപിടിച്ച് 'ലൈക്ക് ഡോട്ടർ ലൈക്ക് മദർ' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മക്കൊപ്പം എത്തിയല്ലോ മകളും എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രവുമായി ഇടയ്ക്കിടയ്ക്ക് മഞ്ജു എത്താറുണ്ട്. ചിലപ്പോഴൊക്കെ കുടുംബസമേതം ഉള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യും.
അമ്മയും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് കുടുംബ വിശേഷങ്ങളും ഒക്കെ ആരാധകർ തിരക്കാറുണ്ട്. ഒപ്പം മഞ്ജുവിന്റെ പുതിയ പ്രോജക്ടുകൾ അറിയാനും ആരാധകർക്ക് ആകാംക്ഷയാണ്.
സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിൽ കൂടി നടി സജീവമായെങ്കിലും ഇടക്കാലത്ത് മാറി നിൽക്കുകയായിരുന്നു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫീൽ ഗുഡ് ചിത്രമായി ഒരുക്കിയ ഹോം ആണ് മഞ്ജുവിന്റേതായി ഒടുവിൽ ശ്രദ്ധ നേടി കൊടുത്ത സിനിമ. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'കോളാമ്പി' എന്ന ചിത്രത്തിലും മഞ്ജു അഭിനയിച്ചിരുന്നു.


Click it and Unblock the Notifications