For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് റൈഡർ മഞ്ജു, തല അജിത്തിനൊപ്പം ബൈക്കിൽ ഇന്ത്യ ചുറ്റി നടി, കണ്ടിട്ട് അസൂയ തോന്നുന്നുവെന്ന് ആരാധകർ!

  |

  മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയ മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നത്.

  വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തി ഒട്ടനവധി അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് അനശ്വരമാക്കാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇന്നത്തെ യുവ നായികമാർക്കൊന്നും കിട്ടാത്ത പല കാര്യങ്ങളും മഞ്ജുവിന് ചെയ്യാൻ‌ സാധിച്ചിട്ടുണ്ട്.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  വളരെ ചെറിയ പ്രായത്തിലും കന്മദം പോലുള്ള സിനിമകളിൽ പക്വതയാർന്ന കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിട്ടുള്ളത്. സാധാരണ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് പിന്നീട് വർ‌ഷങ്ങൾ‌ക്ക് ശേഷം തിരികെ അഭിനയത്തിലേക്ക് വരുമ്പോൾ നടിമാർക്കൊന്നും പ്രതീക്ഷിച്ച അത്ര നല്ല കഥാപാത്രങ്ങളൊന്നും ലഭിക്കാറില്ല.

  ആ സാഹചര്യത്തിലാണ് മഞ്ജു വാര്യർ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി കൂടി നേടിയെടുത്തത്. മലയാളത്തിൽ നിന്നും മാത്രമല്ല തമിഴിൽ നിന്നും നിരവധി അവസരങ്ങൾ മഞ്ജുവിന് ലഭിക്കുന്നുണ്ട്.

  Also Read: നടന്‍ റിഷി കപൂറിനെ വീട്ടില്‍ കയറി തല്ലണം; കാമുകിയായ നടിയുമായി അടുപ്പമുണ്ടെന്ന് കരുതി സഞ്ജയ് ദത്ത് ചെയ്തതിങ്ങനെ

  അതേസമയം സോഷ്യൽമീഡിയയിലും സജീവമായ മഞ്ജു വാര്യർ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

  സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിൽ‌ ഒരാളായ തല അജിത്തിനൊപ്പം ബൈക്കിൽ റൈഡ് നടത്തിയ വിശേഷങ്ങളാണ് മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്.

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്.

  സോളോ ട്രിപ്പുകളും മറ്റും നിരവധി നടത്തിയിട്ടുള്ള നടൻ കൂടിയാണ് അജിത്ത്. അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം.

  'ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി... ഒരു തീക്ഷ്ണ യാത്രിക ആയതിനാൽ ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.'

  'ആദ്യമായിട്ടാണ് ഇരുചക്ര വാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി.'

  'ഒത്തിരി സ്നേഹം' എന്നാണ് മഞ്ജു വാര്യർ അജിത്തിനും സംഘത്തിനും ഒപ്പം റൈഡ് നടത്തിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. വലിമൈയുടെ വിജയത്തിന് ശേഷം എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് എ കെ 61.

  ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

  വലിമൈയാണ് അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചത്.

  അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജില്ലാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമ.

  സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു.

  Read more about: manju warrier
  English summary
  actress Manju Warrier travelled India with thala Ajith kumar, latest photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X