'നിങ്ങൾ കാത്തിരിക്കുന്നത് നിങ്ങൾക്കായി കാത്തിരിക്കുന്നു.'; വൈറലായി മഞ്ജുവിന്റെ വാക്കുകൾ, കാരണം തിരക്കി ആരാധകർ!

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മികച്ചൊരു വരവായിരുന്നു പിന്നീട് നടത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സിനിമാലോകവും ആരാധകരും താരത്തിനൊപ്പമുണ്ടായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് മഞ്ജു.

സോഷ്യല്‍മീഡിയയിലും സജീവമായ നടി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. രണ്ടാം വരവിന് ശേഷമാണ് മഞ്ജുവിനെ അടുത്തറിയാൻ ആരാധകർക്കും സാധിച്ചത്. അന്നും ഇന്നും മഞ്ജു കഴിഞ്ഞിട്ടെ മലയാളിക്ക് മറ്റൊരു നടിയോട് സ്നേഹമുള്ളു.

വീട്ടിലെ അം​ഗത്തെപോലെയുള്ള ആളുകളുടെ സ്നേഹപ്രകടനമാണ് എന്നും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് മഞ്ജു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കിട്ട പുതിയ ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് ആരാധക ശ്രദ്ധനേടുന്നത്. ഹെഡ്സെറ്റ് വെച്ച് സ്റ്റുഡിയോ മൈക്കിന് മുന്നിൽ നിൽക്കുന്ന തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് മഞ്ജു പങ്കുവെച്ചത്.

Manju Warrier

നിങ്ങൾ കാത്തിരിക്കുന്നത് നിങ്ങൾക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. തലക്കെട്ട് കൂടി കണ്ടതോടെ ആരാധകർക്ക് ആകാംഷയായി. എന്താ സംഭവം എന്നാണ് ഭൂരിഭാ​ഗം പേരും കമന്റിലൂടെ ചോദിക്കുന്നത്. ചില രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. ക്യാപ്ഷൻ കണ്ടിട്ട്... ഇനിയിപ്പോ നോളൻ‌ സിനിമയിൽ വല്ലോം അവസരം കിട്ടിയോ എന്നാണ് ഒരാൾ ചോദിച്ചത്.

മഞ്ജു.. നീ അന്വേഷിക്കുന്നത്... നിന്നെ തേടുന്നു... നിന്റെ ഉള്ളിലെ കരുത്തിലും മുഖത്ത് എപ്പോഴും നിറഞ്ഞ് നിൽക്കുന്ന പുഞ്ചിരിയിലും ഞാൻ അഭിമാനിക്കുന്നു. വളർച്ച തുടരൂ... നിന്നോടൊപ്പം എന്നാണ് മറ്റൊരാൾ‌ കുറിച്ചത്. ഞാനും 25 കൊല്ലമായി വെയ്റ്റിങ്ങാ... ഈ മൊതലിനെ ഒന്ന് കാണാൻ എന്നാണ് നടിയോടുള്ള ആരാധന നിറച്ച് ഒരു ആരാധകൻ കുറിച്ചത്.

പാട്ട് റെക്കോർഡിങാണോ അതോ ഡബ്ബിങാണോ എന്ന സംശയവും ചിലർക്കുണ്ട്. മഞ്ജു ഇനി ജീവിതത്തിൽ പുതിയ നല്ല തീരുമാനങ്ങളും എടുത്തോയെന്ന സംശയവും ആരാധകർക്കുണ്ട്. അടുത്തിടെയാണ് താരം ലണ്ടൻ യാത്ര കഴിഞ്ഞ് തിരികെ എത്തിയത്.

ആനന്ദ് ഫിലിം അവാർഡിന്റെ ഭാ​ഗമായിട്ടായിരുന്നു യാത്ര. അവാർഡ് നിശയിൽ പങ്കെടുത്തശേഷം കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി അടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പം ലണ്ടൻ എക്സ്പ്ലോർ ചെയ്ത ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു.

പ്രതിസന്ധികളൊക്കെ നേരിടുമ്പോഴും ചെറു പുഞ്ചിരി എപ്പോഴും മഞ്ജുവിന്റെ മുഖത്തുണ്ടാകും. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അധികം തുറന്നുപറയാറുമില്ല. വിവാദങ്ങള്‍ പുകയുമ്പോഴും മൗനം പാലിക്കാറാണ് പതിവ്.

Manju Warrier

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ആക്ടീവായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്.

വീഴ്ചയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ മഞ്ജു ശരിക്കും മാതൃകയാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. തമിഴ് നടൻ അജിത്തിനൊപ്പം ചെയ്ത തുനിവ്, സൈബിനൊപ്പം ചെയ്ത വെള്ളരിപട്ടണം, ആയിഷ എന്നിവയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യർ സിനിമകൾ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X