ഏറ്റവും പ്രിയപ്പെട്ടയാളെ കണ്ട സന്തോഷം മുഖത്തുണ്ട്, ഒരു വയസിൽ മഞ്ജുവിന്റെ ഫാനായ നിറ്റാര, പേളിയുടെ കുറിപ്പ്!

കഴിഞ്ഞ ദിവസമായിരുന്നു പേളി മാണി-ശ്രീനിഷ് ദമ്പതികളുടെ ഇളയമകൾ നിറ്റാരയുടെ ഒന്നാം പിറന്നാൾ ആഘോഷം. പേളി മകൾക്ക് പിറന്നാൾ ആശംസിച്ച് വീഡിയോയും കുറിപ്പും പങ്കിട്ടപ്പോൾ ഇത്രപെട്ടന്ന് നിറ്റാരയ്ക്ക് ഒരു വയസായോ എന്നുള്ള അത്ഭുതമായിരുന്നു ആരാധകർക്ക്. കാരണം എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ് താരത്തിന്റെ വ്ലോ​ഗുകൾ സ്ഥിരം കാണുന്ന പ്രേക്ഷകർക്ക് തോന്നുന്നത്.

നിറ്റാരയെ ​ഗർഭിണിയായിരുന്ന സമയത്തും യാത്രകളും വ്ലോ​ഗും പോഡ്കാസ്റ്റുമെല്ലാമായി പേളി സജീവമായിരുന്നു. നിറ്റാര പിറന്നതും ഒന്നാം പിറന്നാൾ ആഘോഷം എത്തിയതുമെല്ലാം കണ്ണടച്ച് തുറക്കുമ്പോൾ കഴിഞ്ഞതുപോലെയാണെന്നും കുട്ടികളെ വളരെ വേ​ഗത്തിൽ വളരുന്നുവെന്നുമെല്ലാം കമന്റുകളുണ്ട്. നിറ്റാരയുടെ ഒന്നാം പിറന്നാൾ ​ഗംഭീരമായി തന്നെയാണ് കുടുംബം ആഘോഷിച്ചത്.

Manju Warrier Pearle Maaney

സിനിമാ-ടെലിവിഷൻ ലോകത്ത് നിന്നുള്ളവരെല്ലാം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിറന്നാൾ ആ​ഘോഷത്തിലെ സ്പെഷ്യൽ ​ഗസ്റ്റ് നടി മഞ്ജു വാര്യരായിരുന്നു. പേളി ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് മഞ്ജുവും നിറ്റാരയ്ക്ക് പിറന്നാൾ എത്തിയിരുന്നുവെന്ന് ആരാധകർ മനസിലാക്കിയത്. ആദ്യമായാണ് പേളിയുടെ കുടുംബത്തിലെ ഒരു ഫങ്ഷനിൽ അതിഥിയായി മഞ്ജു വാര്യർ എത്തുന്നത്.

നിറ്റാരയുടെ പിറന്നാളിന് മഞ്ജു സ്പെഷ്യൽ ​ഗസ്റ്റായി എത്തിയതിന് പിന്നിലെ കാരണം പേളി കുറിപ്പിലൂടെ വിശദമാക്കിയിരുന്നു. നിറ്റാരയുടെ പ്രിയപ്പെട്ട പാട്ടിലെ പ്രിയപ്പെട്ട ആൾ പിറന്നാൾ ദിനത്തിൽ കാണാൻ വന്നപ്പോൾ... നിതാര ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഈ പാട്ടിന്റെ ലൂപ്പിലാണ് എന്ന് അറിയുന്നവർക്ക് അറിയാം.

അവളുടെ പിറന്നാൾ ദിനത്തിൽ അവൾക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണിതെന്ന് ഞാൻ കരുതുന്നു. മഞ്ജു വാര്യർ നിങ്ങളുടെ സാന്നിധ്യത്തിന് വളരെ നന്ദി. നിങ്ങൾ എപ്പോഴും ഞങ്ങളുടെ കുടുംബമായിരുന്നു. എപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നാണ് പേളി കുറിച്ചത്. മഞ്ജുവിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ വേട്ടയ്യനിലെ മനസിലായോ എന്ന ഡാൻസ് നമ്പറാണ് നിറ്റാരയ്ക്ക് ഏറെ പ്രിയപ്പെട്ട ​ഗാനം.

മുമ്പൊരിക്കൽ മനസിലായോ ​ഗാനത്തിന് വൈബ് ചെയ്യുന്ന നിറ്റാരയുടെ വീഡിയോ പേളി സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വളരെ സിംപിൾ കൂൾ ലുക്കിലാണ് മഞ്ജു വാര്യർ പിറന്നാൾ ആഘോഷത്തിന് എത്തിയത്. ബ്യൂട്ടി ക്യൂൻസ് ഇൻ വൺ ഫ്രെയിം, നിറ്റാര വലുതാവുമ്പോൾ ഈ ഫോട്ടോസ് കാണുമ്പോൾ എന്ത് സന്തോഷം ആയിരിക്കും.

Manju Warrier Pearle Maaney

മഞ്ജു ചേച്ചി അന്നും ഇതുപോലെ സുന്ദരി ആയിരിക്കും. എന്തൊരു സിമ്പിളാണ് മഞ്ജു ചേച്ചി എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. രണ്ട് വർഷം മുമ്പ് ആയിഷ സിനിമയുടെ പ്രമോഷനായി പേളിക്ക് മഞ്ജു നൽകിയ അഭിമുഖത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. അമല പോൾ, ​ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ നിരവധി താരങ്ങളും പിറന്നാൾ ആ​ഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

നിലയെ ​ഗർഭിണിയാകുന്നതിന് മുമ്പ് വരെ മിനി സ്ക്രീൻ ഷോകളിൽ അവതാരകയായി സജീവമായിരുന്നു പേളി. നിലയുടെ വരവോടെയാണ് പൂർണ്ണമായും യുട്യൂബ് ചാനലിന് വേണ്ടി പ്രവർത്തിച്ച് തുടങ്ങിയത്. വളരെ സെലക്ടീവായി ചില അവാർഡ് ഷോകളിൽ മാത്രമാണ് പേളി ഇപ്പോൾ ആങ്കറായി പ്രത്യക്ഷപ്പെടാറുള്ളു.

Read more about: manju warrier pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X