'എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് അവരെ കാണാൻ പോയത്, ചിലർ ആ ഒരു സൻമനസ് കാണിക്കാറുണ്ട്'; മഞ്ജു വാര്യർ
സ്ത്രീകൾ എപ്പോഴും റോൾമോഡലായി കാണുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെപ്പോലെ മഞ്ജു മാത്രമെയുള്ളൂവെന്നാണ് ആരാധകർ പറയാറുള്ളത്. എല്ലാ നഷ്ടപ്പെട്ടിട്ടും വിട്ടുപോയിട്ടും അവയെല്ലാം ചെറു പുഞ്ചിരിയോടെയാണ് മഞ്ജു നേരിട്ടത്.
നടി എന്നതിലുപരി തങ്ങൾക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയായും കുടുംബത്തിലെ ഒരു അംഗമായുമെല്ലാമാണ് മഞ്ജുവിനെ ആരാധകർ പരിഗണിക്കുന്നത്. അതുകൊണ്ടാണ് മഞ്ജു ഇന്ന് കേരളത്തിൽ ഒരു ബ്രാൻഡായി മാറിയത്.
ദിലീപുമായുള്ള വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച് പോയ മഞ്ജു പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് തിരികെ എത്തിയത്. രണ്ടാം വരവിൽ മഞ്ജു അഭിനയത്തിൽ മാത്രമല്ല നൃത്തത്തിൽ അടക്കം പുതിയ ഉയരങ്ങൾ താണ്ടാൻ തുടങ്ങി.
ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ വളരെ അധികം താരമൂല്യമുള്ള നടിയായി മഞ്ജു വാര്യർ മാറി. ഇപ്പോഴിത ആമി എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന ടോക്ക് ഷോയിൽ മഞ്ജു വാര്യർ പങ്കെടുത്ത് സംസാരിച്ച ചില കാര്യങ്ങളാണ് വൈറലാകുന്നത്.

ശോഭന, ഉർവശി, രേവതി, സുഹാസിനി എന്നീ നടിമാരെ കുറിച്ചുള്ള തന്റെ അഭിപ്രായവും ആദ്യമായി എഴുത്തുകാരി മാധവിക്കുട്ടിയെ കണ്ടപ്പോഴുള്ള അനുഭവവും മഞ്ജു വാര്യർ വീഡിയോയിൽ പറയുന്നുണ്ട്.
'എന്റെ സൗന്ദര്യത്തിന് ഒരു രഹസ്യമേയില്ല. സന്തോഷമായി ഇരിക്കുക എന്നത് മാത്രമെയുള്ളു. ഒരു നാടകമാണ് ഇതുവരെ ചെയ്തത്. ശാകുന്തളമാണ് അത്. നാടകത്തിന് റീടേക്ക് ഇല്ലല്ലോ അതുകൊണ്ട് സ്റ്റേജിൽ കയറുമ്പോൾ ടെൻഷനാണ്.'

'ശോഭന, ഉർവശി, രേവതി, സുഹാസിനി എന്നീ നടിമാരെല്ലാം എന്റെ മനസിൽ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളാണ്. അതിനാൽ തന്നെ അസൂയ തോന്നേണ്ട ആവശ്യമില്ല. രണ്ടാം വരവിൽ ചെയ്ത എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് ചെയ്തതാണ്.'
'സിനിമയുടെ ക്വാളിറ്റി കഴിഞ്ഞെ പ്രതിഫലം നോക്കും. വ്യക്തിപരമായ ചോദ്യങ്ങൾ ഭയന്ന് ഇന്റർവ്യു ഒഴിവാക്കിയിട്ടില്ല. എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാറില്ല. ആ ഒരു സൻമനസ് കാണിക്കാറുണ്ട് ആളുകൾ.'

'ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്താണ് എന്റെ സുഹൃത്ത് സന്തോഷേട്ടൻ ഞങ്ങളെ മാധവിക്കുട്ടിയുടെ അടുത്തേക്ക് കൊണ്ടുപോയത്. എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവത്രെ.'
'കാണാൻ സാധിക്കുമെന്ന് പോലും ഞാൻ വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേട്ടപ്പോഴെ സന്തോഷത്തോടെ മാധവിക്കുട്ടിയെ കാണാൻ പോയി. കണ്ടതും വളരെ സ്നേഹത്തോടെ വന്ന് ഒരുപാട് നേരം സംസാരിച്ചു. ഊണൊക്കെ കഴിച്ചിരുന്നു.'

'കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ പ്രകടനത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച സമയത്ത് മാധവിക്കുട്ടി ഒരു ബൊക്കെയും നീർമാതളം പൂത്തകാലം എന്ന ബുക്കും സമ്മാനമായി തന്നിരുന്നു' മഞ്ജു വാര്യർ പറഞ്ഞു.
രണ്ടാം വരവിന് ശേഷമാണ് മഞ്ജുവിന് തമിഴിൽ അരങ്ങേറാൻ സാധിച്ചത്. ആദ്യത്തെ സിനിമ ധനുഷ് നായകനായ വെട്രിമാരന്റെ അസുരൻ ആയിരുന്നു. അടുത്തിടെ തല അജിത്തിനൊപ്പം തുനിവ് എന്ന സിനിമയും മഞ്ജു വാര്യർ ചെയ്തു.

കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലിൽ മഞ്ജു അവതരിപ്പിച്ച നൃത്ത നാടകം വൈറലായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു വാര്യർ സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നത്. കൃഷ്ണനായി മഞ്‌ജു നിറഞ്ഞാടി എന്നാണ് പ്രകടനം കണ്ടവർ പറഞ്ഞത്.
അതേസമയം മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് ആയിഷ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നടി നിലമ്പൂർ ആയിഷയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആയിഷ സിനിമ.


Click it and Unblock the Notifications