'അമ്മയ്ക്കും ചേട്ടനും എന്നെ ഒറ്റയ്ക്ക് വിടാൻ പേടി, ഞാൻ സാഹസീകത കാണിക്കാറില്ല'; നടി മഞ്ജു വാര്യർ പറയുന്നു
ബൈക്കിലുള്ള യാത്ര വളരെ അധികം ഇഷ്ടപ്പെടുന്ന നടി കൂടിയാണ് മഞ്ജു വാര്യർ. അജിത്തിനൊപ്പം തുനിവ് സിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത് മഞ്ജു വാര്യർ അജിത്തിന്റെ നേതൃത്വത്തിലുള്ള റൈഡേഴ്സ് ടീമിനൊപ്പം ഹിമാലൻ ട്രിപ്പ് പോയിരുന്നു താരം
ഇത്രയധികം ഒരു നടിയsയും മലയാളികൾ സ്നേഹിച്ചിട്ടില്ല. ഇത്രത്തോളം ഒരു നടിയുടെ തിരിച്ചുവരവിനായി കാത്തിരുന്നിട്ടില്ല. അത്രക്ക് പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു വാര്യർ.
അവരുടെ സിനിമകൾക്കാവട്ടെ നൃത്തത്തിനാവട്ടെ എല്ലാത്തിനും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ഉണ്ണിമായയായും ഭാനുവായും ഭദ്രയായുമൊക്കെ ഉജ്വല പ്രകടനം സമ്മാനിച്ച മഞ്ജു പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ അതുകൊണ്ട് തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
താൻ എക്സ്പ്ലോർ ചെയ്യാൻ മാറ്റിവെച്ച ഓരോ കാര്യങ്ങളായി സഫലീകരിക്കുകയാണ് മഞ്ജു വാര്യർ.

ബൈക്കിലുള്ള ദൂര യാത്ര വളരെ അധികം ഇഷ്ടപ്പെടുന്ന നടി കൂടിയാണ് മഞ്ജു വാര്യർ. തമിഴ് നടൻ അജിത്തിനൊപ്പം തുനിവ് സിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത് മഞ്ജു വാര്യർ അജിത്തിന്റെ നേതൃത്വത്തിലുള്ള റൈഡേഴ്സ് ടീമിനൊപ്പം ഹിമാലൻ ട്രിപ്പ് പോയിരുന്നു താരം.
ചെറിയൊരു ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അത് ഓർത്തുവെച്ച് അദ്ദേഹം തന്നേയും സംഘത്തിനൊപ്പം കൊണ്ടുപോയി എന്നാണ് യാത്ര പോയി വന്നശേഷം മഞ്ജു വാര്യർ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ അജിത്തിനും സഹ റൈഡര്‍മാര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു.
മഞ്ജുവും അജിത്തും കര്‍ദുങ്‌ലയില്‍ വെച്ച് എടുത്ത ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
മോട്ടർവാഹന വകുപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് താരം ഇങ്ങനെ പറഞ്ഞത്. സാഹസികത ഒന്നും കാണിക്കാതെ റോഡിലൂടെ മര്യാദയ്ക്ക് വാഹനമോടിക്കുന്ന റൈഡറാണ് താനെന്നും മഞ്ജു പറയുന്നു.
ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യർ വാങ്ങിയത്. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം കൂട്ടിയതെന്നും മഞ്ജു നേരത്തെ പറഞ്ഞിരുന്നു.
ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം ഒരുപാട് കാലമായി കൂടെയുണ്ട്. എന്നാൽ അജിത്തിന്റെയൊപ്പമുള്ള യാത്ര ആ ആഗ്രഹത്തിന്റെ തീവ്രത കൂട്ടി. അങ്ങനെയാണ് ലൈസൻസ് എടുത്തതും ബൈക്ക് സ്വന്തമാക്കിയതും.
ഇനി പതിയെ യാത്രകൾ പോകണമെന്നും മഞ്ജു മുമ്പ് പറഞ്ഞിരുന്നു. വെള്ളരി പട്ടണത്തിന്റെ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
മഞ്ജു വാര്യർ വാങ്ങിയ ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ്സിന് ഏകദേശം 20.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎമ്മിൽ നിന്നാണ് പുതിയ ബൈക്ക് മഞ്ജു ഗാരേജിലെത്തിച്ചത്.

ബിഎഡബ്ല്യുവിന്റെ ആർ 1250 ജിഎസ് അഡ്വഞ്ചർ ബൈക്കിലായിരുന്നു അജിത്ത് ലഡാക്ക് യാത്ര നടത്തിയത്. അതേ സീരിസിൽപെട്ട ആർ 1250 ജിഎസ് എന്ന ബൈക്കാണ് മഞ്ജു വാരിയർ വാങ്ങിയത്.
ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ്.
തുനിവാണ് അവസാനമായി തമിഴിൽ പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ സിനിമ. ചിത്രത്തിൽ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്.
മഞ്ജുവാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളരിപട്ടണം.
ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമായിരിക്കുമിതെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്ലര്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.
ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്.


Click it and Unblock the Notifications