'വീടിന്റെ പാല് കാച്ചലിനും ഭർത്താവ് വന്നില്ലേ?, നിങ്ങൾ പിരിഞ്ഞോ?'; മഞ്ജുവിനെ വിടാതെ ആരാധകർ, വൈറലായി വീഡിയോ!

മിനി സ്ക്രീനിലൂടെ വന്ന് സിനിമയിൽ ചുവട് പിടിക്കുന്നവർക്ക് പ്രേക്ഷക മനസിൽ പ്രേത്യക സ്ഥാനവും സ്നേഹവും കാണും. അത്തരത്തിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മഞ്ജു പത്രോസ്.

സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായ മഞ്ജു ബിഗ് ബോസിലും മത്സരിച്ചിരുന്നു. പക്ഷെ മഞ്ജു പങ്കെടുത്ത ബി​ഗ് ബോസ് സീസൺ പാതി വഴിയിൽ അവസാനിപ്പിച്ചതിനാൽ വിജയികൾ ഉണ്ടായിരുന്നില്ല.

ബി​​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നെ​ഗറ്റീവ് കമന്റ്സുകൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുള്ള നടി കൂടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ താരം യുട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

വന്നവഴി മറന്ന് ജീവിക്കുന്നയാളല്ല താനെന്ന് മഞ്ജു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത മഞ്ജു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ച് എടുത്തിരിക്കുകയാണ്. സ്വന്തമായി ഒരു വീട് എന്നതായിരുന്നു സ്വപ്നം.

വളരെ നാളത്തെ സ്വപ്നമാണ്...

ഇപ്പോഴിത മനോഹരമായൊരു വീട് മഞ്ജു പണിതുയർത്തിയിരിക്കുകയാണ്. താരത്തിന്റെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മഞ്ജുവിന്റെ ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം പാല് കാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മനോഹരമായ ഇരുനില വീടാണ് മഞ്ജു പണി കഴിപ്പിച്ചിരിക്കുന്നത്. സന്തോഷം എന്നല്ലാതെ ഒന്നും പറയാനില്ല. 'വളരെ നാളുകളായുള്ള ഒരു ആ​ഗ്രഹമായിരുന്നു സ്വന്തമായൊരു വീട്.'

മഞ്ജുവിന്റെ സ്വപ്‌ന വീടിന്റെ പാല് കാച്ചൽ ആഘോഷമായി

'ഇപ്പോൾ ഞാൻ എന്റെ സ്വന്തം വീടിന് ഉള്ളിലാണ് നിൽക്കുന്നത്. സ്നേഹിച്ചവരോട് തിരിച്ചും സ്നേഹം മാത്രം. വെറുത്തവരോടും സ്നേഹമാണുള്ളത്. എന്നെ കൂടുതൽ കരുത്തയാക്കിയതിന്' എന്നാണ് പാല് കാച്ചൽ ചടങ്ങിന് ശേഷം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'മഞ്ജുവിന്റെ വീട്ടിലാണ് ഞാൻ നിൽക്കുന്നത്.'

'അവളുടെ സന്തോഷത്തിലും ദുഖത്തിലുമെല്ലാം ഞാൻ ഉണ്ടായിട്ടുണ്ട്. അവളെ ഏറ്റവും കൂടുതൽ മനസിലാക്കിയിട്ടുള്ള ഒരാളാണ് ഞാൻ' എന്നാണ് മഞ്ജുവിന്റെ ഉറ്റ ചങ്ങാതി സിമി പറഞ്ഞത്.

'ഭർത്താവ് എവിടെയെന്ന്' ആരാധകർ

മഞ്ജുവും സിമിയും ഒരുമിച്ചാണ് ബ്ലാക്കീസ് എന്ന യുട്യൂബ് ചാനലിൽ വീഡിയോകൾ ചെയ്യുന്നത്. അതേസമയം പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ വൈറലായതോടെ നിരവധി നെ​ഗറ്റീവ് കമന്റുകളും എത്തി.

താരത്തിന്റെ ഭർത്താവിനെ കുറിച്ചുള്ളതാണ് കമന്റുകളിൽ ഏറെയും. വീട് കിട്ടിയപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു, വെറുതെ ഒരു ഭർത്താവ്, സുനിച്ചൻ എവിടെ, ഭർത്താവ് വന്നില്ലേ... എന്നിങ്ങനെയുള്ള ചോദ്യങ്ങളും കമന്റുകളുമാണ് വീഡിയോയിൽ ഏറെയും.

വീട് അടിപൊളി

വീട് അടിപൊളിയാണെന്ന് കമന്റ് ചെയ്ത് ആശംസ അർപ്പിച്ചും ചില ആരാധകർ എത്തി. 'ജോലിയോ വരുമാനമോ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. ജോലിയും വരുമാനവും ജീവിതത്തില്‍ കുറച്ചുകൂടെ ധൈര്യവും വന്നത് ഇപ്പോഴാണ്.'

'ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം അന്നും ചെയ്യാനിഷ്ടമാണ്. പക്ഷെ അന്നിത് ചെയ്യാന്‍ എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല. എങ്ങനെയാണ് അഭിനയമേഖലയിലേക്ക് എത്തിപ്പെടുക എന്നത് എനിക്കും അറിയില്ലായിരുന്നു.'

സാഹചര്യം കിട്ടുമ്പോള്‍ അത് കൃത്യമായി ഉപയോഗിക്കുക

'നമുക്കൊരു സാഹചര്യം കിട്ടുമ്പോള്‍ അത് കൃത്യമായി ഉപയോഗിക്കുക എന്നതാണ് എനിക്ക് പറയാനുള്ളതെന്നാണ്' മഞ്ജു തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ മഞ്ജുവിന് നെഗറ്റീവ് കമന്റുകൾ പതിവാണ്.

ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X