For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞിരുന്നു, അതുകൊണ്ട് ഞാനത് ചെയ്തില്ല, വർക്കൗട്ടും മുടങ്ങി'; മഞ്ജു വാര്യർ!

  |

  മഞ്ജു വാര്യരോളം ജനപ്രീതിയുള്ള ഒരു മലയാള നടിയുണ്ടോയെന്നത് സംശമാണ്. അഭിനേത്രിയായി മാത്രമല്ല സ്വന്തം വീട്ടിലെ കുട്ടിയെന്നപോലെയുമാണ് മഞ്ജുവിനോട് മലയാളികൾ സ്നേഹം കാണിക്കുന്നത്.

  കാലോത്സവ വേദികളിൽ തിളങ്ങി നിന്നിരുന്ന കാലത്താണ് മഞ്ജു വാര്യർ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. വളരെ ചെറുപ്പം മുതൽ നായിക വേഷം പക്വതയോടെ കൈകാര്യം ചെയ്യുന്ന നടിയെന്ന പേരിൽ മഞ്ജു എപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Also Read: ഒരിക്കൽ അപമാനിച്ചു വിട്ട സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചു വന്നു; കാലം കണക്ക് തീർത്തപ്പോൾ!, ശ്രീവിദ്യ പറഞ്ഞത്

  മഞ്ജു വാര്യരെ നായികയാക്കി സിനിമ ചെയ്യണമെന്നത് എല്ലാ സംവിധായകരുടേയും ആ​ഗ്രഹങ്ങളിൽ ഒന്നാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളായിരുന്നു വിവാഹത്തിന് മുമ്പ് മഞ്ജു വാര്യർ അഭിനയിച്ചിരുന്നത്.

  മഞ്ജുവാണ് നായികയെങ്കിൽ നായകന്മാരുടെ പ്രകടനം പോലും സൈഡായി പോകും. നാൽപ്പത്തിനാലുകാരിയായ മഞ്ജുവിന്റെ സിനിമ പ്രവേശനം 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയായിരുന്നു.

  പിന്നീട് 1996ൽ സല്ലാപത്തിലൂടെ നായികയായി. വിവാഹത്തിന് മുമ്പ് മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ സിനിമകൾ ചെയ്തത്. ആ മൂന്ന് വർഷത്തിനുള്ളിൽ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് കഥാപാത്രങ്ങളിൽ ചിലത് മഞ്ജുവിന് ലഭിച്ചതും.

  വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ മഞ്ജു പിന്നീട് 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് തിരികെ അഭിനയത്തിലേക്ക് എത്തിയത്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന തുടങ്ങിയവർ അഭിനയിച്ച് ഹിറ്റാക്കിയ ഫ്രണ്ട്സിലേക്ക് മഞ്ജുവിന് ക്ഷണമുണ്ടായിരുന്നു.

  പക്ഷെ മഞ്ജു അഭിനയിച്ചില്ല. ഇപ്പോഴിത ഫ്രണ്ട്സിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം ബഡായി ബം​ഗ്ലാവിൽ അതിഥിയായി വന്നപ്പോൾ മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

  'മുകേഷേട്ടനോടൊപ്പം എനിക്ക് അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. ഈയൊരു ഷോയിലെങ്കിലും അദ്ദേഹത്തിന്റെ കൂടെ ഒന്നിച്ച് നില്‍ക്കാനാവുന്നതില്‍ സന്തോഷമുണ്ട്' മഞ്ജു വാര്യർ പറഞ്ഞു. 'ഫ്രണ്ട്‌സ് എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. മീനയുടെ റോളിലേക്കായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.'

  Also Read: മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്

  'ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയായിരുന്നു അത്. അപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞത് കൊണ്ട് ഞാന്‍ പിന്നെ അത് ചെയ്തില്ല. കല്യാണത്തിന് മുമ്പ് മൂന്ന് വര്‍ഷമായിരുന്നു സിനിമയിലുണ്ടായിരുന്നത്. അത് കഴിഞ്ഞ് കുറേ വര്‍ഷം ഇടവേളയെടുക്കുകയായിരുന്നു പിന്നീട്.'

  'അവസാനം ചെയ്തത് കണ്ണെഴുതി പൊട്ടും തൊട്ടായിരുന്നു', മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. 'മഞ്ജുവിന്റെ കരിയറിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മലയാളിക്ക് തെറ്റില്ല. ഏത് വര്‍ഷമാണെന്നും എത്ര സിനിമകളാണെന്നും മലയാളിക്കറിയാമെന്നായിരുന്നു' മുകേഷ് പറഞ്ഞത്.

  അമിതാഭ് ബച്ചനൊപ്പം പരസ്യത്തില്‍ അഭിനയിച്ച സമയത്തുള്ള അനുഭവങ്ങളെ കുറിച്ചും മഞ്ജു വാചാലയായി. 'എവിടെച്ചെന്നാലും ആളുകള്‍ എടുത്ത് പറയുന്ന കുറേ സിനിമകളുണ്ട്. ഒരുപാട് ശക്തമായ കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.'

  'ആ ഒരു കഥാപാത്രങ്ങളുടെ ബലത്തിലാണ് ആളുകളുടെ മനസില്‍ എന്നോട് ഇഷ്ടം വന്നത്. തിരിച്ച് വന്നപ്പോഴും അതേ ഇഷ്ടമാണ് എനിക്ക് ലഭിച്ചത്. അന്ന് ബ്രേക്കെടുത്തപ്പോള്‍ തിരിച്ച് വരുന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ബ്രേക്കെടുത്തപ്പോള്‍ വര്‍ക്കൗട്ടൊന്നും ചെയ്തിരുന്നില്ല', മഞ്ജു വാര്യര്‍ പറഞ്ഞു.

  കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നപ്പോഴും മഞ്ജുവിന് പതിന്മടങ്ങ് സ്നേഹമാണ് മലയാളികൾ നൽകിയത്. എല്ലാവരും വളരെയേറെ ആ​ഗ്രഹിച്ചിരുന്ന തിരിച്ച് വരവ് കൂടിയായിരുന്നു മഞ്ജുവിന്റേത്.

  അഭിനയത്തിലേക്ക് തിരികെ വന്ന മഞ്ജുവിന് മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴിൽ നിന്നും നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. 2019ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ അന്യഭാഷ സിനിമ. അജിത്ത് നായകനാകുന്ന തുണിവാണ് ഇനി റിലീസ് ചെയ്യാനുള്ള മഞ്ജു വാര്യരുടെ തമിഴ് സിനിമ.

  Read more about: manju warrier
  English summary
  Actress Manju Warrier Open Up About Why She Rejected Friends Movie-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X