'‍മുപ്പത് ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയിട്ട് നാലുപേരെ കയറ്റാൻ പറ്റില്ലേ?, ഇതെല്ലാം ബക്കറ്റ് ലിസ്റ്റ് ആ​ഗ്രഹങ്ങൾ'

പതിനേഴാം വയസില്‍ പ്രേക്ഷക മനസുകളിലിടം പിടിച്ച് പിന്നീട് വാനോളം ഉയര്‍ന്ന നടി അങ്ങനെ വിശേഷിപ്പിക്കാം മഞ്ജുവിനെ. മഞ്ജു വാര്യര്‍ എന്ന നടിയോളം തന്നെ മഞ്ജു വാര്യര്‍ എന്ന ഫാഷന്‍ ഐക്കണിനെയും നെഞ്ചേറ്റുന്ന കാലത്തിലേക്ക് ആരാധക ഹൃദയങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ബ്രാന്‍ഡ് നെയിം എന്ന നിലയിലേയ്ക്ക് മഞ്ജുവാര്യര്‍ എന്ന പേര് മാറിയിരിക്കുന്നു. അഭിനയത്തില്‍ മാത്രമല്ല ഫിറ്റ്‌നസിലും പുലിയാണെന്ന് തെളിയിച്ച താരത്തിന്റെ സഞ്ചാരം താൻ ആ​ഗ്രഹിച്ച ജീവിതം നയിച്ചുകൊണ്ടാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ മഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും ഓരോ വിശേഷങ്ങളും അതിവേ​ഗത്തിൽ വൈറലായി മാറാറുണ്ട്. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ മഞ്ജു വാര്യർ അടുത്തിടെ ഒരു ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. താരം ആഗ്രഹിച്ച് സ്വന്തമാക്കിയ ബൈക്കുമായി റൈഡിന് ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു.

Manju Warrier

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്കാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യർ ലൈസൻസ് എടുക്കുന്ന വേളയിൽ പറഞ്ഞിരുന്നു. അടുത്തിടെ നടനും സംവിധായകനുമായ സൗബിൻ ഷാഹിറുനൊപ്പവും മഞ്ജു വാര്യർ റൈഡ് നടത്തിയിരുന്നു.

അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് പലപ്പോഴായി മഞ്ജു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ബൈക്കിനെ കുറിച്ച് നടൻ ബൈജു സന്തോഷുമായി മഞ്ജു നടത്തിയ ഒരു രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അമൃത ടിവിയിലെ കേരള ഫസ്റ്റ് സ്റ്റാന്റ് അപ്പ് കോമഡി എന്ന ഷോയിൽ അതിഥികളായി വന്നതായിരുന്നു ഇരുവരും മഞ്ജു മുപ്പത് ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയ കാര്യം അവതാരകർ പറഞ്ഞപ്പോഴാണ് ബൈജു സന്തോഷ് അറിയുന്നത്. വില മുപ്പത് ലക്ഷമാണെന്ന് കേട്ടയുടൻ നാല് പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ പറ്റുമോയെന്നായി ബൈജുവിന്റെ ചോദ്യം.

എന്നാൽ കൗണ്ടറ് കേട്ട് ചിരിക്കാൻ മാത്രമെ മഞ്ജുവിന് സാധിച്ചുള്ളു. മുപ്പത് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയിട്ട് നാലുപേരെ കയറ്റാൻ പറ്റില്ലേ? എന്നായിരുന്നു അടുത്താതായി മഞ്ജുവിനോട് ബൈജു ചോദിച്ചത്. ശേഷം ബൈക്ക് എടുക്കാനുള്ള കാരണത്തെ കുറിച്ച് മറ്റ് അതിഥികളായ രമേഷ് പിഷാരടിയോടും മനോജ് കെ ജയനോടും ബൈജുവിനോടും മഞ്ജു വിവരിച്ചു. ഡാൻസ് പ്രാക്ടീസ് നടക്കുന്നുണ്ട്.

Manju Warrier

ഈ അടുത്ത് രാധേശ്യാം എന്ന് പറഞ്ഞ് ഒരു കൃഷ്ണവേഷം ചെയ്തിരുന്നു. അതൊരു കുച്ചിപ്പുടി ഡാൻസ് ഡ്രാമയായിരുന്നു. പിന്നെ ഡാൻസ് പ്രാക്ടീസ് നടക്കുന്നുണ്ട്. സമയം കിട്ടുമ്പോഴൊക്കെ സജീവമായി ചെയ്യുന്നുണ്ട്. പത്ത് മുപ്പത് ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യുവിന്റെ ഒരു ബൈക്ക് വാങ്ങിയിരുന്നു അടുത്തിടെ. ബൈക്ക് വാങ്ങിയത് പെട്ടന്നുള്ള ഇൻസ്പിരേഷൻ കൊണ്ടല്ല.

സത്യം പറഞ്ഞാൽ എന്റെ ഉള്ളിന്റെ ഉള്ളിൽ ബക്കറ്റ് ലിസ്റ്റ് എന്ന് പറഞ്ഞ് ഞാൻ ചിന്തിച്ച് വെച്ചിരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് ഒരു ബുള്ളറ്റ് ഓടിക്കാൻ പഠിക്കുക എന്നത്. കുട്ടിക്കാലം മുതൽ ഈ ആ​ഗ്രഹം എന്റെ മനസിലുണ്ട്. കുറച്ച് നാൾ മുമ്പ് വരെ അങ്ങനൊരു ആ​ഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളു. അല്ലാതെ അതിനായി ഒന്നും തന്നെ ഞാൻ ചെയ്തിരുന്നില്ല.

അങ്ങനെ ഈ അടുത്ത് തമിഴ് സിനിമയുടെ ഷൂട്ടിനിടെ അജിത്ത് സാറിനൊപ്പം ബൈക്ക് റൈഡിന് പോകാൻ അവസരം കിട്ടി. അപ്പോഴാണ് ബൈക്ക് റൈഡിന്റെ ഫീലിങ് എനിക്ക് മനസിലായത് എന്നാണ് ബൈക്ക് വാങ്ങാനുള്ള കാരണം വിവരിച്ച് മഞ്ജു പറഞ്ഞത്. പ്രായത്തെ മറികടക്കുന്ന സൗന്ദര്യ സംരക്ഷണത്തിലും അഭിയനയ മികവിലും മമ്മൂട്ടിയെ അനുസ്മരിപ്പിക്കുന്ന മഞ്ജുവിന്റെ ഓരോ നേട്ടവും മലയാളിയെ സന്തോഷിപ്പിക്കാറുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X