എനിക്ക് പ്രായം കുറഞ്ഞ് പോയി; അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നുവെന്ന് നടി മന്യ

ദിലീപിന്റെ ഹിറ്റ് സിനിമ ജോക്കറിലെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മന്യ. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ വലിയ ജനപ്രീതി നേടിയെടുത്ത ചിത്രമായിരുന്നു. ഈ സിനിമ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്നായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോള്‍. ജോക്കറിന്റെ ലൊക്കേഷനില്‍ നടന്ന ഓരോ സംഭവങ്ങളും ബീഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മന്യ പറഞ്ഞിരിക്കുന്നത്.

'തെലുങ്കിലായിരുന്നു എന്റെ ആദ്യ സിനിമ. അതിന് ശേഷമാണ് ലോഹി സാറിന്റെ അസോസിയേറ്റ് ആയിരുന്ന ബ്ലെസിയും ക്യാമറമാന്‍ വേണുഗോപാല്‍ സാറും ജോക്കറിലേക്ക് ഒരു നായികയെ കണ്ടുപിടിക്കാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. അത് എത്ര വലിയ പ്രൊജക്ട് ആണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ലോഹി സാറിനെ കുറിച്ചോ സിനിമയിലെ മറ്റെന്തിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു.

manjya

ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നു.

ജോക്കറിന്റെ ഷൂട്ടിങ്ങിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്. ദിലീപ് അല്ലാതെ മറ്റൊരു നടന്‍ കുഞ്ഞിക്കൂനന്‍ പോലൊരു സിനിമയിലെ വേഷം ചെയ്യാന്‍ ഉണ്ടാവില്ല. എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. രാവിലെ വന്ന് ലോഹി സാറും ബ്ലെസിയേട്ടനും മലയാളത്തിലെ എന്റെ ഡയലോഗുകള്‍ പഠിപ്പിച്ച് തരും.

manjya

അങ്ങനെ ഡയലോഗുകള്‍ ഓര്‍മ്മയില്‍ വരും. അങ്ങനെ കഠിനാധ്വാനം ചെയ്‌തൊരു മൂവിയായിരുന്നു ജോക്കര്‍. സര്‍ക്കാസ് ചിത്രീകരിക്കുന്നതിനിടയില്‍ ക്യാമറ അസിസ്റ്റിന്റെ പുറകില്‍ പുലി പിടിച്ചു. അത് വലിയൊരു അപകടമായിരുന്നു. എനിക്ക് ഡയലോഗ് പ്രൊംറ്റിങ് ഇല്ലാത്തതിനാല്‍ ഓരോന്നും ഞാന്‍ പഠിച്ചാണ് പറഞ്ഞിരുന്നത്. എവിടെ തുടങ്ങണം, എവിടെ ഡയലോഗ് നിര്‍ത്തി നിര്‍ത്തി പറയണം എന്നൊക്കെ ലോഹി സാറാണ് പഠിപ്പിച്ച് തന്നത്. കേരള ഫിലിം ക്രിട്ടിക് അവാര്‍ഡ് കിട്ടിയത് വളരെ വലിയ അനുഗ്രഹമാണെന്നും മന്യ പറയുന്നു.

More from Filmibeat

Read more about: manya മന്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X