'കരയാതെ ഇത്രയും ചിരിക്കാൻ സാധിക്കില്ല, ഈ ചിരി പലർക്കും പ്രചോദനമാണ്... സന്തോഷമാണ്'; മഞ്ജുവിനോട് ആരാധകർ!
നഷ്ടപ്പെട്ട് പോയിയെന്ന് തോന്നിയ ജീവിതം തിരികെ പിടിച്ച് സന്തോഷത്തോടെ കഴിയുന്ന ഒത്തിരിപ്പേർ നമ്മുടെ സമൂഹത്തിലുണ്ട്. ദീർഘകാലത്തെ കഠിനാധ്വാനവും ആത്മസമർപ്പണവുമാണ് അവർക്ക് പുതിയ ജീവിതവും സന്തോഷവും തിരികെ ലഭിക്കാൻ കാരണമായത്.
അത്തരത്തിൽ കഠിനാധ്വാനത്തിലൂടെ വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നടിയണ് മഞ്ജു വാര്യർ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി ഒട്ടനവധി കഥാപാത്രങ്ങൾ മഞ്ജു വാര്യർ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചു.
മലയാളത്തിലെ മികച്ച പത്ത് നടിമാരുടെ പേരുടെത്താൽ അതിൽ മുന്നിൽ തന്നെയുണ്ടാകും നടി മഞ്ജു വാര്യരുടെ പേര്. വിവാഹത്തോടെ കരിയർ അവസാനിപ്പിച്ച മഞ്ജു ഇപ്പോൾ പഴയപോലെ തന്നെ സിനിമയിൽ സജീവമാണ്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്തത്.
അന്ന് എല്ലാവരും നല്ലൊരു നടിയെ നഷ്ടപ്പെടുന്നുവെന്ന സങ്കടത്തിലായിരുന്നു. വിവാഹത്തോടെ ആരാധകർ പ്രതീക്ഷിച്ചത് തന്നെ നടന്നു. മഞ്ജു അഭിനയം ഉപേക്ഷിച്ച് കുടുംബസ്ഥയായി. വല്ലപ്പോഴും മാത്രം ചിലങ്കയണിഞ്ഞ് നൃത്തം അവതരിപ്പിച്ചുവെന്ന് മാത്രം.

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു മഞ്ജു. ഇന്നത്തെ പല നടിമാർക്കും ലഭിക്കാത്ത അവസരങ്ങൾ അന്നത്തെ പ്രമുഖരായ മലയാള സിനിമയിലെ സംവിധായകർക്കൊപ്പം മഞ്ജുവിന് ലഭിച്ചു.
കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നിവയാണ് വിവാഹത്തിന് മുമ്പ് മഞ്ജു വാര്യർ ചെയ്ത സിനിമകൾ. പിന്നീട് പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2014ൽ മഞ്ജു വാര്യർ തിരികെ അഭിനയത്തിലേക്ക് എത്തി.
അതൊരു വലിയ മാറ്റത്തിന് കാരണമായി. മലയാളത്തിൽ മാത്രം കേട്ടിരുന്നപേര് ഇപ്പോൾ ഇന്ത്യൻ സിനിമയിലൊട്ടാകെ അലയടിക്കുന്നു.

രൂപത്തിലും വലിയ മാറ്റം മഞ്ജു വാര്യർക്ക് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
നിങ്ങളുടെ ഉള്ളില്‍ കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ മാറുന്നു എന്ന ക്യാപ്ഷനോടെയായാണ് മഞ്ജു വാര്യര്‍ പുതിയ ചിത്രങ്ങള്‍ പങ്കിട്ടത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
ശിവദ, ശരണ്യ മേനോന്‍, അഭയ ഹിരണ്‍മയി, ശ്രീറാം രാമചന്ദ്രന്‍, ജ്യോത്സ്‌ന തുടങ്ങിയവരെല്ലാം ഫോട്ടോയ്ക്ക് കമന്റുമായി എത്തി. ആരാധകരും കമന്റുകളുമായെത്തിയിരുന്നു.

'വാശിയുള്ളൊരു പെണ്ണാണ്. തോൽപ്പിച്ചവരുടെ മുന്നിൽ സ്വപ്രയത്നം കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ഉയർന്ന് വന്നവളാണ്. ആത്മാഭിമാനം ആരുടെ മുന്നിലും പണയം വെക്കാത്ത റിയൽ ഫൈറ്റർ മഞ്ജു വാര്യർ. എന്നെ അമ്പരിപ്പിക്കുന്നത് നിങ്ങളുടെ ചിരിയാണ്. നിങ്ങൾ ചിരിച്ചെങ്കിൽ എത്രമാത്രം കരഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ മനസിലാക്കുന്നു.'
'കരയാതെ ഇത്രയും ചിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അവിടെയാണ് നിങ്ങൾ ലേഡി സൂപ്പർസ്റ്റാർ ആവുന്നതെന്നായിരുന്നു' ആരാധകർ പറഞ്ഞത്. 'ഈ ചിരി കുറച്ച് വർഷങ്ങളായി പലർക്കും പ്രചോദനമാണ്. കാണുമ്പോൾ മനസിന് സന്തോഷം... മഞ്ജുവിനെ മാത്രം മനസിൽ കണ്ട് ഒരു കഥയുമായി നടക്കുന്നയാളാണ് ഞാൻ.'

'എന്നെങ്കിലും ഞാൻ മഞ്ജുവിൻ്റെ മുന്നിലെത്തുമെന്ന പ്രതീക്ഷയുണ്ട്. നല്ലത് മാത്രം നേരുന്നു എന്നായിരുന്നു മറ്റൊരാൾ' കമന്റ് ചെയ്തത്. റിലീസിന് തയ്യാറെടുക്കുന്ന മഞ്ജു വാര്യര്‍ ചിത്രം ആയിഷയാണ്. മലയാളത്തിലെ ആദ്യ ഇന്തോ-അറബിക് ചിത്രമായ ആയിഷയിലെ നൃത്തം സംവിധാനം ചെയ്തരിക്കുന്നത് പ്രഭുദേവയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങി മറ്റനേകം ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.


Click it and Unblock the Notifications