'അസുരനിലെ പച്ചൈഅമ്മാളായി ഈ മഞ്ജു തന്നെയാണോ അഭിനയിച്ചത്?'; എന്തൊരു സൗന്ദര്യവും ചെറുപ്പവുമാണെന്ന് ആരാധകർ!

മലയാളത്തിൽ ഇപ്പോൾ സജീവമായുള്ള നടിമാരിൽ ഏറ്റവും സൗന്ദര്യവതിയായ നടിയാണ് മഞ്ജു വാര്യർ‌. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് മഞ്ജു വാര്യരുടേത്. പ്രായം നാൽപത്തിനാല് ആയിയെങ്കിലും മ‍ഞ്ജുവിനെ കണ്ടാൽ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം.

ഇപ്പോഴും യൗവ്വനം നിലനിർത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നിൽക്കുന്ന മഞ്ജു എല്ലാവർക്കും ഒരു അത്ഭുതമാണ്. ഫിറ്റ്നസിന്റെ കാര്യത്തിലും മഞ്ജു മുന്നിൽ തന്നെയാണ്.

നൃത്തമാണ് ഇപ്പോഴും ശരീര സൗന്ദര്യം നിലനിർത്താൻ മഞ്ജുവിനെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഘടകം. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വളരെ വർഷങ്ങളുടെ ​ഗ്യാപ്പിന് ശേഷമാണ് തിരികെ വന്നത്.

മറ്റുള്ള നടിമാരുടെ രണ്ടാം വരവ് പോലെയായിരുന്നില്ല മഞ്ജുവിന്റേത്. ബാക്ക് വിത്ത് എ ബാങ് എന്ന ടേം മഞ്ജുവിന്റെ കാര്യത്തിൽ നന്നായി ചേരും. രണ്ടാം വരവിൽ ഉയർച്ചയല്ലാതെ മഞ്ജുവിന്റെ കരിയർ ​ഗ്രാഫ് താഴ്ന്നിട്ടില്ല.

അസുരനിലെ പച്ചൈഅമ്മാളായി ഈ മഞ്ജു തന്നെയാണോ അഭിനയിച്ചത്?

ഇപ്പോൾ തമിഴിൽ അടക്കം തിരക്കുള്ള നായികയായി മഞ്ജു മാറി കൊണ്ടിരിക്കുകയാണ്. ഒപ്പം രക്തത്തിൽ അലിഞ്ഞ് ചേർന്ന നൃത്തത്തെ പരിപോഷിപ്പിക്കാൻ വേണ്ടതും മഞ്ജു ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീ‍ഡിയയിൽ വൈറലാകുന്നത്.

പ്രിന്റഡ് ഫ്ലയർ സ്കേർട്ടും റൗണ്ട് നെക്കുള്ള ചുവന്ന നിറത്തിലുള്ള ബെനിയനും ധരിച്ചാണ് മ‍ഞ്ജു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ കോളജ് കുമാരിമാരെ ഓർമിപ്പിക്കുന്നുണ്ട് മഞ്ജു.

എന്തൊരു സൗന്ദര്യവും ചെറുപ്പവുമാണ്

നിങ്ങൾ നിങ്ങളോട് തന്നെ സംസാരിക്കുന്ന രീതി പ്രധാനമാണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമകൾക്ക് കോസ്റ്റ്യൂം ചെയ്യാറുള്ള സമീറ സനീഷാണ് മഞ്ജുവിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

ആയിഷ സിനിമയിൽ ​ഗാനരം​ഗത്തിൽ മഞ്ജു ​ധരിച്ച വസ്ത്രങ്ങളോട് സാമ്യമുള്ളതാണ് പുതിയ ഫോട്ടോഷൂട്ടിൽ മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രവും. രാജീവ് ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയത്.

മഞ്ജുവിന്റെ നിറ ചിരി

ഫോട്ടോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഈ മഞ്ജു തന്നെയാണ് അസുരനിൽ പച്ചൈ അമ്മാളായി അഭിനയിച്ചതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് ചിലർ കമന്റ് ചെയ്തത്.

സ്കേർട്ടിലും ടോപ്പിലും മഞ്ജു കുറച്ച് കൂടി ചെറുപ്പകാരിയായും സുന്ദരിയായും കാണപ്പെടുന്നുവെന്നും ചിലർ കുറിച്ചു. ചിലർ‌ മഞ്ജുവിന്റെ നിറ ചിരിയേയും പ്രശംസിച്ചു. മഞ്ജുവിന് അന്നും ഇന്നും ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് പ്രേക്ഷകരാണ്.

തമിഴ്നാട്ടിലെ ആരാധകർക്കിടയിൽ കൺമണി

താൻ പരിപാടികളിൽ പങ്കെടുക്കാനും മറ്റും ചെല്ലുമ്പോൾ തങ്ങളുടെ കുടുംബത്തിൽ ഉള്ള ഒരാളെ കണ്ടപോലെയാണ് ജനങ്ങൾ വിശേഷം അന്വേഷിക്കുന്നതും സമ്മാനങ്ങൾ തരുന്നതും സെൽഫി എടുക്കുന്നതും എന്നുമാണ് മഞ്ജു വാര്യർ തന്നെ അടുത്തിടെ പറഞ്ഞത്.

തുനിവ് പുറത്തിറങ്ങിയ ശേഷം തമിഴ്നാട്ടിലെ ആരാധകർക്കിടയിൽ കൺമണി എന്ന പേരിലാണ് മഞ്ജു അറിയപ്പെടുന്നത്. അജിത്ത് നായകനായ സിനിമ പൊങ്കലിനോട് അനുബന്ധിച്ചാണ് തിയേ​റ്ററുകളിൽ എത്തിയത്. തുനിവിന് കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ആയിഷയും തുനിവും

മഞ്ജു വാര്യരുടെ കരിയറിലെ രണ്ടാമത്തെ തമിഴ് സിനിമയായിരുന്നു തുനിവ്. തുനിവിന് ശേഷം ആയിഷയാണ് തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ മറ്റൊരു സിനിമ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ആയിഷ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന നിർവഹിച്ചത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X