'അമ്മയ്ക്ക് വേണ്ടിയാണ് നാട്ടിൽ വന്നത്, ചാക്കോച്ചനെ കാണുമ്പോൾ കവിളിൽ നുള്ളാൻ തോന്നും, നിഷാന്ത് സീരിയസായിരുന്നു'

മലയാളികൾ തിരിച്ചുവരവ് ആ​ഗ്രഹിക്കുന്ന നായികമാരിൽ ഒരാളാണ് നടി മന്യ. നാൽപ്പത്തിയൊന്നുകാരിയായ നടി ഒരു കാലത്ത് മലയാള സിനിമയിൽ തിരക്കുള്ള താരമായിരുന്നു. ആദ്യ ചിത്രം ജോക്കർ മുതൽ മലയാളത്തിൽ മന്യ നായികയായ സിനിമകളെല്ലം വൻ ഹിറ്റായവയാണ്. ജയറാം, ദിലീപ്, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള മന്യ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.

ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡായ താരം കഴിഞ്ഞ കുറച്ച്നാളുകളായി ബാം​ഗ്ലൂരുണ്ട്. അമ്മയ്ക്ക് വേണ്ടിയാണ് കുറച്ച് ദിവസം ഇന്ത്യയിൽ താമസിക്കാൻ കുടുംബസമേതം മന്യ എത്തിയത്. പെട്ടന്ന് ഇന്ത്യയിലേക്ക് വരാനുണ്ടായ കാരണം ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ‌ നടൻ നിഷാന്ത് സാ​ഗറുമായി സംസാരിക്കവെയാണ് മന്യ വെളിപ്പെടുത്തിയത്.

Actress Manya

രണ്ടാഴ്ചയെ നാട്ടലുണ്ടാകു. ഇതൊരു ഷോർട്ട് ട്രിപ്പാണ്. അമ്മയുടെ കിഡ്നി മാറ്റിവെച്ചിരുന്നു. അതോടെ അമ്മ ഡിപ്രഷനിലായി. ഡോക്ടറാണ് ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുപോകാൻ പറഞ്ഞത്. ഇപ്പോൾ അമ്മ സന്തോഷവതിയായി ഇരിക്കുന്നു. അടുത്ത വർഷം വീണ്ടും ഇന്ത്യയിലേക്ക് വരാനും കേരളം സന്ദർശിക്കാനും പ്ലാനുണ്ടെന്ന് മന്യ പറയുന്നു. രണ്ട് സിനിമകളിൽ കേന്ദ്രകഥാപാത്രങ്ങളായി മന്യയും നിഷാന്തും അഭിനയിച്ചിട്ടുണ്ട്. ജോക്കറായിരുന്നു അതിൽ ഒന്ന്.

എന്നാൽ ഷൂട്ടിങ് സമയത്തൊന്നും നിഷാന്ത് ഫ്രണ്ട്ലി അല്ലായിരുന്നുവെന്നും വളരെ സീരിയസായിരുന്നുവെന്നും മന്യ പറയുന്നു. നിഷാന്തും അത് ശരിയാണെന്ന് സമ്മതിക്കുന്നുണ്ട്. ജോക്കർ ചെയ്യുന്ന സമയത്ത് നിഷാന്ത് വളരെ സീരിയസായിരുന്നു. സിൻങ്കാരി ബോലോനയിൽ അഭിനയിച്ചപ്പോഴാണ് ഫ്രണ്ട്ലിയായത്. വളരെ ഡെഡിക്കേറ്റഡായ ആക്ടറാണെന്ന് മന്യ പറഞ്ഞപ്പോൾ നിഷാന്തും രസകരമായി മറുപടി പറ‍ഞ്ഞു.

മന്യയൊക്കെ വളരെ ഈസിയായി അഭിനയിക്കുമായിരുന്നു. അതിനാൽ എനിക്ക് ടെൻഷനായിരുന്നു. അതുകൊണ്ടാണ് സീരിയസായി നിന്ന് ഞാൻ പ്രിപ്പേർ ചെയ്തതെന്നാണ് നിഷാന്ത് പറഞ്ഞത്. നടൻ മമ്മൂട്ടിക്കൊപ്പം അപരിചിതനിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും മന്യ പങ്കിട്ടു. അപരിചിതനിലെ ദേവി എന്ന കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കുറച്ചൊക്കെ എന്റെ സ്വഭാവവും ദേവിയുടേത് പോലെയാണ്. നല്ലൊരു എക്സ്പീരിയൻസായിരുന്നു ആ സിനിമ.

കാട്ടിൽ ഷൂട്ടുണ്ടായിരുന്ന സമയത്ത് ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മാത്രമല്ല എവിടെ തിരിഞ്ഞാലും ആളുകളായിരുന്നു. അന്നൊക്കെ വളരെ അധികം ബുദ്ധിമുട്ടി. ഷൂട്ടിങ് അത്ര എളുപ്പമുള്ള ഒന്നല്ല. സിനിമയിലെ ഒട്ടുമിക്ക ആളുകളുമായും മെസേജിലൂടെയും മറ്റും ഇപ്പോഴും ടച്ചിലുണ്ട്. അപരിചിതന്റെ സെറ്റിൽ വളരെ ഫ്രണ്ട്ലിയായിരുന്നു മമ്മൂക്ക.

Actress Manya

പേഴ്സാണിറ്റി, ലുക്ക്, അഭിനയം എല്ലാത്തിലും അമേസിങാണ് മമ്മൂക്ക. രാക്ഷസരാജാവിന്റെ സെറ്റിൽ വെച്ചാണ് മമ്മൂക്കയെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹം വളരെ സുന്ദരനായിരുന്നു. ഞാൻ കണ്ണെടുക്കാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നിട്ടുണ്ടെന്ന് നടി പറഞ്ഞു.

ശേഷം തന്റെ സിനിമാ സൗഹൃദങ്ങളെ കുറിച്ചും ഒപ്പം അഭിനയിച്ച താരങ്ങളെ കുറിച്ചുമാണ് മന്യ സംസാരിച്ചത്. ​ഗീതു മോഹൻദാസ്, മഞ്ജു, പൂർണിമ ഇന്ദ്രജിത്തൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ദിലീപേട്ടൻ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച നടനാണ്. ജയറാമേട്ടൻ ഫണ്ണിയും ലവിങും ഡൗൺ ടു എർത്തുമാണ്.

കലാഭവൻ മണിയും നല്ല നടനാണ്. പൃഥ്വിരാജ് വളരെ സുന്ദരനാണ്. കുഞ്ചാക്കോ ബോബനെ കാണുമ്പോൾ കവിളിൽ നുള്ളാൻ തോന്നും. വളരെ ക്യൂട്ടാണ്. ജയസൂര്യയുടെ വളരെ നല്ല സ്വഭാവമാണ്. സുരേഷേട്ടൻ എന്റെ ഫാമിലിയിൽ ഒരു അം​​ഗത്തെപ്പോലെയാണ്. സുരേഷേട്ടൻ എംപിയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും മന്യ പറയുന്നു.

More from Filmibeat

Read more about: manya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X