'പേഴ്സണൽ ട്രിപ്പിലേക്കാണ് അജിത്ത് സാർ എന്നെ ക്ഷണിച്ചത്, ആദ്യം സന്തോഷിച്ചെങ്കിലും പിന്നെ സംശയമായി'; മഞ്ജു!

രണ്ടാം വരവിലും തന്റെ വിജയം ഉറപ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി മുന്നോട്ട് പോകുന്ന താരമാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയ മഞ്ജു വാ​ര്യരുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ തുനിവാണ്.

അജിത്തും മഞ്ജുവാര്യരും ഒരുമിക്കുന്ന തുനിവ് നാളെ തിയേറ്ററിലെത്തുകയാണ്. ആദ്യമായാണ് മഞ്ജു വാര്യർ-അജിത്ത് കൂട്ടുകെട്ടിൽ ഒരു സിനിമ റിലീസിന് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിനെല്ലാം മികച്ച പ്രതികരമാണ് ലഭിച്ചത്.

Ajith Kumar, Ajith Kumar Manju Warrier, Manju Warrier road trip, Manju Warrier news, Manju Warrier photos, മഞ്ജുവാര്യർ, മഞ്ജുവാര്യർ അജിത്ത് , മഞ്ജുവാര്യർ വാർത്തകൾ, മഞ്ജുവാര്യർ തുനിവ്

കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് തുനിവ്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കുശേഷം അജിത്ത് കുമാറും എച്ച്.വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.

വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിൽ പോലും ഇതുവരെ ചെയ്യാത്ത ആക്ഷൻ രംഗങ്ങളാണ് താൻ തുനിവിൽ ചെയ്തതെന്നാണ് സിനിമയുടെ പ്രമോഷനെത്തിയപ്പോൾ മഞ്ജു വാര്യർ പറഞ്ഞത്.

മുഴുനീള ആക്ഷൻ ചിത്രത്തിൽ ആദ്യമാണ് അഭിനയിക്കുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു. തുനിവ് ഷൂട്ടിങ് സമയത്ത് അജിത്തിനൊപ്പം റോഡ് ട്രിപ്പ് പോയതിന് പിന്നിലെ കഥയും മഞ്ജു വാര്യർ വെളിപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ തനിക്ക് ആ റോഡ് ട്രിപ്പിലൂടെ ലഭിച്ചുവെന്നാണ് മഞ്ജു വാര്യർ അഭിമുഖത്തിൽ പറഞ്ഞത്.

'ഞാൻ തമിഴിൽ മാത്രമല്ല മലയാളത്തിൽ പോലും ചെയ്യാത്ത ഷേഡുകളാണ് തുനിവിൽ ഉള്ളത്. ഫുൾ ആക്ഷൻ ഫിലിമിൽ തന്നെ ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. തോക്കുപോലും ശരിക്ക് പിടിക്കാൻ അറിയുന്ന ആളായിട്ട് അഭിനയിക്കുന്നത് പോലും ഞാൻ ആദ്യമായിട്ടാണ്.'

'ആ കഥാപാത്രം അങ്ങനെയാണ്. തുനിവ് അജിത് കുമാറിന്റെ ആക്ഷൻ ചിത്രമാണ്. അതിൽ ഉള്ളൊരു പ്രധാന സ്ത്രീ കഥാപാത്രമാണ് ഞാൻ. അജിത് സാറിന്റെ കൂടെ ഞാൻ ഒരു പേഴ്സണൽ റോഡ് ട്രിപ്പിന് പോയിട്ടുണ്ട്. പേഴ്സണൽ ട്രിപ്പിലേക്ക് എന്നെ ക്ഷണിച്ചതാണ്. മറക്കാൻ പറ്റാത്ത അനുഭവമാണ് എനിക്ക് അന്ന് ലഭിച്ചത്.'

'അജിത്ത് സാറിന്റെ കൂടെ ട്രിപ്പ് പോകാനുള്ള അവസരം ഒട്ടും പ്രതീക്ഷിക്കാതെ വന്നതായിരുന്നു എനിക്ക്. എനിക്ക് യാത്ര ചെയ്യാൻ ഒരുപാടിഷ്ടമാണ്. തുനിവിന്റെ ഷൂട്ടിങ് സമയത്ത് ഇങ്ങനെ സംസാരിച്ചിരുന്നപ്പോഴാണ് അദ്ദേഹം അടുത്തൊരു ദിവസം ഒരു ബൈക്ക് റൈഡ് നടത്തുന്നുണ്ടെന്നും അതിൽ ജോയിൻ ചെയ്യുന്നുവോ എന്നും ചോദിച്ചത്.'

Ajith Kumar, Ajith Kumar Manju Warrier, Manju Warrier road trip, Manju Warrier news, Manju Warrier photos, മഞ്ജുവാര്യർ, മഞ്ജുവാര്യർ അജിത്ത് , മഞ്ജുവാര്യർ വാർത്തകൾ, മഞ്ജുവാര്യർ തുനിവ്

'കേട്ടപ്പോൾ സന്തോഷിച്ചെങ്കിലും പിന്നെ എനിക്ക് സംശയമായി. അദ്ദേഹം വെറുതെ മര്യാദയുടെ പുറത്ത് മാത്രം ചോദിച്ചതാണോയെന്ന് അറിയില്ലല്ലോ. പിറ്റേദിവസം അദ്ദേഹത്തിന് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ട് അങ്ങോട്ട് പോയി ചോദിച്ച് കൺഫോം ചെയ്യാനും ടെൻഷനായി.'

'ഗ്രൂപ്പ് ഓഫ് റൈഡേഴ്സിന്റെ കൂടെ ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ പോകുക എന്ന് പറയുന്നത് ഒരിക്കലും മറക്കാൻ പറ്റില്ല. ആദ്യമൊക്കെ ഞാൻ ഈ ‍ട്രിപ്പ് പൂർത്തിയാക്കുമോ അതോ തിരികെ പോകുമോ എന്നൊരു സംശയം എനിക്ക് തന്നെയുണ്ടായിരുന്നു. ശരീരം വേദനയുണ്ടോയിരുന്നുവെങ്കിൽ ആ യാത്ര അനുഭവമാണ്.'

'രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എല്ലാം സെറ്റാക്കി എനിക്ക് തന്നു. ബൈക്ക് ഓടിക്കാൻ ഇഷ്ടമുള്ളവർക്ക് ആ ഒരു യാത്ര സ്പിരിറ്റ് മനസിലാക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇടക്ക് നിന്നിട്ട് ഓടിക്കേണ്ടി വന്നു. കാല് വേദനക്കുമ്പോൾ ഇരിക്കും. അപ്പോൾ നടുവേദന വരും. വീണ്ടും എഴുന്നേൽക്കും' മഞ്ജുവാര്യർ പറഞ്ഞു.

Read more about: ajith kumar manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X