For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ പേരിൽ മൂന്ന് ലോണുകളുണ്ട്'; അന്ന് കൈയ്യിലുള്ളത് ടാക്സി കാശ് മാത്രം, മീനാക്ഷിയുടെ പേര് പറയാതെ മഞ്ജു!

  |

  മലയാള സിനിമയിൽ ഒട്ടനവധി പ്രണയ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഒരുമിച്ച് അഭിനയിക്കുമ്പോൾ, ഒരുമിച്ച് പ്രവർത്തിക്കുമ്പോഴൊക്കെയാണ് പലരും സഹ താരങ്ങളുമായി പ്രണയത്തിലായിട്ടുള്ളത്. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തി.

  ഇപ്പോഴും ആ പ്രണയത്തോടെ കുടുംബ ജീവിതം നയിക്കുന്നവരുണ്ട്. ചിലരാകട്ടെ കുറച്ച് വർഷം കഴിഞ്ഞപ്പോഴേക്കും ഒരുമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനാൽ വേർപിരിഞ്ഞു. അത്തരത്തിൽ ആരാധകരടക്കം വേർപിരിഞ്ഞത് മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞപ്പോഴാണ്.

  Also Read: അന്ന് ചാക്കോച്ചൻ ദേഷ്യപ്പെട്ടപ്പോൾ; ശാലിനി-അജിത്ത് പ്രണയമറിഞ്ഞത് ആ കോളിൽ നിന്നും; ജോമോൾ

  സല്ലാപം മുതലുള്ള ഇരുവരുടേയും സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചത്. മഞ്ജു സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടപ്പോഴാണ് ദിലീപുമായുള്ള വിവാഹം നടന്നത്.

  പിന്നാലെ മഞ്ജു അഭിനയത്തോടും നൃത്തത്തോടുമെല്ലാം ​ഗുഡ് ബൈ പറഞ്ഞ് വീട്ടമ്മയായി ഒതുങ്ങി. ശേഷം മകൾ കൂടി ജീവിതത്തിലേക്ക് വന്നതോടെ മഞ്ജു അഭിനയത്തിലേക്ക് തിരികെ വരുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷ ഇല്ലാതായി.

  1998ലായിരുന്നു മഞ്ജു വാര്യർ-ദിലീപ് വിവാഹം നടന്നത്. ശേഷം പതിനഞ്ച് വർഷത്തോളം ഒരുമിച്ച് ദാമ്പത്യ ജീവിതം നയിച്ച ശേഷം 2015ൽ ഇരുവരും വിവാഹ​മോചിതരായി. ദിലീപിൽ നിന്നും അകന്ന് കഴിയാൻ തുടങ്ങിയതോടെയാണ് മഞ്ജു വാര്യർ പതിയെ സിനിമയിലേക്കും നൃത്തത്തിലേക്കും തിരിച്ച് വന്നത്.

  വെറും കൈയ്യോടെ വന്ന് സ്വപ്രയത്നം കൊണ്ടാണ് രണ്ടാം വരവിൽ മഞ്ജു വാര്യർ തന്റെ സാമ്രാജ്യം കെട്ടിപൊക്കിയത്. മഞ്ജുവിന്റേതല്ലാതെ മലയാളി ഒരു നായികയുടേയും രണ്ടാം വരവ് ഇത്രത്തോളം ആഘോഷിച്ചിട്ടില്ല.

  മഞ്ജുവിനൊപ്പം പക്ഷെ മകൾ മീനാക്ഷി വന്നില്ല. അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയായ മഞ്ജുവിന്റെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

  ചതുർമുഖം റിലീസ് സമയത്ത് റെഡ് എഫ്എമ്മിനോടാണ് മഞ്ജു മനസ് തുറന്നത്. തന്റെ പേരിലുള്ള ലോണുകളെ കുറിച്ചുമെല്ലാം മഞ്ജു ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

  Also Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

  'ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ച് യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ. കാരണം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലതും എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്.'

  'അതുകൊണ്ടുതന്നെ ഒഴുക്കിന് അനുസരിച്ച് പോയ്കൊണ്ടേയിരിക്കുന്നു. ഷൂട്ടിങ് തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ വെറുതെ ഇരിക്കാനാണ് ഏറെ ഇഷ്ടം. വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടോ. രാഷ്ട്രീയ പാർട്ടിയെ കണ്ടല്ല വ്യക്തിയെ കണ്ടാണ് വോട്ട് ഞാൻ ചെയ്യുന്നത്.'

  'പൂർണ്ണിമയും ഭാവനയും ഗീതുവും സംയുക്തയും എല്ലാം എന്റെ പ്രിയങ്കരരാണ്. രണ്ടാം വരവ് ഞാൻ ഏറെ ആസ്വദിച്ചു. ഇപ്പോൾ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്. പ്രചരിക്കുന്ന ഗോസിപ്പുകളെ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയാറുണ്ട്. ബിസിനസ്സ് മേഖലയിലേക്ക് ഉടനെ ഇറങ്ങുന്നില്ല. എനിക്ക് കച്ചവടം അറിയില്ല.'

  'പക്ഷെ ലളിത സുന്ദരത്തിലൂടെ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്' മഞ്ജു വാര്യർ പറഞ്ഞു. അതേസമയം തനിക്ക് പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ പോലും മകൾ മീനാക്ഷിയുടെ പേര് മഞ്ജു ഉൾപ്പെടുത്തിയില്ല. മനപൂർവം വ്യക്തി ജീവിതത്തിൽ നടന്ന കാര്യങ്ങൾ അറിയാതെ പോലും വായിൽ നിന്ന് വീഴാതിരിക്കാൻ മഞ്ജു എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

  അതേസമയം മഞ്ജുവിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് മഞ്ജുവിനെ പ്രശംസിച്ചുള്ള കമന്റുകളുമായി എത്തിയത്. എങ്ങനെയാണ് ഒരു വ്യക്തിക്ക് ഇത്രയും പോസിറ്റീവായിരിക്കാൻ കഴിയുന്നത്. എന്നാണ് വൈറൽ ആകുന്ന വീഡിയോയിൽ ആരാധകർ കമന്റുകളായി കുറിക്കുന്നത്.

  'അന്ന് കാറിൽ കേറി പുള്ളിലുള്ള വീട്ടിലേക്ക് മഞ്ജു ചേച്ചി പോകുമ്പോൾ ടാക്സിക്ക് കൊടുക്കാനുള്ള കാശ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.. പിന്നെ ഉണ്ടാക്കിയതാണ് ഇതെല്ലാം... അപ്പോൾ പണം അല്ല മനസാണ് മുഖ്യം' ആരാധകരിൽ ഒരാൾ കുറിച്ചു.

  Read more about: manju warrier
  English summary
  Actress Manju Warrier Open Up About Her Personal Loans And Struggles, Old Video Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X