മകള്‍ക്കൊപ്പം നടി മന്യയുടെ ചിത്രങ്ങള്‍! ദിലീപിന്റെ നായികയ്ക്ക് മാറ്റമൊന്നുമില്ല, ഫോട്ടോസ് വൈറല്‍!

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന പല നടിമാരും വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച് പോയിട്ടുണ്ട്. അതില്‍ മഞ്ജു വാര്യര്‍, ശാന്തി കൃഷ്ണ, സംവൃത സുനില്‍ തുടങ്ങിയ നടിമാരൊക്കെ ശക്തമായ തിരിച്ച് വരവും നടത്തി. എന്നാല്‍ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ് കൂടുതല്‍ പേരും. കുടുംബവും കുട്ടികളും പ്രാരബ്ദവുമാക്കെ ആയപ്പോള്‍ സിനിമയെ പൂര്‍ണമായി ഉപേക്ഷിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ നടി മന്യയുമുണ്ട്.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് മന്യയിപ്പോള്‍ ഉള്ളത്. ഇവിടെ ജോലിയ്ക്ക് പോവുന്ന നടി സിനിമയിലേക്ക് തിരിച്ച് വരുന്നുണ്ടോ എന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന മന്യ തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതും.

 മകള്‍ക്കൊപ്പം മന്യ

മകള്‍ക്കൊപ്പം മന്യ

മലയാളികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത മുഖമാണ് നടി മന്യയുടേത്. നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ നടി ഇപ്പോള്‍ അമേരിക്കയിലാണ്. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. ഇപ്പോള്‍ മന്യയും മകളുമാണ് തരംഗമായി കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മകള്‍ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്. മകളുടെ കൈപിടിച്ച് നടക്കുന്നതും അവള്‍ക്കൊപ്പം പാര്‍ക്കില്‍ പോയി കളിക്കുന്നതുമെല്ലാം ചിത്രങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് മന്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.

 വിവാഹ ശേഷം വിദേശത്തേക്ക്..

വിവാഹ ശേഷം വിദേശത്തേക്ക്..

2008 ല്‍ സത്യ പട്ടേല്‍ എന്ന ആളെയായിരുന്നു മന്യ വിവാഹം കഴിച്ചത്. കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013 ലാണ് വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക് വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. എന്തായാലും മകള്‍ക്കൊപ്പമുള്ള ജീവിതം സന്തോഷ പൂര്‍വ്വമാണെന്ന് നടി തന്നെ സൂചിപ്പിച്ചിരിക്കുകയാണ്.

ദിലീപിന്റെ നായികയായിട്ടെത്തി

ദിലീപിന്റെ നായികയായിട്ടെത്തി

ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'സ്വന്തം എന്ന് കരുതു' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ദിലീപ് നായകനായി അഭിനയിച്ച ജോക്കര്‍ എന്ന സിനിമയിലൂടെയാണ് നടി മന്യ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. സര്‍ക്കസുകാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ കമല എന്ന വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മന്യ കാഴ്ച വെച്ചത്.

നിരവധി സിനിമകള്‍

നിരവധി സിനിമകള്‍

ജോക്കറിന് ശേഷം നായികയായിട്ടും സഹനടിയായിട്ടും മലയാളത്തില്‍ മന്യയ്ക്ക് ഒത്തിരി സിനിമകള്‍ ലഭിച്ചിരുന്നു. കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട്, അപരിചിതന്‍, വണ്‍ മാന്‍ ഷോ, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ റിലീസിനെത്തിയ പതിനൊന്നില്‍ വ്യാഴം എന്ന ചിത്രത്തിലാണ് അവസാനമായി മന്യ അഭിനയിക്കുന്നത്. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു. തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നുമെല്ലാം നടിയെ തേടി മറ്റ് അംഗീകാരങ്ങളും വന്നിരുന്നു.

More from Filmibeat

Read more about: manya actress മന്യ നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X